പുലിമുരുഗനും പോക്കിരിരാജയും ഒക്കെ സംവിധാനം ചെയ്ത വൈശാഖ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്

വിശാഖ് തിരക്കഥ എഴുതി സംവിധാനം നിർവ്വഹിച്ച ചിത്രം ആണ് വിശുദ്ധൻ. ആന്റോ ജോസഫ് നിർമ്മിച്ച ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ആണ് നായക വേഷത്തിൽ എത്തിയത്. തൊടുപുഴയും സമീപ പ്രദേശങ്ങളും ആണ് ചിത്രത്തിന്റെ ലൊക്കേഷൻ ആയി തിരഞ്ഞെടുത്തിരുന്നത്. മിയ ആണ് നായിക വേഷത്തിൽ ചിത്രത്തിൽ എത്തിയത്. ചിത്രത്തിലെ ഗാനങ്ങൾ വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ അഖിൽ രമേശ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള സിനിമയ്ക്ക് ആദ്യ നൂറുകോടി സിനിമ നൽകിയ സംവിധായകൻ ആണ് വൈശാഖ്. പോക്കിരിരാജ മല്ലു സിംഗ് സിനിയേഴ്‌സ് മോൺസ്റ്റർ മധുരരാജ തുടങ്ങി ഒരുപാട് ഹിറ്റ്‌ സിനിമകൾ മലയാളത്തിനു നൽകിയ സംവിധായകൻ.

പക്ഷെ ഈ സിനിമകളുടെ ഒക്കെ കഥ തിരക്കഥ ഒരുക്കിയത് വൈശാഖ് അല്ല ഉദയകൃഷ്ണ സിബി തോമസ് സേതു ഒക്കെ ആണ്. വൈശാഖ് സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിനിമ വൈശാഖ് തന്നെ തിരക്കഥ ഒരുക്കിയ വിശുദ്ധൻ ആണ്. പക്ഷെ വിശുദ്ധൻ തിയേറ്ററിൽ ഫ്ലോപ്പ് ആയിരുന്നു. ഇന്നും ഈ സിനിമ പലരുടെയും ഫേവ്റൈറ് ലിസ്റ്റിൽ ഉണ്ടാകും എന്നുമാണ് പോസ്റ്റ്.

നല്ലൊരു വൈശാഖ് സിനിമ – വിശുദ്ധൻ. ചാക്കോച്ചൻ-മിയ തകർത്തു. ഗോപി സുന്ദറിന്റെ പാട്ടുകൾ. എടുത്തു പറയേണ്ടത് ഷഹനാദ് ജലാലിന്റെ ക്യാമറ, ആ ഹിറ്റ്ലിസ്റ്റിൽ മോൺസ്റ്റർ കുമ്മനടിച്ചല്ലോ ബിത്വ വിശുദ്ധൻ. ഒരു മെഴുതിരിയുടെ നെറുകയിൽ എരിയാൻ പ്രണയമേ, നല്ല സിനിമ ആയിരുന്നു ക്ലൈമാക്സിൽ കുറെ വയലൻസ് കേറ്റിയത് ആണ് പടം കുറെ പേർക്ക് ഇഷ്ടപ്പെടാതെ പോയത്.

ഈ സിനിമയിൽ പുള്ളി കുറെ കാര്യങ്ങൾ കുത്തിതിരുകാൻ നോക്കി, പടം ഫാസ്റ്റ് ഹാഫ് കൊള്ളാം അത് കഴിഞ്ഞു സ്റ്റോറി കൈയിൽ നിന്നും പോയി കുറച്ചു കൂടി സ്ട്രോങ്ങ്‌ ആയിരുന്നു എങ്കിൽ തകർപ്പൻ ആയിരുന്നു, എനിക്ക് രണ്ടാമത് ഒന്നും കൂടി കാണാൻ പേടി ആണ്, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.

Leave a Comment