അതേ ഗുണ്ടയെ തന്നെ പഞ്ഞിക്കിട്ട ഒരു ഭൂതകാലം അയാൾക്ക് ഉണ്ടായിരുന്നു

സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ 1992 ൽ പുറത്തിറങ്ങിയ ചിത്രം ആണ് വിയറ്റ്നാം കോളനി. മോഹൻലാൽ പ്രധാനാ വേഷത്തിൽ എത്തിയ ചിത്രത്തിൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിച്ചത്. മോഹൻലാലിനെ കൂടാതെ ഇന്നസെന്റ്, കനക, കെ പി എ സി ലളിത, കവിയൂർ പൊന്നമ്മ, ദേവൻ, നെടുമുടി വേണു, കുതിരവട്ടം പപ്പു തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് എത്തിയത്.

ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ആ വർഷത്തെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു. ഇപ്പോൾ വർഷങ്ങൾക്ക് ഇപ്പുറം ചിത്രത്തിലെ ചില രംഗങ്ങളെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സെബാസ്റ്റ്യൻ സേവ്യർ എന്ന ആരാധകൻ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ ആണ് ചിത്രത്തിനെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, വിയറ്റ്നാം കോളനിയിലെ ഗുണ്ടാത്തലവൻ റാവുത്തറുടെ മുമ്പിൽ കോളനിവാസിയായ ‘ബ്രോക്കർ എരുമേലി’ യായി ഇങ്ങനെ താണു കേണു നിൽക്കുന്നതിനൊക്കെ മുൻപേ അതേ ഗുണ്ടയെ അടിച്ചു പരത്തി പഞ്ഞിക്കിട്ട ഒരു ഭൂതകാലമുണ്ടായിരുന്നു അയാൾക്ക്. എല്ലാം വിധിയുടെ വിളയാട്ടം. അല്ലാതെന്ത് പറയാൻ. വിജയ രംഗരാജു, കുതിരവട്ടം പപ്പു. ചിത്രങ്ങൾ വിയറ്റ്നാം കോളനി, ഹലോ മദ്രാസ് ഗേൾ എന്നുമാണ് പോസ്റ്റ്.

കൊടും വി ല്ലനായ ബാലൻ കെ നായരെ കു ത്തി കൊന്നിട്ടും ഉണ്ട്‌, ഇതെങ്ങനെയാ? അങ്ങോട്ട് തപ്പിച്ചെല്ലുന്നതോ, അതോ ഇങ്ങോട്ട് തപ്പിവരുന്നതോ? പോസ്റ്റ് വായിച്ചപ്പോഴേ പോസ്റ്റുമാനേ തിരിച്ചറിഞ്ഞു. സൂപ്പർ കണ്ടെത്തൽ ബ്രോ, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്. പോസ്റ്റ് ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു.

Leave a Comment