കുറച്ചു ദിവസങ്ങളായി സോഷ്യൽ മെദിയ്യയിൽചർച്ചയായ ഒരു വിഷയം ആയിരുന്നു നടനും നിർമാതാവുമായ വിജയ് ബാബുവിന് നേരെ മിടൂ ആരോപണം ഉന്നയിക്കപ്പെട്ടത്. തുടർന്ന് വലിയ ചർച്ചകളിലേക്ക് വഴി വെച്ച ഈ സംഭവം വലിയ വാർത്തകളുടെ ഇടയിലും സ്ഥാനം പിടിച്ചു. തന്റെതന്നെ സിനിമയിൽ അവസരം നൽകാം എന്നും പറഞ്ഞുകൊണ്ട് തന്നെ പല അവസരങ്ങളിലും ബലം പ്രയോഗിച് ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞുകൊണ്ട് ഒരു പുതുമുഖ നടിയാണ് താരത്തിന് നേരെ രംഗത്ത് വന്നത്.
തുടർന്ന് വിജയ് ബാബു തന്നെ നേരിട്ട് സോഷ്യൽ മീഡിയ ലൈവിൽ വരികയും ഇരയുടെ പേര് വെളിപ്പെടുത്തരുത് എന്ന നിയമം ഉണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇരയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു. എന്നാൽ സിനിമയ സംബദ്ധമായ കാര്യങ്ങൾക്ക് വേണ്ടി രാജ്യത്തിന് പുറത്ത് നിൽക്കുന്ന താരത്തെ പിടിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിന്റെ ശ്രമങ്ങൾ ഊർജിതമായി പൊക്കോണ്ടിരിക്കെ ഇപ്പോളിതാ അടുത്ത ഒരു സംഭവം കൂടെ സോഷ്യൽ മീഡിയയിൽ അരങ്ങേറിയിരിക്കുകയാണ് . ഒരു ഓൺലൈൻ വാർത്ത മാധ്യമം പങ്കുവെച്ച വാർത്തയുടെ അടിയിൽ താരം നൽകിയ കമന്റ് ആണ് ഇപ്പോൾ ചർച്ച ആയിരിക്കുന്നത് .
ദുബായിൽ ഇപ്പോൾ കഴിയുന്ന താരത്തെ പിടിക്കുവാൻ വേണ്ടി ഇന്റര്പോളിന് കേര=സുകളുടെ വിവരങ്ങൾ കൈമാറി എന്നായിരുന്നു ഒരു വാർത്ത മാധ്യമത്തിൽ വന്ന വാർത്ത. ഇതിനു താഴെയാണ് വിജയ് ബാബു തന്നെ മറുപടി കമന്റ് എഴുതിയത്.” അറബി പോലീസ് എല്ലാം കൂടെ വന്ന എന്നെ പിടിച്ചു കൊണ്ട് പോകുമോ എന്തോ ,ഇന്റർപോൾ ടീമേ ഒരു ഫോട്ടോ കൂടി കൊടുത്തു വിടണേ” എന്നാണ് താരം ഈ വാർത്തക്ക് നൽകിയ കമന്റ്.
ഇതിനോടകം തന്നെ നിരവധി വാർത്ത മാധ്യമങ്ങളിൽ ഈ കമന്റ് വാർത്ത ആയി മാറിയിരിക്കുകയാണ്. മിടൂ ആരോപണം വന്നപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ രണ്ടഭിപ്രായങ്ങൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. ചിലർ വിജയ് ബാബുവിനെതിരെ സംസാരിക്കുമ്പോൾ മറ്റു ചിലർ വിജയ് ബാബുവിനെ അനുകൂലിച്ചാണ് സംസാരിക്കുന്നത്. അദ്ദേഹത്തിനും കുടുംബങ്ങൾ ഉണ്ടെന്നും ഒരു ആരോപണത്തിന്റ പേരിൽ അത് മാനിക്കാതിരിക്കരുത് എന്നുമൊക്കെയാണ് അദ്ദേഹത്തിന്റെ ആരാധകർ ഈ സംഭവത്തിന് നേരെ പ്രതികരിക്കുന്നത്.