ഈ സിനിമയുടെ റേഞ്ച് തന്നെ മാറ്റിയത് ഈ ഒരു ഒറ്റ ക്ളൈമാക്സ് ആണ്

ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് വിക്രമാദിത്യൻ. 2014 ൽ പുറത്തിറങ്ങിയ ചിത്രം വലിയ  വിജയം തന്നെയാണ് നേടിയത്. നിരവധി പ്രശംസയാണ് ഇന്നും ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ദുൽഖർ സൽമാനും ഉണ്ണി മുകുന്ദനും ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരെ കൂടാതെ അനൂപ് മേനോൻ, നിവിൻ പോളി, ലെന, നമിത പ്രമോദ്, ചാര്മിള തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ദാസ് അഞ്ജലി എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ചില കാര്യങ്ങൾ അങ്ങനെയാണ്. ചെറിയ കാര്യങ്ങളിൽ തട്ടി വീണാലും വലിയ ലക്ഷ്യങ്ങൾ നമ്മളെ കാത്തിരിക്കുന്നുണ്ടാകും.

വീണ്ടും ഓടുന്നവർക്ക് മാത്രം. ലോകേഷിനെ പോലൊരു ആത്മാർത്ഥ സുഹൃത്ത്‌ ഉണ്ടെങ്കിൽ ലക്ഷ്യത്തെ നമ്മൾ തേടി പോകേണ്ടതില്ല. ലക്ഷ്യം നമ്മളെ തേടി വരും. ഇൻസ്പിരേഷന്റെ അവസാന വാക്ക് എന്നൊക്കെ പറയാവുന്ന സിനിമ. നാടുവിട്ടു ഏതെങ്കിലും നാട്ടിൽപോയി പണിയെടുത്തു പണമുണ്ടാക്കി വലിയവനായി തിരിച്ച് വന്ന് ശത്രുക്കളോട് പ്രതികാരം ചെയ്യുന്ന സ്ഥിരം നായകന്മാർക്കിടയിൽ ആദിത്യൻ കാണിക്കുന്ന മധുര പ്രതികാരം.

ജീവിതത്തിലെ അവഗണനയും വേദനയും നഷ്ടങ്ങളും എല്ലാറ്റിനും കാരണക്കാരനായ ആളിൽ നിന്ന് അധികാരത്തിന്റെ ഒരൊറ്റ സല്യൂട്ടിലൂടെ നേടിയെടുക്കുമ്പോൾ അയാൾക്ക് ലഭിക്കുന്ന ഫീൽ. “മീറ്റ് യുവർ ന്യൂ എ സി പി ആദിത്യൻ ഐ പി എസ്” എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ഈ ഒരൊറ്റ ഫ്ലാഷ്ബാക്ക് ആൻഡ് ക്ലൈമാക്സ്‌ ആണ് ഈ സിനിമടെ റേഞ്ച് തന്നെ മാറ്റിയത് എന്നാണ് ഈ പോസ്റ്റിന് വന്ന ഒരു കമെന്റ്.

ഒന്നും പ്രതീക്ഷിക്കാതെ മരിക്കാൻ പോയവനെ കൈപിടിച്ച് ജീവിതത്തിലേക്ക് കൊണ്ട് വന്ന് തല ഉയർത്തി പിടിക്കാൻ വേണ്ടുന്ന സഹായം ചെയ്ത കഥാപാത്രം.ഞാൻ ഈ സീൻ കാണാൻ ഇടയ്ക്ക് യൂട്യൂബ് തപ്പും. അനൂപ് മേനോൻ സല്യൂട്ട് അടിക്കുമ്പോൾ ഡി ക്യു കൈ കെട്ടി ചിരിയോടെ നിൽക്കുന്നത് കാണുമ്പോൾ അങ്ങനെ കളിയാക്കിയ ആളുകളുടെ മുന്നിൽ ജയിച്ച് കാണിക്കാൻ എനിക്കും തോന്നും, ഈ സിനിമയും ക്ലൈമാക്സും വല്ലാത്തൊരു ഫീൽ തന്നെയായിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment