ദിലീപ് ചിത്രങ്ങളിൽ വളരെ മുൻപന്തിയിൽ തന്നെ ആണ് വെട്ടം സിനിമയുടെ സ്ഥാനം. ചിത്രം റിലീസ് ചെയ്തു വർഷങ്ങൾക്ക് ഇപ്പുറവും ഇന്നും ആരാധകർ ആവേശത്തോടെ കാണുന്ന ദിലീപ് ചിത്രങ്ങളിൽ ഒന്നാണ് വെട്ടം. ചിത്രത്തിന്റെ കഥയും വ്യത്യസ്തമായിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുക ആയിരുന്നു. റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രങ്ങളിൽ ഒന്ന് കൂടി ആണ് വെട്ടം.

ദിലീപിനെ കൂടാതെ നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരന്നത്. ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, കലാഭവൻ മണി, ഇന്നസെന്റ്, ജനാർദ്ദനൻ, നെടുമുടി വേണു, ഭാവ്ന പനി തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നു. 2004 ൽ പുറത്തിറങ്ങിയ ഈ ചിത്രം ഇന്നും പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ചിത്രത്തിലെ മുഴുവൻ ഗാനങ്ങളും ആ കാലത്ത് വലിയ തരംഗം തന്നെ ആണ് ഉണ്ടാക്കിയത്. ഇന്നും സിനിമയിലെ ഗാനത്തിന് ആരാധകരെ ഏറെ ആണ്.
പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രം ആരാധകരുടെ ഇടയിൽ വലിയ ആഘോഷം ആയെങ്കിലും ചിത്രം ഇറങ്ങിയ സമയത്ത് തിയേറ്ററിൽ പരാചയപ്പെടുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഇടയിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, വെട്ടം പലവട്ടം ഇറങ്ങിയ കാലത്ത് അത്ര കളക്ഷൻ നേടിയില്ലെങ്കിലും പിന്നീട് മിനി സ്ക്രീനിൽ വന്നപ്പോൾ ഒരു കൾട്ട് ക്ലാസിക് പടം എന്ന വിശേഷണം ചാർത്തി കിട്ടിയ പടമാണ് വെട്ടം.
വന്നവനും പോയവനും മിന്നായം പോലെ കണ്ടവർ വരെ സ്കോർ ചെയ്ത ചിത്രം. ഇതിൽ ദിലീപിൻ്റെ കഥാപാത്രം ഇറങ്ങുന്ന സ്റ്റേഷനിൽ വീണയുമായി കലഹിക്കുമ്പോൾ ഇടയ്ക്ക് ഇടയ്ക്ക് താൻ പുരുഷൻ അല്ലേ. ഹംസ അല്ലേ. എന്ന് ചോദിച്ചു ദിലീപിനെ ചൊറിഞ്ഞു കൊണ്ടിരിക്കുകയും പിന്നെ ദിലീപും ഭാവനാ പനിയും കൂടെ അവിടുന്ന് വിടുമ്പോൾ അയ്യോ ഇത് നമ്മുടെ ഗോപാല കൃഷ്ണൻ അല്ലേ. ഗോപാല കൃഷ്ണാ എന്ന് പറയുന്ന ഈ സ്റ്റേഷൻ മാസ്റ്റർക്ക് ഡബ് ചെയ്തത് നടൻ ജഗന്നാഥൻ അല്ലേ? അറിയാവുന്നവർ പറഞ്ഞു തരണം എന്നുമാണ് പോസ്റ്റ്.
അതേ, കേൾക്കുമ്പോഴേ അറിയാമല്ലോ, ശബ്ദം കേട്ടാൽ അങ്ങനെ തോന്നുണണ്ട്, ഇദ്ദേഹത്തിൻ്റെ പേര് അമ്പലപ്പുഴ രാജു. പ്രിയദർശൻ്റെ ആദ്യ സിനിമയായ പൂച്ചയ്ക്കൊരു മുക്കുത്തിയിലെ ലോഡ്ജ് മാനേജർ ചെല്ലപ്പൈയ്യർ ആയിരുന്നു പുള്ളിയുടെയും ആദ്യ റോൾ, ഇദ്ദേഹം. ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിൽ ഹിന്ദി മാഷ്, സ്റ്റേഷൻ മാസ്റ്റർ ആയി അഭിനയിച്ച ആൾ കാക്കക്കുയിലിലും ഉണ്ടല്ലോ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.