ബ്രില്യന്റ് സ്ക്രിപ്റ്റ് തന്നെ ആയിരുന്നു വെട്ടം സിനിമയുടേത് എന്നതാണ് സത്യം

വെട്ടം സിനിമയെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. സിദ്ധാർഥ് എ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, വെട്ടത്തിന്റെ അറിയാക്കഥ. ഒരു മാസ്റ്റർ ബ്രെയിൻ കാരക്ടർ ആൻഡ് ബ്രില്യന്റ് സ്ക്രിപ്റ്റ് ഉം ഉണ്ടായിട്ടും വെട്ടം എങ്ങനെ പരാജയപ്പെട്ടു? വെട്ടം സിനിമ പരാജയപ്പെടാൻ കാരണം അത് ഒരു ബ്രില്യന്റ് സ്ക്രിപ്റ്റ് ആയിരുന്നിട്ടും അതിനെ വെറും കോമഡി ആക്കി എടുത്തതുകൊണ്ടാണ്. അതിന്റെ യഥാർത്ഥ കഥ പെട്ടന്ന് മനസ്സിലാകില്ല.

ഭൂരിപക്ഷം ആളുകളും കരുതുന്ന പോലെ വീണക്ക് വേണ്ടി ഗോപി തന്റെ സ്വപ്നങ്ങൾ ഉപേക്ഷിച്ചു കിട്ടിയ പണം വീണയെ കെട്ടാൻ വേണ്ടി ഫെലിക്സ്ന് കൊടുക്കുമായിരുന്നില്ല. അപ്പോൾ പ്രേക്ഷകന് സംശയങ്ങൾ വരും, പിന്നെ എന്തിനു ഗോപി ഫെലിക്സ്ന് പണം നൽകാം എന്നു പറഞ്ഞതു? എന്തിനു അവസാനം ഗോപി പള്ളിയിൽ വന്നു? പണമാണ് പ്രധാനമെങ്കിൽ എന്തുകൊണ്ട് വീണയെ ആക്രമിച്ചു മാല കൈക്കലാക്കാൻ ഗോപി ശ്രമിക്കാത്തത്? നാട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ തീർക്കാനുള്ള പണം.. വീണയെ സന്തോഷിപ്പിക്കാൻ വേണ്ടി ഫെലിക്സ്ന് കൊടുക്കാൻ പോകുന്നെങ്കിൽ എന്തിനു പോലീസിനോട് മോഷണം എല്ലാം നിർത്തി എന്നു പറഞ്ഞു?

ഉത്തരങ്ങൾ, വീണക്ക് ഫെലിക്സ്‌നെ ഇഷ്ടം ആണെങ്കിലും ഗോപിക്ക് വീണയോട് ക്രഷ് ഉണ്ടായിരുന്നു. വീണയുടെ സന്തോഷം ആഗ്രഹിച്ച ഗോപി അവൾക്കു വേണ്ടി സാമ്പത്തികേതര സഹായങ്ങൾ ചെയ്യാമെന്ന് കരുതുന്നു. അതുകൊണ്ടാണ് അവളെ ആക്രമിച്ചു മാല കൈക്കലാക്കാൻ ഗോപി ശ്രമിക്കാത്തത്. അതിനോടൊപ്പം മാല വിൽക്കുന്നതിനുള്ള പദ്ധതികളും ഗോപി തയ്യാറാക്കി. ഗോപിക്ക് അവന്റെ പ്രശ്നങ്ങൾ തീർക്കാൻ പണം വേണം, അതു കൈയ്യിൽ കിട്ടിയതുകൊണ്ടു അവൻ മോഷണം നിർത്തി എന്നു പൊലീസുകാരനോട് പറയുന്നുണ്ട്. പൈസ കൈയ്യിൽ കിട്ടുന്ന വരെ ഗോപിക്ക് വീണയെ ആവശ്യം ഉണ്ടായിരുന്നു. അതിനാൽ ഗോപി വീണയോട് നല്ലവനായി പരുമാറി.

vettam images 1
vettam images 1

നേരിട്ടു മാല വിൽക്കുന്നത് റിസ്ക് ആയതിനാൽ ആദ്യം മണിയെക്കൊണ്ടു വിൽപ്പിക്കാൻ ശ്രമിക്കുന്നു, അതു നടക്കാതെ വന്നതിനാൽ വീണയെകൊണ്ടു വിൽപ്പിക്കാൻ ഗോപി പദ്ധതി ഉണ്ടാക്കി. കാരണം അഥവാ പോലീസ് പിടിച്ചാൽ എല്ലാം അവരുടെ തലയിൽ വച്ചുകൊടുത്തു രക്ഷപ്പെടാൻ ഗോപിക്ക് അവസരം കിട്ടും. അങ്ങനെ മാല വിൽക്കാമെന്നു വീണ സമ്മതിക്കണമെങ്കിൽ വീണക്ക് ഗോപിയോട് കടപ്പാട് തോന്നണം. അതിനു വേണ്ടിയാണ് വീണ അറിയാതെ ഫെലിക്സ്‌നെ കണ്ടു താൻ വീണയുടെ ബന്ധു ആണെന്നും, പണം വീട്ടുകാരിൽ നിന്നും വാങ്ങിത്തരാം എന്നും കള്ളം പറയുന്നു. (അല്ലാതെ വീണയെ കെട്ടുന്ന വല്ലവനും വേണ്ടി സ്വന്തം സ്വപ്നങ്ങളും അഗ്രഹങ്ങളും വേണ്ടന്നു വച്ചു കഷ്ടപ്പെട്ടു ഉണ്ടാക്കുന്ന പണം കൊടുക്കാൻ മാത്രം മണ്ടനല്ല ഗോപി)

vettam 2
vettam 2

അങ്ങനെ ഫെലിക്സ്‌നെകൊണ്ടു കല്ല്യാണത്തിന് സമ്മതിപ്പിക്കുകയും പണത്തിന്റെ കാര്യം വീണയോട് പറയരുത് എന്നും നിർദ്ദേശിക്കുന്നു. ശേഷം ഫെലിക്സ് കല്ല്യാണത്തിന് സമ്മതിച്ച കാര്യം വീണയെ അറിയിക്കുന്നു. തന്റെ ആഗ്രഹം നടത്തിയതിന് പ്രത്യുപകാരം ചെയ്യാമെന്ന് വീണ സമ്മതിക്കുന്നു. അങ്ങനെ മാല വിൽക്കാൻ തന്ത്രശാലിയായ ഗോപി വീണയെ പറഞ്ഞുവിടുന്നു. അതേസമയം ഗോപിയുടെ നിർദ്ദേശം മറന്ന ഫെലിക്സ് പണം നൽകാമെന്ന് ഗോപി വാക്ക് പറഞ്ഞതായി വീണയെ അറിയിക്കുന്നു. മാല വിറ്റു കിട്ടുന്ന പണം തന്നെ സന്തോഷിപ്പിക്കാൻ വേണ്ടി ഗോപി ഫെലിക്സ്ന് കൊടുക്കും എന്നു പാവം വീണ കരുതുന്നു.

സ്വന്തം കുടുംബത്തേക്കാൾ ഗോപി വീണയെ സ്നേഹിക്കുന്നു എന്നു കരുതിയ വീണ പോലീസ് പിടിച്ചപ്പോൾ കേസിൽ നിന്നും ഗോപിയെ രക്ഷിക്കാൻ അപേക്ഷിച്ചു, ഒപ്പം സ്വന്തം പണം ഗോപിക്ക് നൽകി. നാളെ രാവിലെ കല്ല്യാണം ആണെന്ന് ഗോപിയോട് വെറുതെ പറഞ്ഞ വീണ പിറ്റേന്ന് പള്ളിയിൽ പോയി കാത്തിരുന്നു, ഗോപി തനിക്കായി വരുമോ എന്നറിയാൻ. എന്നാൽ ഗോപി പിറ്റേന്ന് രാവിലെ കൈയ്യിൽ കിട്ടിയ പണവുമായി ഹോട്ടൽ വെക്കേറ്റ് ചെയ്തു മുങ്ങാൻ തുടങ്ങുമ്പോൾ പോലീസ്നെ അപ്രതീക്ഷിതമായി കാണുന്നു. ഗോപിയുടെ എല്ലാ പ്രശ്നങ്ങളും തീർക്കാൻ ഉള്ള പണം കൈയ്യിൽ ഉള്ളതുകൊണ്ടാണ് “ഇനി മോഷണത്തിന് ഇല്ലെന്നു” പോലീസ്നോട് പറയുന്നത്. അതുതന്നെയാണ് ഗോപി ഫെലിക്സ്ന് പണം നൽകാതെ മുങ്ങാൻ പോകുന്ന കാര്യം കൂടുതൽ വ്യക്തത വരുത്തുന്നത്.

vettam stills
vettam stills

പോലീസ് പറഞ്ഞു സത്യം അറിയുമ്പോൾ പണം വീണയുടെ ആണെന്ന് മനസ്സിലാക്കിയ ഗോപിക്ക് കുറ്റബോധം തോന്നി. കല്യാണം എന്തായി എന്നറിയാൻ പള്ളിയിൽ ചെല്ലുന്നു അല്ലെങ്കിൽ ഇത്രയും പണം അവൾക്ക് എങ്ങനെ കിട്ടി എന്നറിയാനുള്ള ആകാംഷകാരണം ആവാം ഗോപി പള്ളിയിൽ പോയത്. എന്നാൽ തനിക്കു വേണ്ടി പണവുമായി വന്നതാണ് ഗോപി എന്നു വീണ കരുതി. എന്തായാലും പൂത്ത കാശുണ്ട് പെണ്ണിന് എന്നു ഗോപി കരുതിക്കാണും, തന്റെ ഉദ്ദേശം തട്ടിപ്പ് ആയിരുന്നുവെന്ന് ഗോപി വീണയോട് പറയുന്നില്ല, പകരം അവൾ തന്നെ തെറ്റിദ്ധരിച്ചു എന്നു മനസ്സിലാക്കിയ ഗോപി അവളുടെ മുന്നിൽ നല്ലപിള്ള ചുമഞ്ഞു. ആഗ്രഹിച്ച പെണ്ണിനേയും സ്വന്തമാക്കുന്ന കൂർമ്മ ബുദ്ധിശാലിയാണ് ഗോപി.

ഗോപി ഫെലിക്സ്‌നോട് പണം നൽകാമെന്നൊക്കെ പറഞ്ഞതു പച്ചക്കള്ളം ആണെന്ന് ഗോപിയുടെ നാവിൽ നിന്നും അവസാനം പ്രൊപോസ് ചെയ്യുന്നതിന് മുൻപായി പുറത്തുവരുന്നുണ്ട്. “ഞാൻ ജീവിതത്തിൽ ആദ്യമായി ഒരു സത്യം പറഞ്ഞോട്ടെ” എന്നു ഗോപി പറയുന്ന ആ ഡയലോഗ് ഗോപി എന്ന പേരുങ്കള്ളന്റെ മുഖം മൂടി അഴിച്ചു മാറ്റുന്നു. കള്ളം പറഞ്ഞും കാണിച്ചും ആളുകളെ പറ്റിച്ചു എല്ലാം നേടിയ മാസ്റ്റർ മൈൻഡ് ആണ് ഗോപി എന്ന കഥാപാത്രം.  ഹി ഈസ് എ ക്‌ളാസ്സിക് തീഫ്. ഇങ്ങനെ ഒരു മാസ്റ്റർ മൈൻഡ് കാരക്ടർ നെ വെറും കോമഡി രീതിയിൽ അവതരിപ്പിച്ചതിനാൽ യഥാർത്ഥ കഥ പോലും ആളുകൾക്ക് മനസ്സിലാക്കാൻ കഴിയാതെ പോയി. അതാണ് വെട്ടം വലിയ വിജയം ആകാതെ പോയത് എന്നുമാണ് പോസ്റ്റ്.

Leave a Comment