അന്ന് വിക്രം വന്നത് ഒരു ബസ്സിലായിരുന്നു. ഷൂട്ടിംഗ് നിന്നപ്പോഴും അദ്ദേഹം എന്റെ അടുത്ത് വന്ന് അത് ചോദിച്ചു.

ഇന്ന് തമിഴിൽ ഏറ്റവും കൂടുതലാരാധകരുള്ള മുന്നിര നായകന്മാരിൽ ഒരാൾ തന്നെയാണ് വിക്രം. ചെറുതും വലുതുമായ ഒട്ടേറെ സിനിമകൾ , വിവിധവും വ്യത്യസ്തവുമായ കഥാപത്രങ്ങൾ . മാസ്സ് സിനിമകളായും ക്യാരക്ടർ വേഷങ്ങളും തുടങ്ങി വില്ലൻ വേഷം വരെ തന്റെ കയ്യിൽ ഭദ്രമാക്കിയ നടൻ. അങ്ങനെ ഒട്ടേറെ വിശേഷണങ്ങൾ ആണ് നടൻ വിക്രം തന്റെ സിനിമ ജീവിതത്തിൽ നേടിയിട്ടുള്ളത് . ഒരുപാട് കയറ്റിറക്കങ്ങൾ കൂടെ സ്വന്തമായുള്ള വിക്രം ഇന്ന് തമിഴ് സിനിമ ഇന്ഡസ്ട്രിയിലെ താനെ ഹെറ്റെർസ് ഇല്ലാത്ത ഒരു നടൻ കൂടിയാണ്. എന്നും തന്റെ സിനിമകൾ കൊണ്ട് വിസ്‍മയിപ്പിച്ചിട്ടുള്ള നടൻ കൂടി ആണ് വിക്രം. ഇപ്പോളിതാ പണ്ട് തന്റെ അഭിനയ ജീവിതം തുടങ്ങിയപ്പോളുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവായ പ്രദീപ് എസ് എൽ എന്ന താരം.

വിക്രം അഭിനയത്തിന്റെ ചുവടുകൾ വെക്കുന്ന താരത്തിന്റെ ആദ്യ കാലത്താണ് സംഭവം അരങ്ങേറുന്നത്. റെഡ് ഇന്ത്യൻസ് എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചുണ്ടായ അനുഭവം വ്യക്തമാക്കുകയാണ് പ്രദീപ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ. പണ്ടൊക്കെ സിനിമകൾ ചെയ്യുന്നത് ഒരിക്കലും വലിയ തുക കയ്യിൽ വെച്ചുകൊണ്ടായിരുന്നില്ല. മറിച്ച് സിനിമ തുടങ്ങുമ്പോൾ അവിടെ നിന്നും ഇവിടെ നിന്നും ക്യാഷ് റോൾ ചെയ്തുകൊണ്ടണ് ഷൂട്ടിംഗ് നടത്തിക്കൊണ്ടു പോകുന്നത്. ഒരു ദിവസം ജനറേറ്റർ പ്രവർത്തിപ്പിക്കാനും ഭക്ഷണം ഉണ്ടാക്കാനും ക്യാഷ് ഉണ്ടെങ്കിൽ സിനിമ ഷൂട്ടിംഗ് ഒരു തടസ്സവുമില്ലാതെ കടന്നു പോകും

പിന്നീട ഡിസ്ട്രിബൂഷൻ പൈസ വരുമ്പോൾ ആണ് ബാക്കി ചെയ്യുന്നതൊക്കെ. ഇന്നത്തെ പോലെ അല്ലാതെ പണ്ടൊക്കെ വരുമാന മാർഗം എന്ന് പറയുന്നത് ഡിസ്ട്രിബൂഷൻ മാത്രമായിരുന്നു എന്ന് താരം പറയുന്നു. അന്ന് ഒരിക്കൽ ഷൂട്ടിങ്ങിനു വേണ്ടി പൈസ ഇല്ലാതെ വന്ന ഒരു അവസ്ഥ ഉണ്ടായി. അന്ന് വിക്രവും സിനിമയിൽ അഭിനയിക്കുന്നുണ്ടായിരുന്നു. ഷൂട്ടിങ്ങിനു വേണ്ടി ചെന്നൈയിൽ നിന്ന് വന്ന വിക്രത്തിന്റെ ഇപ്പോഴും തനിക് ഓര്മ ഉണ്ടെന്നു താരം പറഞു. വേറെ വഴി ഇല്ലാത്തതിനാൽ വിക്രത്തിനോട് കാശ് വല്ലോമുണ്ടോ എന്ന് താരം ചോദിക്കുകയും തന്റെ കയ്യിൽ ഉണ്ടയിലൂർന്ന മുഴുവൻ തുകയും വിക്രം എടുത്ത് നൽകുകയും ചെയ്തു. അതായത് എഴുനൂറു രൂപ.

പിന്നീട വേറെ ഒരു ദിവസം കാഷ് ഇല്ലാതെ ഷൂട്ടിംഗ് മുടങ്ങിയപ്പോൾ വിക്രം തന്റെ അടുത്ത് വരികയും ചേട്ടാ ബസ്സ് നു പോകാൻ പൈസ വേണമെന്നും അന്നത്തെ എഴുനൂറു രൂപ തിരികെ തരാമോ എന്ന് ചോദി എന്നും തരാം പറയുന്നു. അന്നത്തെ ആ നടനാണ് ഇന്ന് കോടികൾ വാങ്ങുന്ന വലിയ താരമായത് എന്നും അതിൽ തനിക് വലിയ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.

Leave a Comment