ARTICLES

വയസ്സ് എന്തിനാണ് കുറച്ചത്. കുറച്ച് കൂടി കൂട്ടിക്കോ.

മോഹന്‍ലാല്‍ ചിത്രം നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ മലയാളികളുടെ എക്കാലത്തെയും പ്രയപ്പെട്ട ചിത്രമാണ്. ടോണി കുരിശിങ്കല്‍ എന്ന നായക കഥാപാത്രം അത്രമേല്‍ പ്രിയപ്പെട്ടതാണ്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. സിനിമയിലെ ഭൂരിഭാഗം രംഗങ്ങളും ട്രയിനിലാണ് ചിത്രീകരിച്ചത് എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ അതിഥി വേഷവും സിനിമയുടെ അടുത്തൊരു പ്രത്യേകതയായിരുന്നു. മമ്മൂട്ടിയായി തന്നെയാണ് സിനിമയില്‍ സൂപ്പര്‍താരം എത്തിയത്. ടോണികുരിശിങ്കലും സംഘവും മദ്രാസില്‍ ക്രിക്കറ്റ് മാച്ച് കാണാനായി ട്രെയിനില്‍ പോകുന്നതും അപ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ട്രെയിനിലെ യാത്രാക്കാരിയായ ദേവി എന്ന കഥാപാത്രമായി മലയാളത്തിലേക്ക് പുതിയൊരു നായിക ആ സിനിമയിലൂടെ എത്തുകയായിരുന്നു. സുചിത്ര മുരളി എന്നായിരുന്നു ആ നടിയുടെ പേര്. കൗതുകകരമായ കാര്യം സുചിത്ര ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ പ്രായം വെറും പതിനാല് വയസ്സ് മാത്രമായിരുന്നു. എന്നാല്‍ വളരെ പക്വതയാര്‍ന്ന അഭിനയമാണ് സുചിത്ര ചിത്രത്തില്‍ കാഴ്ചവെച്ചത്. സുചിത്ര എന്ന നടി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അടുത്ത ജോഷി ചിത്രത്തിലും സുചിത്ര പ്രധാന വേഷത്തില്‍ എത്തി. നായകനായി എത്തിയത് മമ്മൂട്ടിയുമായിരുന്നു.

മമ്മൂട്ടിയുടെ കരിയറിലെ വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തെ സമ്മാനിച്ച കുട്ടേട്ടന്‍ ആയിരുന്നു ആ സിനിമ. പിന്നീട് നരവധി സിനിമകളില്‍ നായികയായി സുചിത്ര തിളങ്ങി. അഭിമന്യു, ഭരതം, മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്, സ്ഥലത്തെ പ്രധാന പയ്യന്‍സ് തുടങ്ങിയ സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ സുചിത്രയെ പിന്നീട് കണ്ടു. ജഗദീഷ്, സിദ്ധിഖ് തുടങ്ങിയ നടന്മാരുടെ നായികയായി എത്തിയ മിക്ക ചിത്രങ്ങളും വലിയ വിജയം നേടുകയും ചെയ്തു. എഗയ്ന്‍ കാസര്‍ഗോഡ് കാദര്‍ഭായ് എന്ന ചിത്രത്തിലാണ് അവസാനമായി പ്രധാനവേഷത്തില്‍ നടി എത്തിയത്. വിവാഹശേഷം നടി സിനിമയില്‍ പിന്നെ സജീവമായിരുന്നില്ല.

സോഷ്യല്‍ മീഡിയയില്‍ തന്റെ വിശേഷങ്ങളും ചിത്രങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. ഞാന്‍ എല്ലാ സമയത്തും സെല്‍ഫി എടുക്കാറില്ല. എല്ലാ ദിവസവും ഒരു തവണ മാത്രമേ ഞാന്‍ ക്ലിക്ക് ചെയ്യാറുള്ളൂ എന്നൊരു അടിക്കുറിപ്പോടെ നടി തന്റെയൊരു സെല്‍ഫി ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അന്‍പതുകളിലും നിത്യ യൗവ്വനം. നടിമാരിലെ മമ്മൂട്ടി എന്നൊരു കമന്റുമായി ഒരാള്‍ ചിത്രത്തിന് താഴെയെത്തി. എന്തിനാ കുറച്ചേ ഒരു അറുപത് എഴുപത് അങ്ങനെ പോട്ടെ എന്നായിരുന്നു സുചിത്രയുടെ മറുപടി. എന്നാല്‍ ഒരു നാല്‍പത്തിയഞ്ചുകളിലും ശരി ശരിക്കും മമ്മൂട്ടി എന്ന് കമന്റ് ഇട്ടയാണ് വീണ്ടും എത്തി. കൈയടിച്ചുള്ള സ്‌മൈലി നല്‍കിയാണ് നടി അതിന് പ്രതികരിച്ചത്. നിത്യയൗവ്വനമാണ് എന്ന് സമ്മതിക്കുന്നുണ്ടല്ലോ എന്നും മറ്റൊരാള്‍ കമന്റ് ചെയ്തു.

Trending

To Top
error: Content is protected !!