ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ ചിത്രം ആണ് ഒരു എമണ്ടൻ പ്രേമ കഥ. ഒരു ഇടവേളയ്ക്ക് ശേഷം ദുൽഖർ നായകനായി ഇറങ്ങിയ മലയാള ചിത്രം എന്ന പ്രത്യേകതയും ഇതിന് ഉണ്ട്. നിരവധി ആരാധകർ ആണ് ചിത്രത്തിന് ഉണ്ടായിരുന്നത്. ഇപ്പോൾ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫയൽ ഗ്രൂപ്പിൽ ആണ് പോസ്റ്റ് ആരാധകൻ പങ്കുവെച്ചിരിക്കുന്നത്.
രാജ് കിരൺ തോമസ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു യമണ്ടൻ പ്രേമകഥ ഇപ്പോ കണ്ടുകൊണ്ടിരിക്കുന്നു. വലിയ കുഴപ്പം ഇല്ലാത്ത ഇഷ്ടം ഉള്ള ഇരു പടം. ദുൽകറിന് അത്ര ചേരുമോ എന്ന് ചോതിച്ചാൽ ഇല്ലെങ്കിലും വലിയ തരക്കേടില്ലാതെ ദുൽകർ അത് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കണ്ടിരിക്കാൻ മോശം അല്ല. പറഞ്ഞു വരുന്നത് വേറൊരു കാര്യമാണ്. ഫുട്ബോൾ സീസൺ ആണ്. അടുത്ത ആഴ്ച ഫുട്ബാളിന്റെ ഏറ്റവും വലിയ മാമാങ്കം തുടങ്ങുകയാണ്.
ഈ ഗ്രൂപ്പിലെ പലരും പല ടീമുകളുടെ ആരാധകർ ആയിരിക്കും. ഞാനും ഒരു ടീമിന്റെ “ഒരു യമണ്ടൻ ഫാൻ ” ആണ്. ചിലർക്ക് ബ്രസീൽ, ചിലർക്ക് പോർട്ടുഗൽ, ചിലർക്ക് ഇറ്റലി, ചിലർക്ക് ഇംഗ്ലണ്ട് അങ്ങനെ അങ്ങനെ അങ്ങനെ. പക്ഷെ എനിക്ക് എന്നും അത് “അർജന്റീന” തന്നെ ആണ്. പറഞ്ഞു വന്നത് ഈ പാർട്ടിക്കുലർ സീൻ ആണ്. ഇതിൽ മധുസാർ ഒരു പേര് പറയുന്നുണ്ട്.
മറഡോണയിലൂടെ ആണ് അര്ജന്റീനയെ അറിഞ്ഞതെങ്കിലും ആ കളിക്കാരനിൽ കൂടെ ആണ് അര്ജന്റീനയെ ഒരുപാട് ഇഷ്ടം ആയത്. ഗബ്രിയേൽ ബാറ്റിസ്ട്യൂട്ട. ഒരുപാട് പേരെ അര്ജന്റീന ഫാൻ ആക്കിയ മുതൽ. മധുസാർ ആ പേര് പറയുമ്പോ ഒരു ഫാൻ എന്ന നിലക്ക് ഒരുപാട് സന്തോഷം തോന്നി( ഉടയാനാണ് താരത്തിലെ സലിംകുമാർ സിനിമ കാണുന്നത് പോലെ ).

നിങ്ങൾക്ക് എല്ലാവർക്കും കാണും ഇതുപോലെ ഇഷ്ടപെട്ട കളിക്കാരും ടീമും. ഈ ഗ്രൂപ്പിലെ എല്ലാ ഫുട്ബോൾ ആരാധകർക്കും നല്ലൊരു ഫുട്ബോൾ വേൾഡ് കപ്പ് ആയി മാറട്ടെ എന്ന് ആശംസിക്കുന്നു എന്നുമാണ് പോസ്റ്റിൽ കൂടി ആരാധകൻ പറയുന്നത്. നിരവധി പ്രേക്ഷകർ ആണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നതും.