യവനിക മലയാളത്തിലെ മികച്ച ഒരു ലാൻഡ്മാർക്ക് മൂവിയാണ്

മലയാള സിനിമകൾ ആയ യവനികയും റോഷാക്കും തമ്മിലുള്ള ചില സാമ്യതകൾ പങ്കുവെച്ചിരിക്കുകയാണ് ജിജീഷ് കുമാരൻ എന്ന ആരാധകൻ. സിനി ഫൈൽ ഗ്രൂപ്പിൽ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, യവനിക മലയാളത്തിലെ ലാൻഡ്മാർക്ക് മൂവിയാണ് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. യവനികയും റോഷാക്കും തമ്മിൽ രസകരമായ ചില സമാനതകളുണ്ട്. അഥവാ, റോഷാക്കും ഒരു ലാൻഡ്മാർക്ക് മൂവി തന്നെയാണ്.

ഒന്നാമതായി രണ്ടും ത്രില്ലർ ജോണറാണ്. രണ്ടിലും മിസ്റ്ററിയുണ്ട്, കുറ്റാന്വേഷണമുണ്ട്, സസ്പെൻസുണ്ട്. മികച്ച തിരക്കഥയും അടിപൊളി ക്രാഫ്റ്റുമുണ്ട്. രണ്ടിലും നടീനടന്മാരുടെ മികച്ച പ്രകടനമുണ്ട്. മികച്ച എഡിറ്റിംഗും സംഗീതവുമുണ്ട്. മികച്ച മെയ്ക്കിംഗ് ഉണ്ട്. എല്ലാറ്റിനുമപ്പുറം, 1982-ലിറങ്ങിയ യവനികയിലും 2022-ലിറങ്ങിയ റോഷാക്കിലും മുഖ്യ വേഷത്തിൽ മമ്മൂട്ടിയുണ്ട്.

40 വർഷം മുൻപ് ഏറ്റവും പുതുമയുള്ള മെയ്ക്കിംഗും ശിൽപ്പവുമായി വന്നാണ് യവനിക തീയേറ്ററുകളെ ധന്യമാക്കിയതെങ്കിൽ റോഷാക്ക് ആകട്ടെ, മെയ്ക്കിങ്ങിൽ നിലവിലുള്ള ക്ലീഷേ ശൈലികളെല്ലാം എറിഞ്ഞുകളഞ്ഞ് പുതിയ ശൈലിയും രൂപവും കൊണ്ടുവന്നു. മികച്ച പരീക്ഷണമായിരിക്കെത്തന്നെ രണ്ടു സിനിമകളും തീയേറ്ററുകളെ ഒരുപോലെ സജീവമാക്കി. ഇനിയെന്തു വേണം എന്നുമാണ് പോസ്റ്റ്.

മമ്മൂട്ടി നായകനായി ഏറ്റവും പുതിയതായി തിയേറ്ററിൽ എത്തിയ ചിത്രം ആണ് റോഷാക്ക്. മികച്ച അഭിപ്രായം ആണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടേയും ബിന്ദു പണിക്കാരുടെയും അഭിനയ മികവിനെ അഭിനന്ദിച്ച് കണ്ട നിരവധി പേരാണ് എത്തിയിരിക്കുന്നത്. മികച്ച അഭിനയം ആണ് ചിത്രത്തിൽ ഇവർ കാഴ്ച വെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് കൊണ്ട് എത്തിയിരിക്കുന്നത്.

Leave a Comment