ആ വേദിയിൽ വെച്ചു ഷോർട് ഡ്രസ്സ് ധരിച്ച അനന്യയോട് വിജയ് ചെയ്‌തതുകണ്ടോ?

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ നായകന്മാരിൽ ഒരാൾ ആണ് വിജയ് ദേവരകൊണ്ട. നിരവധി ചിത്രങ്ങളിൽ കൂടി വളരെ പെട്ടന്ന് ആണ് താരം പ്രേക്ഷക മനസ്സിൽ സ്ഥാനം ഉറപ്പിച്ചത്. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും അഭിനയിച്ച ചിത്രങ്ങൾ ഒക്കെ ഹിറ്റുകൾ ആയത് കൊണ്ട് തന്നെ താരം വളരെ പെട്ടന്ന് തന്നെ മുൻ നിര നായകന്മാരുടെ ലിസ്റ്റിൽ ഇടം പിടിക്കുകയായിരുന്നു. ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം കുറഞ്ഞ സമയം കൊണ്ട് സ്വന്തമാക്കിയത്. താരത്തിന്റേതായി ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. വിജയിയുടെ ഏറ്റവും പുതിയ ചിത്രം ആണ് ലൈഗർ. അനന്യ പാണ്ഡെ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ട്രൈലെർ ലോഞ്ചിനിടയിൽ നടന്ന ഒരു സംഭവം ആണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.

കുറച്ച് ഇറക്കം കുറഞ്ഞതും ഗ്ലാമറസ് ആയ വസ്ത്രം അണിഞ്ഞും ആണ് അനന്യ ചടങ്ങിൽ പങ്കെടുക്കാൻ വന്നത്. എന്നാൽ വേദിയിൽ ഇരിക്കുന്ന കൂട്ടത്തിൽ തന്റെ വസ്ത്രത്തിൽ അനന്യ ഒട്ടും കംഫർട്ട് അല്ലായിരുന്നു. ഇറക്കം കുറഞ്ഞ വസ്ത്രം ശരിയായ രീതിയിൽ ഇടാൻ അനന്യ പാട് പെടുന്നത് കണ്ടു വിജയ് ദേവരകൊണ്ട അനന്യയ്ക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും എങ്ങനെ ഇരിക്കണം എന്നും കാണിച്ച് കൊടുക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. വിജയ് ദേവരകൊണ്ട ഒരു ട്രൂ ജെന്റിൽമാൻ ആണെന്നാണ് ഇത് കണ്ടു പ്രേക്ഷകർ പറയുന്നത്. എന്നാൽ അനന്യയെ വിമര്ശിക്കുന്നവരും കുറവല്ല.

ട്രൂ ജെൻ്റിൽമാൻ എന്ന് പറയുന്നത് നിസ്സഹായ ആയ ഒരു സ്ത്രീ യെ , അല്ലെങ്കിൽ എവിടെയെങ്കിലും ഒറ്റപ്പെട്ടു പോയ ഒരു സ്ത്രീയെ സുരക്ഷിത യാക്കുന്നതാണ്.. അല്ലാതെ പത്ത് നൂറ് ക്യാമറ ഉണ്ടെന്നറിഞ്ഞിട്ടും ഇറക്കം കുറഞ്ഞ ഡ്രസ് ഇട്ട് വന്ന് അസസ്ഥതയാവുന്നരെ താങ്ങാനല്ല.. ആ ഡ്രസ് പ്രൊഡ്യൂസർ പറഞ്ഞിട്ട് ഇട്ടതല്ലല്ലോ ,അവരുടെ ഇഷ്ടത്തിന് ഇട്ടതാണ്… (അവർക്ക് അതിനുള്ള സ്വാതന്ത്യമുണ്ട്,,,), മര്യാദക്ക് ധരിച്ചാൽ എത്ര comfort ആയിട്ട് ആഹ് stageil ഇരിക്കാൻ പറ്റുമായിരുന്നു, ഫോക്കസ് ഡ് ആവാൻ വേണ്ടിത്തന്നെയല്ലെ കീറത്തുണി ഉടുത്തത് അല്ലാതെ നല്ലത് വാങ്ങാൻ കാശില്ലാത്തതു കൊണ്ടല്ലല്ലോ, ഇമ്മാതിരി കോലത്തിൽ വരുന്നെങ്കിൽ പിന്നെ എന്തുകൊണ്ട് ഫോക്കസ് ചെയ്തുട തുടങ്ങി നിരവധി വിമർശനങ്ങളും അനന്യയ്ക് എതിരെ വരുന്നുണ്ട്.