മോഹന്‍ലാല്‍ ചിത്രത്തിലും അമീര്‍ഖാന്‍ ചിത്രത്തിലും തിളങ്ങിയ നടി

ഇതൊരു എറണാകുളംകാരിയുടെ കഥയാണ്. പക്ഷെ സ്ഥിരതാമസം മുംബൈയില്‍ ആയിരുന്നു. ഇലക്ട്രോണിക് എന്‍ഞ്ചിനീയറിംഗ് ബിരുദധാരിയായിരുന്നെങ്കിലും താല്‍പര്യം മോഡലിങ്ങിനോടും അഭിയത്തോടുമായിരുന്നു. എന്‍ഞ്ചിനീയറാകാതെ കലാകാരിയാകാന്‍ ആ പെണ്‍കുട്ടി തീരുമാനമെടുത്തു. നാടകങ്ങളിലായിരുന്നു തുടക്കം. പഠനശേഷം കുട്ടിക്കളുടെ തിയേറ്ററുമായി ബന്ധപ്പെട്ട് കുറേക്കാലം ലണ്ടനില്‍ ആയിരുന്നു. അവിടെ വെച്ചാണ് ഒരു ഫ്രഞ്ച് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. അതെ, കേരളത്തില്‍ ജനിച്ച് മുംബൈയില്‍ വളര്‍ന്ന് പെണ്‍കുട്ടി ആദ്യമായി അഭിനയിച്ചത് ഒരു ഫ്രഞ്ച് ചിത്രത്തിലായിരുന്നു. അതിന് ശേഷം ഒരു ഇംഗ്ലീഷ് ചിത്രത്തിലും. ആ നടിയുടെ പേര് സുചിത്ര പിള്ള എന്നാണ്.

മലയാളികള്‍ക്ക് ഇപ്പോള്‍ ആ പേര് പരിചിതമല്ലെങ്കിലും കഴിഞ്ഞ ദിവസം റിലീസായ കോള്‍ഡ് കേസ് എന്ന പൃഥ്വിരാജ് ചിത്രത്തിലെ സാറാ എന്ന കണ്ണ് കാണാന്‍ കഴിയാത്ത കഥാപാത്രത്തെ മറക്കാന്‍ ഇടയില്ല. കൃഷ്ണമണിയില്ലാത്ത കണ്ണുകള്‍കൊണ്ട് പ്രേക്ഷകരെ ഭയത്തിന്റെ ആഴങ്ങളിലേക്ക് എത്തിച്ച ആ കഥാപാത്രം സുചിത്രപിള്ളയുടെ കൈയില്‍ ഭദ്രമായിരുന്നു. മലയാളികള്‍ക്ക് അധികം പരിചിതമല്ലാത്ത ഒരു കഥാപാത്ര സൃഷ്ടി കൂടിയായിരുന്നു സാറായുടേത്. കുറച്ച് സീനുകള്‍ മാത്രമേ ഉള്ളൂ വെങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിക്കുന്ന വേഷം തന്നെയായിരുന്നു അത്. എന്നാല്‍ സുചിത്ര പിള്ള അഭിനയിച്ച ആദ്യ മലയാളം ചിത്രമായിരുന്നില്ല ഇത്. മോഹന്‍ലാല്‍ നായകനായി എത്തിയ ഒപ്പം എന്ന ചിത്രത്തിലും സുചിത്ര പിള്ള ഉണ്ടായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ വേഷത്തില്‍.

ജോസ്‌മോന്‍ പങ്കുവെയ്ക്കുന്ന ചിലകാര്യങ്ങള്‍ ഇങ്ങനെ. കോള്‍ഡ് കേസ് എന്ന പുതിയ സിനിമയുടെ സിനിമയില്‍, കഷ്ടപ്പെട്ട് മലയാളം പറയുന്ന ആളുടെ വോയിസ് ഓവര്‍ കേട്ടപ്പോള്‍ ആ ശബ്ദം എവിടെയോ കേട്ടിട്ടുള്ളതുപോലെ തോന്നി. തുടര്‍ന്ന് അത് സുചിത്ര പിള്ള അഭിനയിക്കുന്ന കഥാപാത്രം പറയുന്നതാണെന്ന് മനസിലായി. അപ്പോള്‍ ആ ശബ്ദം? അതെ അത് സുചിത്ര പിള്ളയുടെ മലയാളം തന്നെ. എറണാകുളത്ത് ജനിച്ച് മുംബയില്‍ സ്ഥിരതാമസമാക്കിയ ബോളിവുഡുകാരി നടി മാഡല്‍ ഒക്കെയായ സുചിത്ര പിള്ള. ഓര്‍മ്മയില്ലെ. മലയാളത്തില്‍ ഒപ്പം സിനിമയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആയിട്ട് എത്തിയിരുന്നു. എന്നാല്‍ ഞാന്‍ ഒക്കെ സുചിത്ര പിള്ളയെ ഓര്‍മ്മിക്കുന്നത് രണ്ടായിരത്തി ഒന്നില്‍ ഇറങ്ങിയ അമീര്‍ ഖാന്റെ ദില്‍ ചാഹതാ ഹെയിലെ സെയിഫ് അലി ഖാന്‍ കഥാപാത്രത്തെ വരച്ച വരയില്‍ നിറുത്താന്‍ ശ്രമിക്കുന്ന പ്രിയ എന്ന കാമുകി കഥാപാത്രത്തിലൂടെയാണ്.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെയ്ത ദില്‍ ചാഹ്താ ഹെയിലെ ക്യൂട്ട് റോളില്‍ നിന്നും സുചിത്ര പിള്ളയെ രഹസ്യാത്മകസ്വഭാവമുള്ള പേടിപ്പിക്കുന്ന ഒരു കഥാപാത്രമായി കോള്‍ഡ് കേസ് സിനിമയില്‍ കാണുമ്പോള്‍ അത്ഭുതം തന്നെയാണ് എന്നും പറയുന്നു. പൃഥ്വിരാജ് സുകുമാരന്‍ എസിപി സത്യജിത്ത് ആയി എത്തിയ കോള്‍ഡ് കേസ് ആമസോണ്‍ പ്രൈമിലൂടെയാണ് പ്രീമിയര്‍ ചെയ്തിരിക്കുന്നത്. നവാഗതനായ തനു ബാലക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. അതിഥി ബാലനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രം ഗംഭീര അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്.