മാതൃദിനത്തിലാണ് മലയാളികളുടെ സൂപ്പര്‍താരം അമ്മയുമൊത്ത് നില്‍ക്കുന്ന തന്റെ ചെറുപ്പകാലത്തെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. എന്നാല്‍ ഒരുമാസങ്ങള്‍ക്ക് ശേഷം ആ ചിത്രം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങ് ആവുകയാണ്. ഞാന്‍ അമ്മയെ ഏറ്റവും അധികം സ്‌നേഹിക്കുന്നു, മാതൃദിനാശംസകള്‍ അമ്മ. എനിക്കായി അമ്മയുടെ അടുത്ത് നില്‍ക്കുന്നത് എല്ലായ്‌പ്പോഴും എനിക്ക് വിസ്മയമാണ്. പ്രിയപ്പെട്ടവര്‍ക്കായി മനസ്സും ആത്മാവും ശരീരവും നല്‍കുന്ന എല്ലാവര്‍ക്കും മാതൃദിനാശംസകള്‍. എന്നൊരു അടിക്കുറിപ്പോടുകൂടിയാണ് നടന്‍ അമ്മയുമൊത്ത് നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. പണ്ട് ഇങ്ങനെയിരുന്ന ആളാണോ ഇപ്പോള്‍ ഈ വലിയ ശരീരവുമായി നില്‍ക്കുന്നത് എന്നൊക്കെ തരത്തിലുള്ള നിരവധി കമന്റുകള്‍ ചിത്രത്തിന് താഴെ വന്നിരുന്നു.
എന്നാല്‍ അമ്മയ്ക്കരികില്‍ നില്‍ക്കുന്ന കുട്ടി പയ്യന്റെ ചിത്രം വീണ്ടും ട്രെന്‍ഡിങ്ങാകാന്‍ കാരണമുണ്ട്. നടന്‍ കഴിഞ്ഞ ദിവസം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ നടത്തിയ ചില പരാമര്‍ശങ്ങള്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. എന്നാല്‍ നടന്‍ പറഞ്ഞ കാര്യങ്ങളെ വിമര്‍ശിച്ചുകൊണ്ട് കമന്റ് പങ്കുവെച്ച ചിലര്‍ നടന്‍ മാതൃദിനത്തില്‍ പോസ്റ്റ് ചെയ്ത അമ്മയുമൊത്ത് നില്‍ക്കുന്ന ഫോട്ടോ ഇടുകയായിരുന്നു. അമ്മയ്ക്കരികില്‍ നില്‍ക്കുന്ന കഴിഞ്ഞ ദിവസം ഒരു പോസ്റ്റിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ മലയാളികളുടെ ചോക്കളേറ്റ് നായകനും മസ്സില്‍ അളിയനുമായ ആ താരം നടന്‍ ഉണ്ണി മുകുന്ദന്‍ ആയിരുന്നു. ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം ആയിരിക്കുന്നത്.
വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത് എന്ന ക്യാപ്ഷനോടെ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ആനി ശിവയുടെ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. അഭിനന്ദന പോസ്റ്റ് ആയിരുന്നെങ്കിലും വലിയ പൊട്ട് എന്ന പ്രയോഗം ചിലരെ പരോക്ഷമായി കളിയാക്കുന്നത് എന്നായിരുന്നു പൊതുവേ ഉണ്ടായ കണ്ടെത്തല്‍. നിരവധി പേര്‍ നടനെ അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്ത് എത്തുകയും ചെയ്തു. അപ്പോഴാണ് കമന്റില്‍ ചിലര്‍ ഉണ്ണി മുകുന്ദന്‍ അമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന ചെറുപ്പകാല ചിത്രം പോസ്റ്റ് ചെയ്തത്. അമ്മ പൊട്ട് ധരിച്ചിരിക്കുന്നത് ചൂണ്ടി കാണിച്ചായിരുന്നു അത്തരത്തില്‍ കമന്റുകള്‍ വന്നത്. എന്നാല്‍ ആ കമന്റുകളും വലിയ വിമര്‍ശനത്തിന് ഇടയാക്കി.
ഉണ്ണി വട്ടപൊട്ടിടുന്നവരെ കുറ്റംപറഞ്ഞതാണെന്നു കരുതി ഉണ്ണിയുടെ അമ്മയുടെ ചിത്രം എവിടുന്നോ തപ്പികൊണ്ടുവന്നു അട്ടഹാസ സ്‌മൈലി ഒക്കെ ഇടുന്ന സ്ത്രീസ്‌നേഹി. നിങ്ങളൊക്കെയാണ് ഇപ്പോഴത്തെ ഫെമിനിസ്റ്റുകള്‍. എന്റെ പൊന്നോ. എന്നായിരുന്നു അതില്‍ ഒരാളുടെ പ്രതികരണം. ചിലരെ ഉദ്ദേശിച്ചു ഒരാള്‍ ഒരു കാര്യം പറയുമ്പോള്‍ അയാളുടെ അമ്മയുടെ ഫോട്ടോ തന്നെയിട്ട് അവരെ കളിയാക്കി ചിരിക്കുന്നതാണ് ഞങ്ങള്‍ സ്വപ്നം കാണുന്ന സ്ത്രീ നവോദ്ധാന സമത്വം. കഷ്ടം. ഇനി ചിന്തിച്ചോ. ഇങ്ങനെയുള്ള ഈ പ്രവര്‍ത്തനം കൊണ്ട് മാത്രമാണ് കേരളത്തില്‍ ചിലര്‍ മുന്നോട്ട് വെക്കുന്ന ഫെമിനിസത്തിന് ജനങ്ങള്‍ യാതൊരു പിന്തുണയും നല്‍കാത്തത് എന്നായിരുന്നു മറ്റൊരു കമന്റ്.