അസ്‌ലം റിപ്‌സ് എന്ന ആരാധകൻ മോഹൻലാലിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “എന്റെ റോൾ അത് മറ്റാർക്കും ചെയ്യാൻ കഴിയില്ല.” ലാലേട്ടന്റെ പ്രശസ്തമായ ഒരു സിനിമാ ഡയലോഗ് ആണിത.. എന്നാൽ ലാലേട്ടനെ മനസ്സിൽ കണ്ട് കഥ എഴുതിയ ശേഷം (ഒരു സിനിമയിൽ മോഹൻലാൽ ഒരു ഷെഡ്യൂൾ അഭിനയിക്കുക വരെ ചെയ്തു. ശേഷം പിന്മാറി).
പിന്നീട് പൃഥ്വിരാജ് നായകനായി പുറത്ത് വന്ന ചിത്രങ്ങളാണ് ചക്രം , വെള്ളിത്തിര. അത് പോലെ ഒരു ബാലതാരത്തെ കേന്ദ്രകഥാപാത്രമാക്കി സിബി മലയിൽ ചെയ്യാനിരുന്ന സിനിമ, അവിചാരിതമായി മോഹൻലാൽ കേൾക്കുകയും അഭിനയിക്കാൻ താൽപ്പര്യപെടുകയും അങ്ങനെ ആ കഥയിൽ മാറ്റങ്ങൾ വരുത്തി ഇറങ്ങിയ ചിത്രമാണ് ദേവദൂതൻ. പക്ഷെ ഈ ചിത്രങ്ങൾ എല്ലാം ബോക്സ്ഓഫീസിൽ ഫ്ലോപ്പ് ആയിരുന്നു എന്നുമാണ് പോസ്റ്റ്.
ദേവദൂതനിൽ ലാലേട്ടൻ അഭിനയിച്ചതുകൊണ്ട് ഇന്നും ചാനലുകളിൽ വരുന്നു കാണുന്നു അതിനെ കുറിച്ച് ചർച്ച ചെയ്യുന്നു. ചക്രം പിന്നെയും മോഹൻലാലിന് സ്യൂട്ട് ആകും. ബട്ട് വെള്ളിത്തിര പ്രിത്വി ചെയ്തത് നന്നായി, ഇപ്പോൾ മോഹൻലാലിനെക്കാൾ നന്നായി സുരേഷ് ഗോപി അഭിനയിക്കുന്നു, ദേവദൂതൻ എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്നറിയില്ല. അത്രയും അടിപൊളി സിനിമ ആണ്.
ഉദയനാണ് താരം പൃഥ്വിയെ വച്ചു തമിഴിൽ വെള്ളിത്തിരയ് എന്ന പേരിൽ ഇറക്കിയിരുന്നു. ഇനി അതെങ്ങാനും ആണോ പോസ്റ്മാൻ ഉദ്ദേശിച്ചേ, ദേവദൂതൻ മോഹൻലാൽ ആവശ്യപ്പെട്ട് ചെയ്തു. ബാക്കി പുള്ളി വേണ്ടാന്ന് വെച്ചു. ആ വ്യത്യാസം സിനിമേലും ഉണ്ടല്ലോ, ദൈവദൂതൻ കാലം തെറ്റി ഇറങ്ങിയ സിനിമയാണ്. അത് ഫ്ലോപ്പ് ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല, വെള്ളിത്തിര ഹിറ്റ് ആയിരുന്നു. ആദ്യ ആഴ്ചകളിൽ നല്ല തിരക്ക് ഉണ്ടായിരുന്ന ചിത്രമാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.