വിജയിയെക്കാളും സുന്ദരൻ, നല്ല ഡാൻസറും ആയിരുന്നു, പിന്നെ എന്ത് പറ്റിയതാണ്

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ലിൻസ് കട്ടപ്പന എന്ന യുവാവ് പങ്കുവെച്ച ഒരു കുറിപ്പ് ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ, വിജയ്യുടെ സൂപ്പർ ഹിറ്റ്‌ ചിത്രമായ തുള്ളതാ മനവും തുള്ളും എന്ന സിനിമയിലെ മേഘമായ് വന്തു പോകിറെൻ എന്ന പാട്ടിനു ഇടയിലാണ് ഈ നടൻ വന്നു പോകുന്നത്. കണ്ടാൽ വിജയിയെക്കാളും സുന്ദരൻ, നല്ല ഡാൻസർ ആ പാട്ടിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഇദ്ദേഹം ആരാണ്? ഡാൻസർ ആണോ അതോ വേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടോ? എന്നുമാണ് പോസ്റ്റ്. കൂടാതെ ഗാനത്തിലെ ചില രംഗങ്ങളും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്.

പല്ലുകൾ പുറത്ത് കാണിക്കുന്ന ഒരാൾ ആയത് കൊണ്ടാണ് ഈ ഡാൻസറേ ഞാൻ ശ്രദ്ധിച്ചത്.! സുന്ദരൻ എന്ന് പറയാൻ പറ്റില്ല.. തെറ്റില്ല എന്ന് എന്റെ അഭിപ്രായം.. സൗന്ദര്യത്തെക്കുറിച്ച് ഓരോരുത്തർക്കും ഓരോ ധാരണയുണ്ട്. മറ്റുള്ളവർ അംഗീകരിച്ചാലും ഇല്ലെങ്കിലും ഫിലോസഫി പറഞ്ഞാലും ബാഹ്യ സൗന്ദര്യം എന്നത് സത്യമാണ്. പക്ഷേ നിലനിൽക്കില്ല എന്നേയുള്ളു.. പെർഫെക്ട് മുഖ സൗന്ദര്യം ഉള്ള നടനെന്ന് സൂര്യയെ കാണുമ്പോൾ എനിക്ക് തോന്നാറുണ്ട്. അല്ലു അർജുൻ , ഉണ്ണി മുകുന്ദൻ ഒക്കെ മുഖ സൗന്ദര്യം കൂടുതൽ ഉള്ളവരാണ്. വരുൺ തേജിനും മുഖ സൗന്ദര്യം പെർഫെക്ടാണെന്ന് തോന്നിയിട്ടുണ്ട്. സൗന്ദര്യം എന്നൊന്ന് ഉണ്ട്. കാണുന്നവന്റെ കണ്ണിലാണ് എന്ന് മാത്രം..! അഭിപ്രായങ്ങൾ മാറി മറിയും. സൗന്ദര്യവും പണവും സ്ഥാനമാനങ്ങളും എല്ലാർക്കും കൈവരുന്ന ഒന്നല്ല എന്നാണ് ഒരാൾ നൽകിയിരിക്കുന്ന കമെന്റ്.

സൗദര്യം മാത്രം ഉണ്ടായാൽ പോരല്ലോ, തലവര അതില്ലാതെ പോയി, ഏറെക്കാലമായി സിനിമാ മോഹവുമായി നടന്നിരുന്ന ശരവണൻ ആണ് ഇദ്ദേഹം. കുറെയധികം അലഞ്ഞുതിരിഞ്ഞിട്ടും ചാൻസ് ഒന്നും കിട്ടാതെ ആയപ്പോൾ, ഗൾഫിൽ പോകാൻ തീരുമാനിച്ചു. വീസ വന്നു, ഗൾഫിലേക്ക് പോകുന്നവഴി ഒരു സുഹൃത്തിനോട് യാത്ര പറയാൻ കയറിയതാണ് ഈ സിനിമാ സെറ്റിൽ. അന്നാണ് കോറിയോഗ്രാഫർ അഭിനയിക്കാമോ എന്ന് ചോദിക്കുന്നത്. അങ്ങനെ ഈ സിനിമയിൽ മുഖം കാണിച്ച ശരവണൻ ആണ് ഇദ്ദേഹം, ലോറൻസ് മാസ്റ്റർ ആദ്യമായി വിജയ്ക്ക് വേണ്ടി ഡാൻസ് ചിട്ടപ്പെടുത്തിയ പാട്ട്, ഒന്ന് നല്ലതെന്ന് പറയാൻ മറ്റൊന്നിനെ മനപൂർവം nice ആയിട്ട് മോശം ആക്കി പറഞ്ഞേക്കുന്നു, സത്യം. ഇയാളെ അന്ന് ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. ഒരു ഇന്ദ്രജിത് look തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.