വൈശാലി സിനിമയിൽ ഈ രംഗത്തിൽ എന്തെങ്കിലും അപാകത തോന്നുന്നുണ്ടോ നിങ്ങൾക്ക്?

സിനിമകളിലെ ഡയറക്ടർ ബ്രില്ലിയൻസുകളും ചെറിയ ചെറിയ അബദ്ധങ്ങൾക്കും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ആണുള്ളത്. ഷിറ്റിയർ ഗ്രൂപ് എന്ന സോഷ്യൽ മീഡിയയിലെ മിടുക്കന്മാർ ആണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ സിനിമ ഡീറ്റൈൽസുകൾ കണ്ടുപിടിക്കുന്നത് എങ്കിൽ കൂടിയും സോഷ്യൽ മീഡിയയിലെ മറ്റു മെമെ ക്രിയേറ്റേഴ്‌സും ഇക്കാര്യങ്ങളിൽ ഒട്ടും പിന്നിൽ അല്ല. ഇന്നിതാ അവർ കണ്ടു പിടിച്ച ഏറ്റവും പുതിയ അബദ്ധം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിയ്ക്കുകയാണ്.

രസകരമായ ഈ കണ്ടു പിടിത്തം എന്തെന്നാൽ , മലയാള സിനിമയിൽ ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ റിലീസ് ആയ ക്ലാസ്സിയ്ക് ചിത്രം ആണ് വൈശാലി എന്ന സിനിമ. ഈ സിനിമയിലെ ഒരു അബദ്ധം ആണ് ഇപ്പോൾ സൊസിലെ മീഡിയ കണ്ടു പിടിച്ചിരിക്കുന്നത്. എന്നാൽ ഇത് അബദ്ധമാണോ അതോ സിനിമയിൽ മറ്റൊരു ബ്രില്ലിയൻസ് ആണോ എന്നാണ് ആരാധകരുടെ സംശയം.

സിനിമയുടെ കഥ എന്തെന്നാൽ അംഗ രാജ്യത്ത് മഴ ഇല്ല, മഴ ഇല്ലാത്തതിനാൽ വെള്ളത്തിന്റെ ക്ഷാമം അതിരൂക്ഷമാണ്. മഴ എത്തിക്കുവാനും വെള്ളത്തിന്റെ ,ക്ഷാമം അകറ്റുവാനും ഋഷ്യശ്രിങ്ഗനെ വശീകരിച്ചുകൊണ്ടു വരുവാൻ അംഗ രാജ്യം തീരുമാനിക്കും തുടർന്ന് , രാജ കൊട്ടാരത്തിൽ നിന്നും പടയാളികളും മറ്റു പ്രധാനികളും നായികയും പോവുകയും ഋഷ്യശ്രിങ്ഗനെ കൂട്ടികൊണ്ടു വരികയും ചെയ്യുന്നു. അംഗ രാജ്യത്ത് മഴ പെയ്യിക്കുകയും ശാപം മാറ്റുകയും ചെയ്തു. ഇതാണ് കഥ. എന്നാൽ വൈശാലി എന്ന സിനിമയിൽ ആരും അധികം ശ്രദ്ധിക്കാത്ത ഒരു അബദ്ധം എന്തെന്നാൽ, വെള്ളമില്ലാത്ത നാട്ടിൽ നിന്ന് യാത്ര തിരിക്കുന്ന അവർ പോകുന്നത് ഒരു വലിയ വള്ളത്തിൽ ആണ് എന്നുള്ളതാണ്.

അത് കടൽ ആണോ അതോ അതോ വലിയ കായലുകളോ എന്നോ എന്നാണ് ആരാധകരുടെ സംശയം. അത് മാത്രമല്ല. എന്ത് തന്നെ ആയാലും ആ വെള്ളം എങ്ങനെ വന്നു എന്നതാണ്. ഇപ്പോളത്തെ ആരാധകരുടെ സംശയം .രാവിലെ തന്നെ പല പ്രമുഖ പേജുകളിലും സംഭവതിനെ പറ്റിയുള്ള മെമെകൽ വന് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി സംഭവം മാറിയിരിക്കുകയാണ്.