ഇന്നും ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ആരാധകർ ഏറെയാണ്

പ്രിത്വിരാജ്, നവ്യ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആണ് വെള്ളിത്തിര. നിരവധി ഹിറ്റ് ഗാനങ്ങളും ഈ ചിത്രത്തിന് സ്വന്തമാണ്. ചിത്രത്തിനും ചിത്രത്തിലെ ഗാനങ്ങൾക്കും ഇന്നും ആരാധകർ ഏറെ ആണ്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ അജയ് പള്ളിക്കര എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പച്ചമാങ്ങാ പച്ചമാങ്ങാ നാട്ടുമാവിലെ മാങ്ങാ ഒരു സ്റ്റേജ് ഷോയിൽ പ്രഥ്വിരാജിനോട് ഒരു പാട്ട് പാടാൻ പറയുകയും തുടർന്ന് ഈ പാട്ട് പാടാൻ തുടങ്ങുകയും പാടി തുടങ്ങി ശ്രുതി ശരിയല്ല എന്ന് എന്ന് സ്വയം തോന്നി ട്രാക്ക് നിർത്താൻ പറയുകയും ശേഷം ശരിയായി ശ്രുതി ഇടുകയും പാടുകയും ചെയ്തു. അതെല്ലാം കാണുകയും കേൾക്കുകയും ചെയ്തപ്പോൾ ആ പാട്ട് ഒരു തവണ വീണ്ടും കേൾക്കുവാനും ആ സിനിമ ഒന്നും കൂടി കാണുവാനും ഒക്കെ തോന്നിപ്പിച്ചു.

2003 ൽ റിലീസ് ചെയ്ത സിനിമ.കഥയും സംവിധാനവും ഭദ്രൻ. ഒരു പുതിയൊരു മ്യൂസിക് ഡയറക്ടറെ ആയിരുന്നു അവർ അന്ന് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത് അൽഫോൺസ് ജോസഫ്. സിനിമകളിലെ പാട്ടുകളിലേക്ക് വന്നാൽ ഒരു പാട്ട് പോലും മോശമായി പോയിട്ടില്ല എന്നതാണ് സത്യം. എല്ലാം നല്ല പാട്ടുകൾ തന്നെയായിരുന്നു. ഇതിലെ ഒരു പാട്ടിലെങ്കിലും കണക്ട് ആകാത്തവർ വിരളം തന്നെയാണ്. അല്ലെങ്കിൽ ആരും തന്നെ ഉണ്ടാവില്ല എന്ന് വേണേൽ പറയാം.

ചിത്രയുടെ ശബ്ദം ഒക്കെ പാട്ടിലൂടെ കേൾക്കുമ്പോൾ ശരിക്കും ചിത്ര യുടെ ശബ്ദം തന്നെയാണോ എന്ന് തോന്നിപോയിരുന്നു. സിനിമയിലേക്ക് വന്നാലും ഒരുപാട് നല്ല രംഗങ്ങളും നിമിഷങ്ങളും ഓർത്ത് വെക്കാൻ ഒരുപാട് മുഹൂർത്തങ്ങളും സിനിമ സമ്മാനിക്കുന്നുണ്ട്. പുലിക്കോട്ടെ വാലിബനും, പേര് ചോദിക്കുമ്പോൾ തല തിരിച്ചു ബീഡി വെച്ച് ഗ്ലാസ് വെച്ച് സ്റ്റൈൽ രാജ് എന്ന് പറയുന്നതും, നവ്യ നായരുമായും,കല്പനയുമായുള്ള രംഗങ്ങളും.

സ്റ്റൈൽ രാജിന് പണി കൊടുക്കാൻ വിളിച്ചു വരുത്തി കുഴിയിൽ ചാടിക്കുന്നതും ശേഷം ആന വരുന്നതും, കലാഭവൻ മണിയുടെ സീനുകളും,ജഗതിയുടെയും,ഹനീഫയുടെയും കോമഡികൾ,അവസാനം പുലിക്കോട്ടെ വാലിബാനുമായി അവർ ഇവിടെ എന്തിന് വന്നു, എന്ത് ചെയ്ത് വന്നു എന്നൊക്കെ ചുരുളഴിഞ്ഞ ഒരു സിനിമ. ഒട്ടും മടുപ്പില്ലാതെ അവസാനം വരെ കണ്ടിരിക്കാവുന്ന ചിത്രം. ഈ സിനിമയും സിനിമയിലെ ഗാനത്തിനെയും പറ്റി സംസാരിക്കാം എന്നുമാണ് പോസ്റ്റ്.

Leave a Comment