നരസിംഹം സിനിമയിൽ ലാലേട്ടനെ രക്ഷിക്കാൻ അവസാനം വരുന്ന മമ്മുക്ക എന്തുകൊണ്ട് ആദ്യം വന്നില്ല ?

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ആണ് നരസിംഹം. വലിയ വരവേൽപ്പ് ആണ് ചിത്രത്തിന് ആരാധകരിൽ നിന്ന് ലഭിച്ചത്. തിയേറ്ററിൽ വലിയ വിജയം ആയ ചിത്രം ആ വർഷത്തെ സൂപ്പർ ഹിറ്റ് കൂടി ആയിരുന്നു. ഇന്നും മലയാള സിനിമയിലെ ഏറ്റവും മികച്ചത് എന്ന് പറയാവുന്ന അഥിതി വേഷം ആണ് ചിത്രത്തിൽ മമ്മൂട്ടിക്ക് ലഭിച്ചത്. ഇന്നും ആ കാര്യത്തിൽ നന്ദഗോപൻ മാരാരുടെ തട്ട് താന്നു തന്നെ ഇരിക്കും. എന്നാൽ ചിത്രത്തിന്റെ കഥയിൽ പറയുന്നത് ഇന്ദുചൂഡൻ ആറു വർഷങ്ങൾ ജയിലിൽ കിടന്നു എന്നതാണ്. എന്നാൽ ചിത്രം പുറത്തിറങ്ങിയ നാൾ മുതൽ തന്നെ ആരാധകരിൽ പലരിൽ നിന്നും ഉയർന്നു വന്ന ചോദ്യം ആണ് മാരാർ ഉണ്ടായിട്ടും പിന്നെ എങ്ങനെ ആണ് ഇന്ദുചൂഡൻ ജ യിലിൽ പോയത് എന്ന്. ഇന്ദുചൂഡന് ജയിലിൽ പോകേണ്ട സാഹചര്യം ഉണ്ടായപ്പോൾ മാരാരെ സമീപിച്ച് കൂടായിരുന്നോ എന്ന്.

എന്നാൽ ഇപ്പോൾ ഇതാ ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷം അതിനുള്ള ഉത്തരം പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ആയ ഷാജി കൈലാസ്. ഷാജി കൈലാസിന്റെ വാക്കുകൾ ഇങ്ങനെ, ഇന്ദുചൂഢന്റെ സ്വഭാവം എന്നാൽ അയാൾ സ്വന്തം കാര്യത്തിന് വേണ്ടി ആരെയും ആശ്രയിക്കാത്ത ആൾ ആണ്. താൻ ജയിലിൽ പോകേണ്ട സാഹചര്യം ഉണ്ടായാൽ ഇന്ദുചൂഡൻ അത് സഹിക്കും. എന്നാൽ താൻ സ്നേഹിക്കുന്നവർക്ക് എന്തെങ്കിലും ആപത്ത് ഉണ്ടായത് അത് ഇന്ദുചൂഡൻ സഹിക്കില്ല. തന്റെ അച്ഛൻ ജ യിലിൽ പോകും എന്ന സാഹചര്യം ഉണ്ടായപ്പോൾ ആണ് ഇന്ദുചൂഡൻ മാരാരെ സമീപിച്ചത് എന്നും എന്നാൽ അച്ഛന് പകരം ഒരു പക്ഷെ ഇന്ദുചൂഡൻ ആയിരുന്നു ജയിലിൽ പോകേണ്ട സാഹചര്യം ഉണ്ടായിരുന്നത് എങ്കിൽ മാരാരെ സമീപിക്കില്ലായിരുന്നു എന്നും ആണ് ഷാജി കൈലാസ് പറഞ്ഞത്.

എന്നാൽ നിരവധി രസകരമായ മറുപടികൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. സംവിധായകന് നന്ദഗോപാൽ മാരാറിനെ മറന്നു. പിന്നീട് അദ്ദേഹം സ്ഥിരമായി വലിയ ചന്ദനാദി എണ്ണ തേയ്ക്കാൻ തുടങ്ങി. മാരാറിനെ ഓർമ്മ വന്നു, മാരാറും ഇന്ദു ചൂടനും ഒന്നിച്ചല്ലേ പഠിച്ചത്. അന്ന് അയാൾ വക്കീൽ ആയിട്ടില്ല. അത് തന്നെ കാരണം, അന്ന് മാരാർക്ക് കൊടുക്കാൻ ഇന്ദുചൂടന്റെ കൈയിൽ ചെമ്പ് ഇല്ലാരുന്നു, 6 വര്ഷം മുമ്പ് അയാൾക്ക് എക്സ്പീരിയൻസ് ഇല്ലായിരുന്നു, ഫോൺ നമ്പർ എഴുതിയ ഡയറി എലികരണ്ടു, ഇരുന്ന തട്ട് ആരെങ്കിലും ഉയിർത്തേണ്ടേയ്. എന്നാൽ എലെ വരാൻ പറ്റൂ തുടങ്ങി നിരവധി രസകരമായ മറുപടി ആണ് ലഭിക്കുന്നത്.