ഇത് നമ്മുടെ വിനായകൻ അല്ലെ, താരത്തിന്റെ ഈ ചിത്രം ഏതാണെന്ന് അറിയാമോ

മലയാള സിനിമയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച താരം ആണ് വിനായകൻ. തന്റേതായ അഭിനയ ശൈലി കൊണ്ട് വളരെ പെട്ടന്ന് തന്നെ താരം നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. സംസാര ശൈലി കൊണ്ട് പോലും പ്രേക്ഷകരെ ചിരിപ്പിക്കാൻ പ്രത്യേക കഴിവാണ് താരത്തിന് ഉള്ളത്. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. വില്ലൻ ആയും കൂട്ടുകാരൻ ആയും ഹാസ്യ താരം ആയും എല്ലാം വിനായകൻ പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. ഇപ്പോഴിതാ സിനിമ പ്രേമികളുടെ ഫേസ്ബുക്ക് ഗ്രൂപ്പായ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന വിനായകന്റെ ഒരു പഴയകാല ചിത്രം ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. അമിത് കുമാർ കൃഷ്ണ എന്ന യുവാവ് ആണ് താരത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കു വെച്ചിരിക്കുന്നത്.

ഇത് വിനായകൻ അല്ലേ… സിനിമ: തച്ചിലേടത്ത് ചുണ്ടൻ.. പാട്ട്:- കടുവായെ കിടുവ പിടിക്കുന്നെ എന്ന തലകെട്ടോടു കൂടിയാണ് വിനായകന്റെ ഒരു പഴയകാല ചിത്രം പങ്കു വെച്ചിരിക്കുന്നത്. വിനായകൻ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്,ജീവിതത്തിൽ ആകെ ഒരു സംവിധായകനോട് മാത്രമേ ചാൻസ് ചോദിച്ചിട്ടുള്ളൂ,അത് തമ്പി കണ്ണന്താനം ആണെന്ന്..പുള്ളി മാന്ത്രികത്തിൽ വിനായകനെ അഭിനയിപ്പിച്ചു..ഈ സിനിമ പ്രൊഡ്യൂസ് ചെയ്തത് തമ്പി കണ്ണന്താനം ആണ്..അങ്ങനെയാവും ഇതിലും ചാൻസ് കിട്ടിയത് എന്നാണ് ഒരാൾ നൽകിയ കമെന്റ്.

വിനായകന് തമ്പി കണ്ണന്താനവുമായി നല്ല പരിചയം ഉണ്ടെന്ന് തോന്നുന്നു . ഒരു 2002 കാലം വരെ അങ്ങേരുമായിട്ട് ബന്ധപ്പെട്ട് ചിത്രങ്ങളിൽ മാത്രമേ വിനായകനെ കണ്ടിട്ടുള്ളു. അങ്ങേരുടെ തന്നെ ഒന്നാമനിൽ ആണ് ആദ്യമായി ഒരു മുഴുനീള കഥാപാത്രം കിട്ടുന്നത്, എന്റെ വീടിന്റെ അടുത്താണ് ഇതിന്റെ ഷൂട്ട് നടന്നത്.. ഈ രംഗം എടുക്കുന്നത് നന്നായി ഓർക്കുന്നു, അതെ  വിനായകൻ-അൽഫോൺസ, നല്ല ഡാൻസർ ആണല്ലോ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.