ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം സിനിമ ഇഷ്ടമില്ലാത്ത മലയാളികൾ കുറവാണ്

ഇന്നസെന്റ്, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി 1998 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം. രാജസേനന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ബിന്ദു പണിക്കർ, കെ പി എ സി ലളിത, കല രഞ്ജിനി, ഒടുവിൽ ഉണ്ണികൃഷ്ണൻ, നഗ്മ, പ്രവീണ തുടങ്ങി വലിയ താരനിര തന്നെ ഉണ്ടായിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

സിനിമ താരത്തെ ചുറ്റിപറ്റി നടക്കുന്ന കഥ ആണ് ചിത്രം പറഞ്ഞത്. കുടുംബപ്രേക്ഷകർക്ക് ഇടയിൽ വലിയ സ്വീകാര്യത തന്നെ ആണ് ചിത്രം നേടി എടുത്തത്. ഇന്നും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം. ഇപ്പോഴിതാ സിനിമയെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ജിൽ ജോയ് എന്ന ആരാധകൻ ആണ് സിനിമയെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “എന്നെ അരിയുമോ ” യമുന റാണിയുടെ ഈ ചോദ്യവും ജേഷ്ഠനുജന്മാരുടെ ഭാര്യമാരുടെ തിരിച്ചുള്ള മറുപടിയും മലയാളികൾ മറക്കില്ല.. യമുന റാണിയുടെ ശബ്ദവും മറക്കാൻ വഴിയില്ല. നഗ്മ യുടെ സ്വന്തം ശബ്ദം തന്നെയാണ് അതെന്നാണ് ഞാൻ കരുതിയിരുന്നത്.

പക്ഷെ മലയാളത്തിലും തമിഴ്ലും ഒരു കാലത്ത് തിളങ്ങി നിന്ന നടിയാണ് ആ ശബ്ദത്തിന്റെ ഉടമ. ആള് കമന്റ് ബോക്സിൽ എന്നുമാണ് പോസ്റ്റ്. മുൻകാല നടി സരിത ആണ് യമുനാ റാണി എന്ന കഥപാത്രത്തിനു ശബ്‌ദം നൽകിയിരിക്കുന്നത്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി രംഗത്ത് വന്നിരിക്കുന്നത്.സരിതക്ക് റെക്കോർഡ് വരെയുണ്ട് സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ നടിമാർക്ക് ഡബ് ചെയ്തതിന്റെ എന്നാണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്.

ശ്രീദേവി,വിജയശാന്തി,മാധവി,സുധാചന്ദ്രൻ,സുജാത,ജയഭാരതി,നഗ്മ,മീന,സൌന്ദര്യ,രമ്യാകൃഷ്ണൻ ,സുസ്മിതാസെൻ,മീനാക്ഷി ശേഷാദ്രി,ബോളീവുഡിൽ നിന്നും തമിഴ്-തെലുങ്ക് ഭാഷകളിലെത്തുന്ന നായികമാർ തുടങ്ങി സരിത ശബ്ദം നൽകിയ നായികമാരുടെ എണ്ണമെടുത്താൽ എഴുതാൻ സ്ഥലം മതിയാവില്ല എന്ന് ആലങ്കാരികമായി പറയാം എന്നാണ് മറ്റൊരാൾ നൽകിയിരിക്കുന്ന കമെന്റ്.

Leave a Comment