അമിത പ്രതീക്ഷയുമായി പ്രദർശനത്തിന് എത്തിയ ഒരു മോഹൻലാൽ ചിത്രം

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് വെളിപാടിന്റെ പുസ്തകം.ആന്റണി പെരുമ്പാവൂർ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആണ് നായക വേഷത്തിൽ എത്തിയത്. ചിത്രത്തിലെ ഒരു ഗാനം വലിയ രീത്യിൽ തന്നെ ഹിറ്റ് ആയിരുന്നു. നിന്റമ്മേടെ ജിമിക്കി കമ്മൽ എന്ന് തുടങ്ങുന്ന ഗാനം പാൻ ഇന്ത്യൻ ലെവലിൽ റീച് നേടിയിരുന്നു. എന്നാൽ ആ റീച്ച് ഒന്നും ചിത്രത്തിന് ലഭിച്ചിരുന്നില്ല എന്നതാണ് സത്യം.

കാരണം ചിത്രം വേണ്ടത്ര വിജയം കൈവരിച്ചില്ല. മോഹൻലാൽ നായകനായി എത്തിയ ചിത്രം ഒരു കൂട്ടം യുവാക്കളുടെയും കഥ പറഞ്ഞാണ് എത്തിയത് എങ്കിലും വേണ്ടത്ര വിജയം നേടാൻ കഴിഞ്ഞില്ല. ലാൽ ജോസ്-മോഹൻലാൽ കൂട്ടുകെട്ട് പ്രേക്ഷകർക്ക് പ്രതീക്ഷ നൽകി എങ്കിലും ചിത്രം പ്രദർശനത്തിന് എത്തിയത് നിരാശ നൽകി കൊണ്ടാണ്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ ദാസ് അഞ്ജലി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നായകന്റെ ഇൻട്രോ കാണുമ്പോൾ തന്നെ വെറുത്തു പോയ സിനിമകളിൽ ഒന്ന്. മികച്ച സിനിമകൾ ചെയ്തിരുന്ന ലാൽ ജോസ്, ബെന്നി പി നായരമ്പലം ടീമിലേക്ക് ലാലേട്ടൻ കൂടെ ചേരുന്നതോടെ അമിത പ്രതീക്ഷയുമായി വന്ന ” വെളിപാടിന്റെ പുസ്തകം”.

ഏകദേശം ഒന്നൊന്നര അടി ഉയരത്തിൽ ആദ്യം സൈക്കിളിന്റെ ബാക്ക് വീൽ സിംപിൾ ആയി എടുത്ത് വക്കുന്നു. പിന്നെ ഫ്രന്റ്‌ വീൽ. അത് കഴിഞ്ഞ് കോരിത്തരിപ്പിക്കുന്ന ഒരു മാസ്സ് ഡയലോഗും. ശുഭം എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. മോഹൻലാലിനെ പഴയ ലാലേട്ടനാക്കാൻ ശ്രമിച്ച് പടം എടുത്താൽ ഇനി ഓടില്ല.

നല്ല ബോറായിട്ടാണ് പുള്ളി ഇപ്പോൾ തമാശയൊക്കെ അവതരിപ്പിക്കുന്നത്. ലൂസിഫർ പോലെയുള്ള പടങ്ങൾ ചെയ്യിച്ചാൽ കസർത്തോളും, അതിൽ അനൂപ് മേനോൻ ചെയ്ത വിശ്വൻ എന്ന കഥാപാത്രം ലാലേട്ടന് കൊടുത്തിരുന്നെങ്കിൽ പിന്നേം ഭേദമായിരുന്നെനേ, പുള്ളിയെ പൊക്കി അടിക്കാൻ കൂലിക്ക് ആളെ വെച്ച പോലെ ഉണ്ടായിരുന്നു ഓരോ ആളുകളുടെ അഭിനയവും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment