എന്ത് കൊണ്ടാണ് പ്രമോഷന് വേണ്ടിയുള്ള ഈ പരസ്യം ഇത് വരെ ആരും വിമർശിക്കാഞ്ഞത്

അഞ്ജലി മേനോൻ സംവിധാനം ചെയ്തു ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം ആണ് വണ്ടർ വുമൺ. അഞ്ജലി മേനോൻ തന്നെ തിരക്കഥ ഒരുക്കിയ ചിത്രം റോണിയും അഷിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. നേടിയ മൊയ്‌ദു, നിത്യ മേനോൻ, പാർവതി തിരുവോത്ത്, പദ്മപ്രിയ, സയനോര തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾ നിറഞ്ഞ സിനിമ തുടക്കം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിത്യ മേനോൻ, പാർവതി തുടങ്ങിയവർ ഒരു പ്രെഗ്നൻസി ടെസ്റ്റ് കാർഡിൽ പോസിറ്റീവ് റിസൾട്ട് കാണിക്കുന്ന ചിത്രം തങ്ങളുടെ ഫേസ്ബുക് പേജിൽ കൂടി പുറത്ത് വിട്ടിരുന്നു. ആദ്യം ഇത് എന്താണ് സംഭവം എന്ന് പ്രേക്ഷകർ അമ്പരന്നു എങ്കിലും പിന്നീട് ഏതെങ്കിലും ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിരിക്കും ഈ ചിത്രം എന്ന് ആരാധകർ ഊഹിക്കുകയും ചെയ്തിരുന്നു.

പിന്നീട് ആണ് ചിത്രത്തിന്റെ പ്രമോഷൻ ആയിരുന്നു ഇത് എന്ന് പിന്നണി പ്രവർത്തകർ പുറത്ത് വിട്ടത്. ഇപ്പോഴിതാ ഈ വിഷയത്തിൽ സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിൻസൺ ജോസ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സിനിമയുടെ പ്രൊഷനായി ഫേക്ക് പ്രേഗ്നെൻസി റിസൾട്ടിന്റെ ചിത്രം പോസ്റ്റ് ചെയ്തതിലും വലിയ സ്ത്രീ വിരുദ്ധതയൊന്നും.

അടുത്ത കാലത്തു ഒരു സിനിമയിലോ സിനിമാ അഡ്വെർട്ടേഴ്‌സ്‌മെന്റിലോ കണ്ടട്ടില്ല ,എന്നിട്ടും അത് വിമർശിക്കപ്പെട്ടു കണ്ടില്ല ,എന്ത് ചെയ്യാം ചെയ്തവർ ഫെമിനിസത്തിന്റെ തലതൊട്ടമ്മമാരായി പോയി എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. പ്രേഗ്നെൻസി എന്നതിന് അനാവശ്യ ദിവ്യത്വം കല്പിക്കുന്നത് കൊണ്ട് തോന്നുന്ന കാര്യമാണ്, പണ്ട് കളിമണ് സിനിമ ഇറങ്ങിയപ്പോൾ ശ്വേത മേനോൻ്റെ പ്രസവം കാണിച്ചു എന്ന് പറഞ്ഞു കുരു പൊട്ടിയ കുലപുരുശുസ് ആൻഡ് കുലസ്ട്രീസ് ന്റെ ബാക്കി ആണോ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

 

Leave a Comment