ആ സമയത്തും പൃഥ്വിരാജിനെ വെച്ച് പടം എടുത്ത ഏക സംവിധായകൻ വിനയൻ ആയിരുന്നു

ഒരുകാലത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയ യുവതാരം ആയിരുന്നു പ്രിത്വിരാജ്. പ്രേക്ഷകർ പോലും പ്രിത്വിരാജിന് എതിരെ തിരിഞ്ഞിരുന്നു സമയം. ആ സമയത്ത് പ്രിത്വിരാജിനെ വെച്ച് സിനിമ ചെയ്യാൻ പല സംവിധായകരും മടിച്ചിരുന്നു. എന്നാൽ അപ്പോഴും സംവിധായകൻ വിനയൻ ആണ് പ്രിത്വിരാജിനെ വെച്ച് സിനിമ സംവിധാനം ചെയ്തതും ആ ചിത്രം പ്രദർശനത്തിന് എത്തിയതും. ഒരുപാട് വെല്ലുവിളികൾ തരണം ചെയ്ത് ആയിരുന്നു വിനയൻ ആണ് പ്രിത്വിരാജ് ചിത്രം പൂർത്തീകരിച്ചത്. ഒരു പക്ഷെ വിനയനെ പോലെ ഇത്ര സാഹസം കാണിച്ച മറ്റൊരു സംവിധായകൻ ഇല്ല എന്ന് തന്നെ പറയാം.

ഇപ്പോൾ ഈ വിഷയത്തിൽ സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫയൽ എന്ന ഗ്രൂപ്പിൽ ജിൽ ജോയ് എന്ന യുവാവ് പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, പൃഥ്വിരാജ് ഇന്ന് രാജുവേട്ടൻ ആണ്. അന്ന് പലരും വേറൊരു പേരാണ് അദ്ദേഹത്തെ വിളിച്ചത്. രാജുവിന്റെ പടത്തിന് വിലക്കും കൊടുത്തു.. ആ സമയത്തും പൃഥ്വിരാജിനെ വെച്ച് പടം എടുക്കാൻ ഒരു ധൈര്യം വേണം.

സിനിമ മേഖല ഇത്ര സുതാര്യമല്ലാത്ത ആ സമയത്ത് എതിർപ്പുകൾ മാത്രം ഏറ്റ് വാങ്ങി സിനിമ എടുത്ത സംവിധായകൻ വിനയൻ. ഒരു പോസ്റ്റ്‌ ഇട്ട് പോലും സൂപ്പർ താരത്തെ വിമര്ശിച്ചാൽ കൂട്ടം കൂട്ടമായി വരുന്ന ആരാധകർ ഉള്ള നാട്ടിൽ വിനയൻ അന്ന് കാണിച്ച മാസ് പുള്ളിടെ ഒരു പടത്തിലും കണ്ടിട്ടില്ല.. ആ മാസ് “പത്തൊമ്പതാം നൂറ്റാണ്ടിൽ ” കാണട്ടെ എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്.

ദിലീപിന് വിനയൻ എന്ന സംവിധായകനോട് കള്ളിപ്പുണ്ടങ്കിൽ അതിന് ഒറ്റ കാരണമേ ഉള്ളു പ്രതീരാജിന്റെ വളർച്ച ആ വളർച്ചയുടെ മുക്യ കാരണം വിനയൻ എന്ന സംവിധായകനാണ് ദിലീപിന് അസൂയ തോന്നും വിധമാണ് പ്രഥ്വിരാജ് എന്ന തരത്തിന്റെ തേരോട്ടം, മലയാള സിനിമ പ്രിത്വിരാജിന്റെ നിയന്ത്രണത്തിലാവുന്ന കാലം അതി വിദൂരമല്ല, വിനയനായിരുന്നു വിലക്ക്. മാക്ട ഫെഫ്ക തർക്കത്തിന്റെ ഭാഗമായിട്ട്. വിനയന്റെ പടത്തിൽ അഭിനയിക്കുന്നതിൽ നിന്നു ‘അമ്മ’ താരങ്ങളെ വിലക്കി. അതു വകവയ്ക്കാതെ പ്രിഥ്വി വിനയന്റെ പടത്തിലഭിനയിച്ചു. അങ്ങനെ പ്രിഥ്വിയ്ക്കും വിലക്ക് കിട്ടി.

99 വര്‍ഷത്തിലെ ഗംഭീര വിജയങ്ങള്‍ വിനയനെ കുറച്ചു അഹങ്കാരി ആക്കിയിരുന്നു എന്നത് സത്യം ആണ്. സ്വയംവരപന്തല്‍ എന്നാ സിനിമയിലെ സംവിധായകന്‍ കഥാപാത്രം വിനയന്‍ ആണെന്ന് ചര്‍ച്ചകള്‍ നടന്നിരുന്നു. അഭിപ്രായ വിത്യാസം വന്നപ്പോ രാക്ഷസ രാജാവില്‍ നിന്നും ദിലീപിന്റെ റോള്‍ വെട്ടി കുറച്ചത് (പടം ഇറങ്ങിയപ്പോള്‍ സുധീഷ്‌ ചെയ്യുന്നപോലെ ഒരു ചെറു കഥാപാത്രമായി ) ആകാശത്തിലെ പറവകളുടെ കഥ ഭാഗം കരുമാടിക്കുട്ടനില്‍ വന്നത്. മറ്റൊരു ആളിന്റെ കഥ വാസന്തിയായി വന്നത്. നായക വേഷം കൊടുത്തു എന്ന ഒറ്റ ക്കര്യത്തിന്റെ പേരില്‍ ഒരു കോമാളി വേഷം ജയസുര്യക്ക് വെള്ളി നക്ഷത്രത്തില്‍ കൊടുത്തത് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.

Leave a Comment