നിർമ്മാതാവ് പികെആർ പിള്ളയുടെ ആദ്യസംരംഭം ആണ് ഈ സിനിമ

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ വെപ്രാളം എന്ന സിനിമയെ കുറിച്ച് ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. സുനിൽ കുമാർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ആരെങ്കിലും ഒരു സിനിമയ്ക്ക് ഇങ്ങനൊരു പേരിടുമോടാ എന്ന് മിന്നാരത്തിലെ തിലകന്റെ ടോണിൽ ചോദിക്കാനാണ് ആദ്യം തോന്നിയത്.

വെപ്രാളം/1984 പിൽക്കാലത്ത് നിർമ്മാതാവെന്നനിലയിൽ വലിയ ഉയരങ്ങളിലേക്ക് കയറിപ്പോയ പികെആർ പിള്ളയുടെ ആദ്യസംരംഭം. പിള്ളച്ചേട്ടൻ ഈ ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുകയും ചെയ്തുകളഞ്ഞു. വെപ്രാളംപിള്ളയെന്ന് അക്കാലത്ത് അദ്ദേഹം സിനിമാവൃത്തങ്ങളിൽ അറിയപ്പെട്ടിരുന്നു. മേനോൻ സുരേഷ് എന്നൊരു പുതുമുഖത്തിന്റെ പേരാണ് സംവിധായകന്റെ സ്ഥാനത്ത്.

ഡോ.ബാലകൃഷ്ണൻ തിരക്കഥരചിച്ചു. ലക്ഷ്മിയുടെ ഊർജസ്വലമായപ്രകടനം മാത്രമാണ് ഈ സിനിമയിൽ ഓർത്തിരിക്കാനുള്ളത്. കാലചക്രത്തിന്റെ കറക്കത്തിനൊടുവിൽ കരിയറിലും അതിലുപരി സ്വകാര്യജീവിതത്തിലുമുണ്ടായ ആഘാതങ്ങളെത്തുടർന്ന് പിള്ളച്ചേട്ടൻ ഇപ്പോൾ വിശ്രമത്തിലാണ്. ആ നല്ലമനുഷ്യന് നന്മകൾനേരുന്നു എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളും പോസ്റ്റിനു വരുന്നുണ്ട്.

നല്ല plot ആയിരുന്നു, പക്ഷേ എക്സിക്കുഷനിൽ പാളിപ്പോയി. താങ്കൾ സൂചിപ്പിച്ചപോലെ ലക്ഷ്മിയുടെ നല്ല പ്രകടനമായിരുന്നു ചിത്രത്തിൽ. പ്. സുശീലയുടെ ആലാപനത്തിൽ നല്ലൊരു ഗാനമുണ്ട് ചിത്രത്തിൽ – “അമൃതവർഷിണി” രാഗത്തിൽ കർണാടിക് വെസ്റ്റേൺ ഫ്യൂഷനിൽ നിൽ ചിട്ടപ്പെടുത്തിയ “കുങ്കുമത്തുമ്പികൾ കുറുമൊഴി പൂക്കളിൽ” എന്ന ഗാനം. ഗാനത്തിന്റെ അവസാനത്തിൽ വരുന്ന സ്വര ആലാപനം ശ്ലാഘനീയമാണ്. ചിത്രം പരാജയപ്പെട്ടത് കാരണം അധികം ശ്രദ്ധിക്കപ്പെടാതെ പോയി. കേട്ടു നോക്കു, വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കും എന്നാണ് ഒരാൾ പോസ്റ്റിനു പങ്കുവെച്ചിരിക്കുന്ന കമെന്റ്.

 

Leave a Comment