എപ്പോൾ ഈ സിനിമ കണ്ടാലും ഈ സംശയം തോന്നാറുണ്ട്, നിങ്ങൾക്കോ

ബിജു മേനോൻ നായകനായി എത്തിയ ചിത്രം ആണ് വെള്ളിമൂങ്ങ. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നിക്കി ഗൽറാണി ആണ് നായികയായി എത്തിയത്. ആസിഫ് അലി ഗസ്റ്റ് റോളിൽ എത്തിയ ചിത്രം എന്ന പ്രത്യേകതയും ഇതിന് ഉണ്ട്. ചിത്രത്തിൽ കെ പി എ സി ലളിത, ടിനി ടോം, വീണ നായർ, പാഷാണം ഷാജി, അജു വര്ഗീസ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. വലിയ രീതിയിൽ തന്നെ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.

ഇപ്പോഴിതാ സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫൈൽലിൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ലോറൻസ് മാത്യു എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, വെള്ളിമൂങ്ങ സിനിമ ഒരുപാട് വട്ടം കണ്ടിട്ടുണ്ട്. ഇന്നും കണ്ടു. എനിക്ക് ഈ സിനിമ കാണുമ്പോൾ തോന്നിയ ഒരു സംശയമുണ്ട്. വറീദിന്റെ മകളുടെ കല്യാണം കാഞ്ഞിരപ്പള്ളിയിൽ വെച്ചു മുടങ്ങിയെന്നു ഒന്നിലേറെ തവണ പറയുന്നുണ്ട്.

അങ്ങനെ മകളുടെ കല്യാണം മുടങ്ങിയതുകൊണ്ട് അവിടെയുള്ള വീടും സ്ഥലവും വിറ്റുപെറുക്കി വറീദ് ഇരിക്കൂറിലേക്ക് വണ്ടി കേറുന്നത്. അങ്ങനെ നാടുവിട്ടു വരാൻ മാത്രം എന്തേലും ചീത്തപ്പേര് കേൾപ്പിച്ച ആളാണോ ലിസ്സ എന്നാ കഥാപാത്രം. അതോ അവൾക്ക് ശരീരികയമായി അല്ലെങ്കിൽ മാനസികമായി എന്തേലും കുഴപ്പം ഉണ്ടോ? അതുകൊണ്ടാണോ ഒന്നും അന്വേഷിക്കാതെ ചാർളി എന്ന പയ്യനുമായി അവളെ കെട്ടിക്കുന്നത്? ചാർളി ഒരു അനാഥൻ ആയതുകൊണ്ട് ലിസ്സയെക്കുറിച്ചു അധികം അന്വേഷിച്ചു പോകില്ല എന്നു കരുതിയിട്ടാണോ?

മാമച്ചനെകൊണ്ട് കെട്ടിക്കാത്തത് പ്രായക്കൂടുതൽ കൊണ്ട് മാത്രമാണെന്ന് കരുതാൻ വയ്യാ. മാമച്ചന്റെ രാഷ്ട്രീയ സ്വാധീനം വെച്ച് ലിസയുടെ കഴിഞ്ഞകാല ജീവിതം അന്വേഷിച്ചു പോകുമെന്ന് പേടിച്ചിട്ടാണോ? ഒടുക്കം രണ്ടാമതും കല്യാണം മുടങ്ങിയപ്പോൾ നിൽകക്കള്ളിയില്ലാതെ മാമച്ചനെക്കൊണ്ട് കെട്ടിച്ചതാവും.ഈ പടത്തിലെ ഉടായിപ്പ് അത് വറീദ് തന്നെയാണ് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഈ കഥ നടക്കുന്നത് കുറച്ചുകാലം മുൻപേ ആണ് അന്നത്തെ കാലത്തും തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് കനത്ത കുടിയേറ്റം നടക്കുന്ന സമയമാണ്.

അവിടുന്ന് ഉള്ളതൊക്കെ വിറ്റു പെറുക്കി വന്ന് ഇവിടെ കുറച്ച് സ്ഥലം വാങ്ങി കമുകും തെങ്ങും കപ്പയും റബ്ബറും ഒക്കെ വെച്ച് ഉപജീവനം നടത്തുന്ന ഒരു സമൂഹമായിരുന്നു അന്ന് ഈ പറയുന്ന ഉദയഗിരി ആലക്കോട് കാർത്തികപുരം ഒക്കെ അപ്പോൾ കുറച്ച് പത്രാസുകാരൻ വന്നിട്ടുണ്ടെങ്കിൽ വലിയ അന്വേഷണം ഒന്നുമില്ലാതെ പെണ്ണിനെ പിടിച്ചു കൊടുക്കുന്ന ഒരു പ്രവണത അന്ന് നിലനിന്നിരുന്നു എന്നതും യാഥാർത്ഥ്യമാണ് അതുകൊണ്ടൊക്കെ ആയിരിക്കാം അങ്ങനെ സംഭവിച്ചത് സിനിമയിൽ കുറച്ചു പുതിയകാലം ഒക്കെയാണ് എന്ന് പറയുമ്പോഴും കെ സി ജോസഫ് ആദ്യം മത്സരിക്കുന്ന ആ കാലഘട്ടത്തിലേക്ക് നമ്മൾപോകണം എന്നുമാണ് പോസ്റ്റ്. 

Leave a Comment