ഇന്നും ആളുകളെ ചിരിപ്പിക്കുന്ന ദിലീപ് ചിത്രങ്ങളിൽ ഒന്നാണ് പറക്കും തളിക

ദിലീപിന്റെ മികച്ച സിനിമകളിൽ ഒന്നാണ് ഈ പറക്കും തളിക. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം മികച്ച വിജയം ആണ് നേടിയത്. ദിലീപ്-ഹരിശ്രീ അശോകൻ കെമിസ്ട്രി വലിയ രീതിയിൽ തന്നെ ചിത്രത്തിന്റെ വിജയത്തിന് സഹായിച്ചു എന്നതാണ് സത്യം. ഇവരെ കൂടാതെ നിത്യ ദാസ്, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ജനാർദ്ദനൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രം മാത്രമല്ല ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. സിനിമയ്ക്കും ചിത്രത്തിലെ ഗാനങ്ങൾക്കും ഇന്നും ആരാധകർ ഏറെ ആണ്.

ആവർത്തന വിരസത ഇല്ലാതെ ഇന്നും പ്രേക്ഷകർ കാണുന്ന ചിത്രങ്ങളിൽ ഒന്നാണ് പറക്കും തളിക, ഉണ്ണിയും സുന്ദരിയും താമരാക്ഷൻ പിള്ള ബസ്സും എല്ലാം അത്രത്തോളം പ്രേക്ഷകർക്കിടയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതാണ് സത്യം. ചിത്രത്തിലെ പല നർമ്മ രംഗങ്ങളും ഓർത്ത് പ്രേക്ഷകർ ചിരിക്കാറുണ്ട് എന്നതാണ് സത്യം. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ അമൽ ഭൈജാൻ എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, അല്പം കടന്ന കൈയ്യാണെന്ന് അറിയാമെങ്കിലും ചോദിക്കുവാ ഈ പറക്കും തളികയിൽ കല്യാണ ചെക്കൻ ഇറങ്ങും മുൻപുള്ള ഇഡലീം ചായേം കഴിക്കാൻ തിക്കി തിരക്കി വരുന്ന ഈ പാവം ചേട്ടന്റെ ഡീറ്റെയിൽസ് കിട്ടാൻ വല്ല വകുപ്പും ഉണ്ടോ? പുള്ളിക്ക് ഓൺ ദി വേയിൽ നിർത്തി അവര് ഇഡലീം ചായേം വാങ്ങി കൊടുത്ത് കാണുമോ എന്ന സംശയം ഇപ്പഴും ഒരു ദുഃഖമായി അവശേഷിക്കുന്നു എന്നുമാണ് പോസ്റ്റ്.

നിരവധി ആരാധകർ ആണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്. എന്നാലും ഇഡലിയും ചായയും എന്നൊക്കെ പറയാൻ ആർക്കെങ്കിലും തോന്നുമോ? ഞാനൊക്കെയാണെങ്കിൽ ചെക്കനെ ഒന്ന് കണ്ടിട്ട് വരാം എന്നേ പറയൂ എന്നാണ് ഒരു ആരാധകൻ പറഞ്ഞ കമെന്റ്. മറ്റൊരാൾ പറഞ്ഞിരിക്കുന്നത്. പുള്ളിയുടെ പേര് വേലപ്പൻ എന്നാണ് ഒത്തിരി സിനിമയിൽ ആർട്ട് ൽ വർക്ക്‌ ചെയ്തിട്ടുള്ള ചേട്ടൻ ആണ്. വർക്ക്‌ ചെയ്ത പടത്തിൽ എല്ലാം ഇതുപോലുള്ള ഒരുപാട് ചെറിയ റോളുകൾ ചെയ്തിട്ടുണ്ട്.

ഈ ഇടയ്ക്ക് ട്രിവാൻഡ്രം ഒരു ഷൂട്ടിംഗ് ലൊക്കേഷൻ ൽ വെച്ച് കണ്ട് പരിചയപ്പെട്ടു സംസാരിച്ചു അപ്പോൾ അറിഞ്ഞ വിവരം ആണ്. സ്വദേശം ട്രിവാൻഡ്രം എന്നാണ്, ആഹാ ആളെ കിട്ടിയോ? ഇതാണ് ഈ ഗ്രൂപ്പ്‌ കൊണ്ടുള്ള ഗുണം. ചെറിയ റോളിൽ ഒന്നോ രണ്ടോ പടത്തിൽ അഭിനയിച്ചാലും ആളെപറ്റി മനസ്സിലാക്കാമല്ലോ, മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കനിലും പുള്ളി ഉണ്ട് തുടങ്ങിയ തിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment