ഒരാൾ അന്ന് സംഗീതത്തിൽ ഒന്നാമൻ ആയും മറ്റെയാൾ മൃദംഗത്തിൽ ഒന്നാമനും ആയി

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ രാഹുൽ കുമാർ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അധികം ആർക്കും അറിയാത്ത ഒരു വിവരം ആണ് ആരാധകൻ പോസ്റ്റിൽ കൂടി പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ജയചന്ദ്രനും യേശുദാസും ഒരേസമയത്ത് സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും യേശുദാസ് അന്ന് ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം നേടുകയും ജയചന്ദ്രൻ മൃദംഗത്തിൽ ഒന്നാമനാവുകയും ചെയ്തു.

ഇങ്ങനെയൊരു കാര്യം ഞാൻ ആദ്യമായാണ് അറിഞ്ഞത്. അത്ഭുതം തോന്നിയ കാര്യമായി എനിക്ക് തോന്നി. ഇതുപോലെ നിങ്ങൾ ഒരിക്കൽ പോലും ആലോചിക്കാതെയിരുന്ന എന്നാൽ കേട്ടപ്പോൾ അത്ഭുതം/കൗതുകം തോന്നിയ വിശേഷങ്ങൾ പങ്കുവെക്കാമോ? എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി ആരാധകർ ആണ് ഈ പോസ്റ്റിനു കമെന്റുകളുമായി വന്നിരിക്കുന്നത്. പലർക്കും ഇത് ഒരു പുതിയ അറിവാണ് എന്നതാണ് സത്യം.

കാരണം ഇന്ന് ഇവർ രണ്ടു പേരും സംഗീത ലോകത്തിൽ പകരം വയ്ക്കാനില്ലാത്ത പ്രതിഭകൾ ആണ്. ജയചന്ദ്രന് മൃദംഗത്തിൽ ഒന്നാം സമ്മാനം ലഭിച്ചു എന്നത് പല ആരാധകർക്കും ഒരു പുതിയ അറിവാണ്. അത് കൊണ്ട് തന്നെ നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയത്. ഇത് കേട്ട് തുടങ്ങിയത് എന്നെന്ന് ഓർമ ഇല്ല. എന്ന് യുവജനോത്സവം വന്നാലും ഇത് വരും എന്നാണ് ഒരു ആരാധകൻ പറഞ്ഞ കമെന്റ്.

ജയചന്ദ്രൻ പിന്നീട് എപ്പോഴെങ്കിലും,ഏതെങ്കിലും ചടങ്ങിൽ ഗാനങ്ങൾ പാടിയതല്ലാതെ മൃദംഗം വായിച്ചതായി ആർക്കെങ്കിലും അറിയാമോ, ഈയൊരു സംഭവം നേരത്തെ തന്നെ കെട്ടിട്ടുണ്ടെങ്കിലും ഇതിന്റെ ചിത്രം കണ്ടിരുന്നില്ല. അതിപ്പോ കാണാൻ പറ്റിയത് അത്ഭുതം /കൗതുകം തോന്നിയ സംഗതിയാണ്, ഏശുദാസിന് വേണ്ടി ജയചന്ദ്രൻ ട്രാക്ക് പാടിയിട്ടുണ്ട്. ഇത്രേം കൗതുകം പോരെ? തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment