ദിലീപ് ചിത്രം വെട്ടത്തിന് എന്താണ് സംഭവിച്ചത് എന്ന് അറിയാമോ

ദിലീപ് ചിത്രങ്ങളിൽ വളരെ മുൻപന്തിയിൽ തന്നെ ആണ് വെട്ടം സിനിമയുടെ സ്ഥാനം. ചിത്രം റിലീസ് ചെയ്തു വർഷങ്ങൾക്ക് ഇപ്പുറവും ഇന്നും ആരാധകർ ആവേശത്തോടെ കാണുന്ന ദിലീപ് ചിത്രങ്ങളിൽ ഒന്നാണ് വെട്ടം. ചിത്രത്തിന്റെ കഥയും വ്യത്യസ്തമായിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുക ആയിരുന്നു. റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രങ്ങളിൽ ഒന്ന് കൂടി ആണ് വെട്ടം. ദിലീപിനെ കൂടാതെ നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരന്നത്. ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, കലാഭവൻ മണി, ഇന്നസെന്റ്, ജനാർദ്ദനൻ, നെടുമുടി വേണു, ഭാവ്ന പനി തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നു.

2004 ൽ പുറത്തിറങ്ങിയ ഈ ചിത്രം ഇന്നും പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ചിത്രത്തിലെ മുഴുവൻ ഗാനങ്ങളും ആ കാലത്ത് വലിയ തരംഗം തന്നെ ആണ് ഉണ്ടാക്കിയത്. ഇന്നും സിനിമയിലെ ഗാനത്തിന് ആരാധകരെ ഏറെ ആണ്. പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രം ആരാധകരുടെ ഇടയിൽ വലിയ ആഘോഷം ആയെങ്കിലും ചിത്രം ഇറങ്ങിയ സമയത്ത് തിയേറ്ററിൽ പരാചയപ്പെടുകയായിരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. ചോദ്യ രൂപേണ വന്ന ഒരു ട്രോള് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനിമ മിക്സർ എന്ന പേജിൽ ആണ് ചിത്രത്തിനെ കുറിച്ചുള്ള ട്രോള് വന്നിരിക്കുന്നത്. ഹാസ്യ താരങ്ങളുടെ നോൺ സ്റ്റോപ്പ് കോമഡി ഉണ്ടായിട്ടും, ഒരുപിടി നല്ല ഗാനങ്ങൾ ഉണ്ടായിട്ടും വെട്ടം ബോക്സ് ഓഫീസിൽ പരാചയപെടാൻ കാരണം എന്താണെന്നാണ് ചോദ്യം വന്നിരിക്കുന്നത്. നിരവധി പേരാണ് ഈ ചോദ്യത്തിന് കമെന്റുകളുമായി എത്തിയിരിക്കുന്നത്. നട്ടുരാജാവ്, വെട്ടം ,കാഴ്ച. എന്നിവ ഒന്നിച്ചു ഇറങ്ങി. നാട്ടുരാജാവിന് ഫസ്റ്റ് ഡേ വൻ തിരക്ക് പിന്നെ വെട്ടം. പക്ഷെ. പതുകെ കാഴ്ച്ച വൻ ഹിറ്റ് ആയി പിന്നെ ആ കാലത്തു ഇതു വലിയ കോമഡി ആയി തോന്നിയില്ല (ഒരു പാട് സിനിമകൾ ഈ ടൈപ്പ് ഉണ്ടായിരുന്നു) ഇന്ന് ആണെങ്കിൽ ഹിറ്റ് ആയേനെ.

നിലവാരമില്ലാത്ത കോമഡി കുത്തി നിറയ്ക്കൽ. അവസാനത്തെ ആ ഷോക്ക് സീൻ ഒക്കെ, കണ്ടാലും കണ്ടാലും വെറുപ്പ് വരാത്ത സിനിമ യുണ്ടെങ്കിൽ അതിലൊന്ന് വെട്ടം സിനിമയാണ്, പരാജയമോ വിജയമോ പക്ഷേ ഈ സിനിമ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ടിവിയിൽ വന്നാൽ കാണാതെ പോകില്ല. ഇതിലെ പാട്ട് എൻറെ ഫേവറിറ്റ് സോങ് ആണ്, ഒരു നിലവാരം ഇല്ലാത്ത കോമഡി, മോഷ്ടിച്ച ട്യൂൺ, അവസാനം ഒരു ലോജിക്കും ഇല്ലാത്ത ക്ലൈമാക്സ്, തിയേറ്ററിൽ പോയി കാണാൻ ഭാഗ്യം ലഭിച്ചു.ഇപ്പോഴും ഇടയ്ക്ക് കാണുന്നു.ഒരു സിനിമയിലെ എല്ലാ ഘടകങ്ങളും ഒന്നിനൊന്നു മികച്ച് നിൽക്കുക എന്നത് അപൂർവം ആണ്.ഈ ചിത്രത്തിൽ അതുണ്ട്. ‘വെട്ടം’.

ക്ലൈമാക്സ്‌ ആ ഷോക്ക് അടി സീൻ എടുത്തു കോമഡി ആകാൻ നോക്കിയത് ട്രാജഡി ആയി പോയി.. അത് പടത്തിന്റെ പരാജയത്തിന് പോലും കാരണം ആയി. മലയാളത്തിൽ പൊതുവെ ക്ലൈമാക്സ്‌ കയ്യിൽ നിന്നും പോയാൽ പടം പരാജയം ആവാറുണ്ട്, നായികയുടെ അഭിനയവും ലിപ് സിങ്ക്ഉം ഒട്ടും മാച്ച് ആയിരുന്നില്ല. മലയാളി നായിക ആയിരുന്നെങ്കിൽ ഫിലിം ഹിറ്റ്‌ ആകുമായിരുന്നു, നിലവാരമില്ലാത്ത തിരക്കഥയും കോമഡിയും, ആ സമയം ഈ സിനിമ എന്തോ കേസിൽ അകപ്പെട്ടു റിലീസിങ് വൈകിയിരുന്നു. അങ്ങനെ എന്തോ ഒരു കാരണം ഉണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.

Leave a Comment