കെട്ടുന്ന ചെക്കന് പോലും ഇല്ലാത്ത വിഷമം ഇവന്മാർക്ക് എന്തിനാണ് എന്ന് മാത്രം മനസിലാകുന്നില്ല.


ഇന്നത്തെ വിവാഹങ്ങളിലെ പ്രധാനപ്പെട്ട ചടങ്ങായി മാറിയിരിക്കുകയാണ് വധു വരന്മാരുടെ ഡാൻസ്. ഡാൻസിന് വേണ്ടി പാഷൻ നിറഞ്ഞ വധു വരന്മാർ മാത്രം ഒന്നിക്കുമ്പോൾ മാത്രമല്ല പല വിവാഹങ്ങളിലും ഇപ്പോൾ പലരും ആഘോഷത്തിന് വേണ്ടി ഡാൻസും മറ്റും ചെയ്യാറുണ്ട്. എന്നാൽ രണ്ടു വശങ്ങളുള്ള സോഷ്യൽ മീഡിയ ചിലപ്പോൾ ഒക്കെ ഇത്തരം ഡാൻസ് പ്രകടനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ ചിലരെ താഴ്ത്തികെട്ടാറുമുണ്ട്. അത്തരത്തിൽ ഒരു സംഭവം ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്.


കഴിഞ്ഞ ദിവസം ഇതുപോലെ ഒരു വധു വരന്മാരുടെ ഡാൻസ് വീഡിയോ സൊസിലെ മീഡിയയിൽ ഏറെ ചർച്ചയാവുകയുണ്ടായി. എന്നാൽ അതിന്റെ താഴെ വന്ന ചില കമന്റുകൾ ആണ് ഇപ്പോൾ ചർച്ച ആയിരിക്കുന്നത്. പലരും ആ പ്രകടനത്തെ പ്രോത്സാഹിപ്പിക്കുകയും കയ്യടിക്കുകയും ചെയ്യുബോൾ ചില വളരെ മോശമായ ഭാഷയിലാണ് ഈ വിഡിയൊ കണ്ടത്. ചിലരൊക്കെ അവരുടെ അഭിപ്രായങ്ങൾ ഒരു സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ പറയുവാൻ പാടില്ല എങ്കിലും അവർ കമന്റുകളായി നൽകുകയുണ്ടായി. സദാചാരന്മാരുടെ ഇടയിൽ പെട്ടിരിക്കുകയാണ് ഇപ്പോൾ ഈ വധുവിന്റെ ഡാൻസ് വീഡിയോ.


ഇത് ശ്രദ്ധയിൽ പെട്ട ഒരു പ്രേക്ഷകൻ ആണ് ഇതിനെതിരെ ആദ്യം രംഗത്ത് വന്നിരിക്കുന്നത്. ഏറ്റവും ജീർണിച്ച മ നസുള്ള മലയാളികളെ കാണണം എങ്കിൽ ഈ ഡാൻസ് വീഡിയോയുടെ കമന്റുകൾ കണ്ടാൽ മതി എന്നായിരുന്നു താരം ആദ്യം ഈ സംഭവത്തിനെകുറിച്ചു വ്യക്തമാക്കിയത്. പെൺകുട്ടി കല്യാണത്തിന് ഡാൻസ് കളിച്ചു കഴിഞ്ഞാൽ അത് വളർത്തു ദോഷം ആണ് എന്നും ആ പെൺകുട്ടിയെ നിലക്ക് നിർത്തുവാൻ ആരും ഉണ്ടാകാത്തതുകൊണ്ടുമാണ് എന്നും ഒക്കെയാണ് ഈ വീഡിയോക്ക് താഴെ വന്ന കമന്റുകൾ.


കെട്ടുന്ന ചെറുക്കന് ഇല്ലാത്ത വിഷമങ്ങൾ ആണ് ഈ ചിലർക്ക് എന്നാണ് നല്ലവരായ ചിലർ ഇതിനെതിരെ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. സ്ത്രീകളുടെ പേരുള്ള അക്കൗണ്ടിൽ നിന്നും വരെ ഇത്തരം കമന്റുകൾ വന്നു എന്നതാണ് രസകരം. ഇപ്പോഴത്തെ ജനറേഷനിലുള്ള ആൾക്കാർ മനഃപൂർവം തരംഗം ആകുവാൻ വേണ്ടി കോമാളിത്തരം കാട്ടിക്കൂട്ടുകയാണ് എന്നുമൊക്കെയാണ് ഇവർ കമന്റ് നൽകിയിരിക്കുന്നത്. എന്തായാലും സംഭവം ഇപ്പോൾ ചർച്ച ആയിരിക്കുകയാണ്. കൂടാത്ത ഇത്തരം ചൊറിയന്മാർക്ക് തക്കതായ മറുപടി കിട്ടണം എന്നുമാണ് മിക്കവരുടെയും അഭിപ്രായം.