ഒരു അഭിനേതാവ് നോക്കുമ്പോഴും സാധാരണ ഓഡിയൻസ് നോക്കുമ്പോഴും വ്യത്യാസമുണ്ട്.

വിൻസി അലോഷ്യസ് എന്ന താരോദയമാണ് ഇന്ന് മലയാള സിനിമയുടെ പുതിയ വിശേഷം. ഭീമന്റെ വഴി , ജന ഗണ മന എന്നി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപത്രങ്ങൾ ചെയ്ത വിൻസി മഴവിൽ മനോരമ നൽകിയ നായികാ നായകൻ എന്ന പ്രോഗ്രാമിലൂടെയാണ് ആദ്യമായി ജനസ്വീകര്യത നേടിയത്. വശീകരിച്ചുകൊണ്ടു കോഴിക്കറി വെക്കുന്ന സീൻ അവതരിപ്പിച്ചു കാണിച്ചുകൊണ്ടാണ് വിൻസി അലോഷ്യസ് ആദ്യമായി ആരാധകരുടെ ശ്രദ്ധ നേടുന്നത്. പിന്നീട് വികൃതി എന്ന സിനിമയിലൂടെ താരം സിനിമയിലേക്ക് കാലെടുത്തു വെച്ചു.


പിന്നീട് നിരവധി സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ തുടങ്ങി ഇന്നിപ്പോൾ മുഖ്യമായ കഥാപത്രത്തിൽ തന്നെ എത്തി നിൽക്കുന്ന താരമായി മാറുകയാണ് വിൻസി. മലയാള സിനിമയിൽ നിന്ന് ഇപ്പോളിതാ ബോളിവുഡിലേക്ക് വരെ കാലെടുത്തു വെക്കുമ്പോൾ വിൻസിയുടെ കഴിഞ്ഞ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. മമ്മുക്ക യെ കണ്ടപ്പോൾ മമ്മുക്ക പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആയി കൊണ്ടിരിക്കുന്നത്. കഥ എന്തെന്നാൽ.


ലാൽ ജോസ് സംവിധാനം നിർവഹിക്കുന്ന സോളമന്റെ തേനീച്ചകൾ എന്ന സിനിമയിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് . കഴിഞ്ഞ ദിവസം മമ്മുക്കയെ കാണുവാൻ സോളമന്റെ തേനീച്ചകൾ താരങ്ങൾ പോയിരുന്നു. അതിന്റെ അനുഭവം വ്യക്തമാക്കുകയാണ് താരം . നോർമൽ ഓഡിയന്സിന് എന്റെ കോഴിക്കറി ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്നു എന്ന് എല്ലാവർക്കുമറിയാം. പക്ഷെ മമ്മുക്ക ശ്രദ്ധിച്ചത് വേറെ ഒന്നായിരുന്നു. അതായത് കോഴിക്കറി കണ്ടിട്ടുള്ളത് എന്ന് പറഞ്ഞത് ദർശനയോട് ആയിരുന്നു . എന്നോട് താനിപ്പോൾ കുറെ പടത്തിലുണ്ടല്ലോ എന്നായിരുന്നു മമ്മുക്ക പറഞ്ഞത്


ഒരു അഭിനേതാവ് എന്ന നിലയിൽ താൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന വ്യക്തിയാണ് മമ്മുക്ക എന്നും അതിനാൽ മമ്മുക്ക നോക്കിയത് പെർഫോമൻസ് ആയിരുന്നു. കാരണം ഏറ്റവും ബുദ്ധിമുട്ട് ചെയ്യുവാൻ ദർശന ചെയ്ത ആക്ട് ആണ് എന്ന് മമ്മുക്കക്ക് അറിയാം. എന്നാൽ നോർമൽ ഓടിയൻസിനാണ് എന്റെ കോഴിക്കറി ഇഷ്ടപെട്ടത്. അതുകൊട്നു തന്നെ കലിപ്പ് മോഡിൽ ആളുകളെ എന്റെർറ്റൈൻ ചെയ്ത കോഴിക്കറി വെക്കുവാൻ നല്ല പാടാണ് എന്നാൽ ദർശന അത് വളരെ സിംപിൾ ആയി ചെയ്തു. മമ്മുക്ക നോട്ടീസ് ചെയ്തതും അതാണ്.

Leave a Comment