ദിലീപ് ചിത്രങ്ങളിൽ വളരെ മുൻപന്തിയിൽ തന്നെ ആണ് വെട്ടം സിനിമയുടെ സ്ഥാനം. ചിത്രം റിലീസ് ചെയ്തു വർഷങ്ങൾക്ക് ഇപ്പുറവും ഇന്നും ആരാധകർ ആവേശത്തോടെ കാണുന്ന ദിലീപ് ചിത്രങ്ങളിൽ ഒന്നാണ് വെട്ടം. ചിത്രത്തിന്റെ കഥയും വ്യത്യസ്തമായിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുക ആയിരുന്നു. റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രങ്ങളിൽ ഒന്ന് കൂടി ആണ് വെട്ടം.
ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ, ഇന്നും കൂടി പടം കണ്ടു. എത്ര കണ്ടിട്ടും തീരാത്ത ചില സംശയങ്ങൾ ബാക്കിനിൽക്കുന്നു. 35 ലക്ഷം രൂപക്ക് ഗോപികൃഷ്ണൻ മാല വിൽക്കാൻ നോക്കുന്നു. തന്റെ വീടിനു വലിയ കടബാധ്യത ഉണ്ടെന്നും പറയുന്നു.
എന്നിട്ടും താൻ കണ്ടുമുട്ടിയ ആ പെൺകുട്ടിയെ സഹായിക്കാൻ 30 ലക്ഷം കൊടുക്കാമെന്നു പറയുന്നു. അത് കൊടുത്താൽ ബാക്കി 5 ലക്ഷം ഉണ്ട്. ആ പൈസ കൊണ്ട് കടം വീട്ടണം പെങ്ങളെ കെട്ടിക്കണം. ഇതിനു അത് തികയുമെന്നും തോന്നുന്നില്ല. എന്നിട്ട് മാല വിറ്റ കാശ് ആണെന്നും പറഞ്ഞു അവളുടെ കൈയിലെ 30 ലക്ഷം അവൾ കൊണ്ടുകൊടുക്കുന്നു. ഗോപി ആ പൈസയുമായി ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയുന്നതായാണ് കാണിക്കുന്നത്.
അന്നേരം പോലീസ് വന്നു അവളുടെ നന്മ കാരണം രക്ഷപെട്ടു എന്നൊക്കെ പറയുന്നു. ശെരിക്കും ഗോപി ആ പൈസയുമായി കടന്നു കളയാനുള്ള പ്ലാനിൽ ആയിരുന്നോ? ആവാനാണ് സാധ്യത. അപ്പുറത്തു ഫെലിക്സിന്റെ കല്യാണം മുടങ്ങിയതുകൊണ്ട് ഒരുപക്ഷെ വീണയെ അയാൾ സ്ത്രീധനം വാങ്ങാതെ കെട്ടിക്കോളും എന്നു വിചാരിച്ചു കാണുമോ? (പൈസ കൊടുക്കാമെന്നു ഗോപി മുൻകൂർ പറയുന്നുണ്ടെങ്കിലും ) അങ്ങനെ പ്രശ്നങ്ങൾ എല്ലാം തീർന്നു താൻ രക്ഷപെട്ടു എന്ന നിലയിൽ നിൽകുമ്പോഴാണല്ലോ പോലീസ് വരുന്നതും ഗോപിയോട് കാര്യങ്ങൾ പറയുന്നതും.

അതിനു ശേഷമല്ലേ ഗോപി വീണയെ തിരക്കി പോകുന്നത്. ഗോപി വീണക്കോ ഫെലിക്സിനോ പൈസ കൊടുത്തിട്ടില്ല. അതോണ്ടാണല്ലോ പോലീസ്‌കാരനെ കാണുമ്പോൾ എല്ലാം നിർത്തിയെന്നും അവൻ നന്നായെന്നുമൊക്കെ പറയുന്നത്. മിക്കവാറും കാശ് ആയിട്ട് അവൻ മുങ്ങാൻ തന്നെയാവണം പ്ലാൻ ഇട്ടത്. സത്യം മനസിലായപ്പോൾ കുറ്റബോധം വന്നിട്ട് വീണയെ തേടി പോയതാണ് എന്നാണ് എന്റെ ഒരിത്. നിങ്ങളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു എന്നുമാണ് പോസ്റ്റ്.