വലിയ വർത്തമാനവും വിപ്ലവും പറഞ്ഞ് പ്രേക്ഷക ശ്രദ്ധ നേടിയ ബാല താരത്തെ ഓർമ്മ ഇല്ലേ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരം ആണ് യദു കൃഷ്ണൻ. വർഷങ്ങൾ കൊണ്ട് തന്നെ അഭിനയത്തിൽ സജീവമായ താരം ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചത് ആണ്. എന്നാൽ അധികനാൾ സിനിമയിൽ തിളങ്ങി നില്ക്കാൻ താരത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം. ചെറിയ ചെറിയ വേഷങ്ങളിൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ താരം പതുക്കെ സിനിമയിൽ നിന്ന് അപ്രത്യക്ഷം ആക്കുകയായിരുന്നു. എന്നാൽ ടെലിവിഷൻ പരമ്പരകളിൽ കുറച്ച് കൂടി നല്ല വേഷത്തിൽ തിളങ്ങാൻ താരത്തിന് അവസരം ലഭിച്ചു എന്നതാണ് സത്യം.

ഇപ്പോഴിതാ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്.  ഈ അവസരത്തിൽ താരത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ ജോസ്‌മോൻ വാഴയിൽ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ഒരു കാലത്ത് തിളങ്ങി നിന്ന ബാലതാരം. വലിയ വർത്തമാനവും വിപ്ലവും പറഞ്ഞ്, ശ്രീധരൻ്റെ ഒന്നാം തിരുമുറിവിൽ പൊട്ടിച്ചിരിപ്പിക്കുകയും ഇത്തിരി ചിന്തിപ്പിക്കുകയും ചെയ്ത യദുകൃഷ്ണൻ.

കുട്ടിക്കാലത്ത് ആ ചിത്രം കാണുമ്പോൾ യദു സുകുമാരിയോട് പറയുന്ന ഡയലോഗ് കേട്ട് പുളകം കൊണ്ടതാ. “ദേഹത്ത് തൊട്ടുള്ള കളി വേണ്ടാ. കുട്ടികളെ അടിച്ചും പിടിച്ചും അടിമകളാക്കിയിരുന്ന കാലം എന്നേ കടന്നു പോയി.“ അന്ന് നമ്മക്ക് പറയാൻ പറ്റാത്ത ഡയലോഗും ചിന്തയുമാണല്ലോ കക്ഷി പറഞ്ഞ് വക്കുന്നത്. 1986 ൽ ‘സന്മനസുള്ളവർക്ക് സമാധാനം‘ മുതൽ കഴിഞ്ഞ ദിവസം ഇറങ്ങിയ ‘ഈശോ‘യിൽ വരെ യദു കൃഷ്ണൻ നമുക്ക് മുന്നിൽ ഇങ്ങനെ ചെറുതും വലുതുമായ വേഷങ്ങളിൽ വന്നു പോയിട്ടുണ്ട്.

എന്നാൽ ബാലതാരമായിരുന്നപ്പോൾ കിട്ടീയിരുന്നതുപോലെയുള്ള ഗംഭീരവേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തിയില്ല എന്നതാണ് സത്യം. സോണി ലിവിൽ ‘ഈശോ‘ കണ്ടപ്പോൾ ഏറ്റവും ആകർഷിച്ചത് യദുകൃഷ്ണൻ്റെ ചെറിയ റോളാണ്. എത്ര ഗംഭീരമായാണ് യദു ആ റോൾ അവതരിപ്പിച്ചത്. ക്ലാസ്സിലേക്ക് കടന്നു വന്നിട്ടുള്ള ആ നാട്യഭാവം. പിന്നീട് ക്ലാസിൽ നിന്ന് തിരിച്ചിറങ്ങിയതിനു ശേഷമുള്ള ആ നോട്ടവും നടത്തവും. അതിനിടയിൽ എവിടെയോ നെടുമുടി വേണുവിനെ ഓർമ്മിപ്പിക്കുന്ന അഭിനയത്തിളക്കം.

ക്ലാസിക്കൽ ഡാൻസും കഥകളിയുമൊക്കെ പഠിച്ച യദു കൃഷ്ണനെ നല്ല രീതിയിൽ മലയാളസിനിമ ഇനിയും ഉപയോഗിച്ചിട്ടില്ല. ചില സീരിയലുകളിലാണ് പിന്നെയും അദ്ദേഹത്തിന് കൂടൂതൽ അഭിനയിക്കാൻ അവസരം കിട്ടിയത് എന്ന് പറയാം. ഞങ്ങൾ അസ്വസ്ഥരാണ്. യദുകൃഷ്ണനിലെ അഭിനയമികവിനെ മലയാളസിനിമ ഇനിയും നല്ല രീതിയിൽ ഉപയോഗിച്ചിട്ടില്ലാ എന്നതിൽ ഞങ്ങൾ പ്രേഷകർ അസ്വസ്ഥരാണ്. കാത്തിരിക്കുന്നു. യദുകൃഷ്ണൻ്റെ മുഴുനീളവേഷങ്ങൾ തെളിയുന്ന മലയാളസിനിമകൾക്കായി എന്നുമാണ് പോസ്റ്റ്.

Leave a Comment