വിജയ് വളർന്നതോട് കൂടി കഥകൾ ഒന്നും ഇഷ്ടമല്ലാതെ ആയി

നിരവധി ആരാധകർ ഉള്ള താരമാണ് തമിഴ് സൂപ്പർസ്റ്റാർ വിജയ്. തമിഴ് നാട്ടിൽ മാത്രമല്ല കേരളത്തിലും കോടിക്കണക്കിന് ആരാധകർ ആണ് വിജയ്ക്ക് ഉള്ളത്. കേരളത്തിലും താരത്തിന്റെ പേരിൽ ഫാൻസ്‌ അസോസിയേഷനുകളും മറ്റും ഉണ്ട്. വിജയിയുടെ ഓരോ ചിത്രങ്ങളും കേരളത്തിൽ നിന്നും കോടികൾ വാരാൻ തുടങ്ങിയതോടെ വിജയിയെ വെച്ച് ഒരു ചിത്രം ചെയ്യണം എന്ന ആഗ്രഹം എല്ലാ മലയാള സിനിമ നിർമ്മാതാക്കളുടെയും മനസ്സിൽ ഉണ്ടാകാൻ തുടങ്ങി. അത്രത്തോളം താര പദവി ആണ് വിജയിക്ക് ഉള്ളത്. ഒരു സാദാരണ നടനിൽ നിന്നുള്ള താരത്തിന്റെ തുടക്കം ഇന്ന് തമിഴ് നാട്ടിലെ മികച്ച നടന്മാരിൽ ഒരാളായി നിൽക്കുയാണ്. നിരവധി ചിത്രങ്ങൾ ആണ് താരത്തിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. അതെല്ലാം തന്നെ സൂപ്പർ ഹിറ്റുകൾ ആയി മാറിയതോടെ വിജയ് മാർക്കറ്റ് വാൽയു ഉള്ള താരമായി മാറുകയായിരുന്നു. ഇന്ന് വിജയിയെ വെച്ച് ഏതു സിനിമ ചെയ്താലും അത് നിര്മ്മാതാവിന് ലാഭം ഉണ്ടാക്കി കൊടുക്കും എന്നത് നിസംശയം പറയാൻ കഴിയുന്ന കാര്യം ആണ്.

ഇപ്പോഴിതാ വിജയിയെ നായകനാക്കി സിനിമ ചെയ്തതിന്റെ പിന്നിലുള്ള കഥ പറയുകയാണ് സ്വർഗ്ഗ ചിത്ര അപ്പച്ചൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടയിൽ ആണ് സ്വർഗ്ഗ ചിത്ര പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയ് നായകനായ അഴകിയ തമിഴ് മകൻ എന്ന ചിത്രം പിറന്നതിനു പിന്നിലുള്ള കഥ സ്വർഗ്ഗ ചിത്ര അപ്പച്ചൻ പറഞ്ഞത്. അപ്പച്ചന്റെ വാക്കുകൾ ഇങ്ങനെ, വിജയ് എനിക്ക് ഒരു വാക്ക് തന്നിരുന്നു എനിക്ക് വേണ്ടി അദ്ദേഹം അദ്ദേഹത്തിന്റെ ഡേറ്റ് തരാം എന്നും നല്ലൊരു കഥ കൊണ്ട് വരാൻ എന്ന്. അങ്ങനെ ഞാൻ പല സംവിധായകരെയും കൊണ്ട് ചെന്ന് വിജയിക്ക് കഥ കേൾപ്പിച്ച് കൊടുക്കും. എന്നാൽ ആ കഥ ഒന്നും വിജയിക്ക് ഇഷ്ട്ടമാകില്ലായിരുന്നു. മലയാളത്തിലെ പല സംവിധായകരെയും കൊണ്ട് ഞാൻ ചെന്ന്. അദ്ദേഹം അപ്പോൾ കഥ കേൾക്കും എന്നിട്ട് ഇഷ്ട്ടമായില്ല എന്ന് പറയുകയും ചെയ്തു. കുറെ തവണ ഇത് തന്നെ ആയപ്പോൾ ഞാൻ പറഞ്ഞു വിജയ് തന്നെ ഒരു സംവിധായകനെ കൊണ്ട് വാ, അദ്ദേഹത്തിന്റെ കഥ ഞാൻ നിർമ്മിക്കാം എന്ന്. വിജയ് വലിയ താരം ആയപ്പോഴേക്കും അദ്ദേഹത്തിന് ഒരു കഥയും പിടിക്കാതെ ആയി.

അങ്ങനെ അദ്ദേഹം തന്നെ കൊണ്ട് വന്ന സംവിധായകൻ ആയിരുന്നു ഭരതൻ. അദ്ദേഹത്തിന്റെ ആദ്യ സംവിധാനവും ഈ സിനിമ തന്നെ ആയിരുന്നു. അങ്ങനെ ആണ് അഴകിയ തമിഴ് മകൻ എന്ന ചിത്രം ഉണ്ടാകുന്നത്. നമ്മൾ ഒരു കഥ പറയുമ്പോൾ അത് അങ്ങനെ വേണ്ട ഇങ്ങനെ മതി എന്ന് വിജയ് പറയും, അത് നമുക്ക് ഉൾക്കൊള്ളാൻ കഴിയാതെ വരും. അങ്ങനെ കഥ നമ്മുടെ കൺട്രോളിൽ നിന്നും പോയി. ക്യാമറ എവിടെ വെക്കണം എന്ന് പോലും വിജയ് ആണ് പറഞ്ഞത്. പുതിയ സംവിധായകൻ ആയത് കൊണ്ട് തന്നെ അദ്ദേഹത്തിന് പരിചയ കുറവ് ഉണ്ടായിരുന്നു. കാര്യങ്ങൾ ഒക്കെ വിജയിയുടെ കൺട്രോളിൽ ആയിരുന്നു. അങ്ങനെ അവസാന ദിവസങ്ങളിൽ ഞാൻ ഷൂട്ടിങ് സെറ്റിലേക്ക് പോകാതെ ഫ്ലാറ്റിൽ തന്നെ ഇരുന്നു. പണം മാത്രം എത്തിച്ച് കൊടുത്തു. 18 രൂപ ബഡ്‌ജറ്റ്‌ ഇട്ട ചിത്രം 21 കോടി രൂപയിൽ ഒരുങ്ങി. 26 കോടി രൂപയ്ക്ക് ഞാൻ സിനിമ വിൽക്കുകയും ചെയ്തു.