വിജയരാഘവൻ എന്ന നടനെ മലയാളികൾ മനസ്സിലാക്കിയിട്ടില്ല എന്നതാണ് സത്യം

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് വിജയരാഘവൻ. വർഷങ്ങൾ കൊണ്ട് തന്നെ സിനിമയിൽ സജീവമാണ് താരം. ഈ കാലയളവിനുള്ളിൽ നായകനായും വില്ലൻ ആയും സുഹൃത്ത് ആയും ഹാസ്യ താരമായും എല്ലാം പല കഥാപാത്രങ്ങളിൽ കൂടി വിജയ രാഘവൻ പ്രേക്ഷകർക്ക് മുന്നിൽ വരാറുണ്ടായിരുന്നു. നൽകുന്ന കഥാപാത്രങ്ങൾ എല്ലാം അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ വിജയ രാഘവൻ എന്ന നടന് അനായാസം കഴിയും എന്നതാണ് സത്യം. എന്നാൽ കൂടിയും വില്ലൻ വേഷങ്ങളിൽ ആണ് താരം കൂടുതലും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുള്ളത്.

നെഗറ്റീവ് കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ആണ് താരത്തിനും കൂടുതൽ താൽപ്പര്യം എന്ന് പറയാതെ പറഞ്ഞിട്ടും ഉണ്ട്. എന്നാൽ വിജയ രാഘവൻ എന്ന നടന് വേണ്ടത്ര പ്രേക്ഷക പ്രശംസ ലഭിച്ചിട്ടില്ല എന്നതാണ് സത്യം. ഇപ്പോഴിതാ താരത്തിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജോലിയിൻ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പറഞ്ഞു കേൾക്കാത്ത അല്ലെങ്കിൽ ആരും ചർച്ചചെയ്യാൻ താല്പര്യമില്ലാത്ത പകരം വെക്കാനില്ലാത്ത ഒരു നടൻ.

90 കളിൽ ഇദ്ദേഹം നായകനായി കുറച്ചു പടങ്ങൾ വന്നിരുന്നു. അതിൽ ഒരുമാതിരിപ്പെട്ടവ വിജയിച്ചതും മറ്റു പലത് ആളുകൾ അവഗണിച്ചതുമായ പല ചിത്രങ്ങൾ. പക്ഷേ വിജയരാഘവൻ എന്ന നടനെ മലയാളികൾ മനസ്സിലാക്കിയിട്ടില്ല. അല്ലെങ്കിൽ അദ്ദേഹത്തിന്റെ കഴിവുകൾ വേണ്ടപോലെ വാഴ്ത്തപ്പെട്ടില്ല. എന്ന് എനിക്ക് തോന്നുന്നു. എന്താണ് സുഹൃത്തുക്കളെ നിങ്ങളുടെ അഭിപ്രായം എന്നുമാണ് പോസ്റ്റ്. നിരവധി അഭിപ്രായങ്ങളും ഈ പോസ്റ്റിനു വരുന്നുണ്ട്.

തീർച്ചയായും, അദ്ദേഹത്തിന്റെ കഴിവ്, ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല എന്നാണ് ഒരു ആരാധകൻ പറഞ്ഞ കമെന്റ്. നിരവധി പ്രേക്ഷകർ ആണ് ഈ പോസ്റ്റിനു അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. വിജയ രാഘവൻ എന്ന നടന് ആരാധകരുടെ ഇടയിൽ വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല എന്ന് തന്നെ ആണ് പൂരിഭാഗം പ്രേക്ഷകരും പറയുന്നത്. കഴിവ് ഉണ്ടെങ്കിൽ കൂടിയും അഭിനയ സാധ്യത ഉള്ള വലിയ കഥാപാത്രങ്ങളും താരത്തിന് ലഭിച്ചിട്ടില്ല എന്നതാണ് സത്യം. നിരവധി പ്രേക്ഷകരും ഈ കാര്യം ശരിവെച്ച് കൊണ്ടുള്ള കമെന്റുകൾ ആണ് ഈ പോസ്റ്റിനു നൽകുന്നത്.

Leave a Comment