ജയറാമും സുരേഷ് ഗോപിയും പ്രധാന വേഷത്തിൽ ആണ് ചിത്രത്തിൽ അഭിനയിച്ചത്

ജയറാമിന്റെയും സുരേഷ് ഗോപിയെയും കേന്ദ്ര കഥപാത്രങ്ങൾ ആക്കിക്കൊണ്ട് അശോകൻ സംവിധാനം ചെയ്ത ചിത്രം ആണ് വർണ്ണം. 1989 ൽ പുറത്തിറങ്ങിയ ചിത്രം പ്രിയങ്ക ആണ് നിർമ്മിച്ചത്. ഇവരെ കൂടാതെ രഞ്ജിനി, തിലകൻ, മീന, ജഗതി ശ്രീകുമാർ, പാർവതി ജയറാം തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരന്നത്. മികച്ച ഒരു കുടുംബ ചിത്രമായ വർണ്ണം ഇന്നും നിരവധി സിനിമ പ്രേമികളുടെ ഇഷ്ട്ട ചിത്രങ്ങളിൽ ഒന്നാണ്.

ഇപ്പോൾ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നിതിൻ റാം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത്ഇങ്ങനെ, നല്ല രസത്തിൽ തുടക്കം മുതൽ കൊണ്ട് പോയ സിനിമയെ ക്ലൈമാക്സ്‌ കൊണ്ട് പോയി നശിപ്പിച്ച സിനിമ ഏതാണ് എന്നോട് ചോദിച്ചാൽ ഞാൻ പറയുന്ന സിനിമ ജയറാം സുരേഷ് ഗോപി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അശോകൻ സംവിധാനം ചെയ്ത വർണ്ണം എന്നാ സിനിമയായിരിക്കും.

ജയറാമിന്റെ കഥാപാത്രം സുരേഷ്ഗോപിയെ മനസ്സിലാക്കി അവർ ഒന്നായി സിനിമ എൻഡ് ചെയ്തിരുന്നുവെക്കിൽ സിനിമ ഗംഭീരമായനെ. സാട് എൻഡിങ് വേണ്ടായിരുന്നു ഈ സിനിമക്ക്. മുകേഷിന്റെ കഥാപാത്രം ശെരിക്കും നടന്ന കാര്യം ആദ്യം പറയേണ്ടത് ജയറാമിനോട് ആയിരുന്നു. ക്ലൈമാക്സ്‌ ഒഴിച്ച് സിനിമ നല്ല പോലെ ആസ്വദിച്ചു കണ്ട സിനിമയാണ്. ജയറാം ജഗതി കോമ്പിനേഷൻ കോമഡിയും തിലകനും ഇന്നോസ്ന്റും ഗസ്റ്റ് റോളിൽ വന്ന മമ്മൂക്കോയയും എല്ലാം നിറഞ്ഞു നിന്ന സിനിമ എന്നുമാണ് പോസ്റ്റ്.

ക്ളൈമാക്സ് ടൂ ഡിപ്രെസിങ്. അന്നത്തെ കാലത്ത് സാഡ് എൻഡിങ് ഹിറ്റ് ആകുമായിരുന്നു. വന്ദനം, വർണ്ണം. അങ്ങനെ കൊറേ പടങ്ങൾ. വെറുധേ ട്രാജഡി ആക്കി, ഇത് പോലെ തന്നെ അതുവരെ രസമായി കൊണ്ട് പോയിട്ട് ക്ലൈമാക്സ് കൊണ്ടുപോയി ട്രാജഡി ആക്കിയ മറ്റൊരു സിനിമയാണ് കാക്കത്തൊള്ളായിരം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment