ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വരാൻ തുടങ്ങുന്നുവെന്ന് ആലീസ് ക്രിസ്റ്റി

Date:

നിരവധി ആരാധകരുള്ള താരമാണ് ആലീസ് ക്രിസ്റ്റി. വളരെ പെട്ടന്ന് ആണ് സോഷ്യൽ മീഡിയയിലും ആലീസ് ആരാധകരെ സ്വന്തമാക്കാൻ തുടങ്ങിയത്. ഒരു പക്ഷെ സോഷ്യൽ മീഡിയയിൽ വിവാഹ വിശേഷങ്ങൾ പങ്കിട്ടുകൊണ്ട് ആലീസ് ചെയ്ത വ്‌ളോഗുകൾ ആണ് താരത്തിന് കൂടുതൽ ഫോളോവേഴ്സിനെ നേടിക്കൊടുത്തത് എന്ന് തന്നെ പറയാം.

വിവാഹ ശേഷവും ആലീസും ഭർത്താവും ഒത്തുള്ള നിരവധി വ്‌ളോഗുകളും വിശേഷങ്ങളും എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുള്ള താരം ഇപ്പോൾ ജീവിതത്തിൽ ഉണ്ടാക്കാൻ പോകുന്ന ഒരു വലിയ മാറ്റാതെ കുറിച്ച് ആരാധകരോട് തുറന്നു പറഞ്ഞിരിക്കുകയാണ്.

താൻ ഒരു സർജറിക്ക് ഒരുങ്ങുന്ന വിവരം ആണ് ആലീസ് തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ആലീസിന്റെ വാക്കുകൾ ഇങ്ങനെ, വളരെ നാളുകൾ ആയി എനിക്ക് ദൂരെയുള്ള വസ്തുക്കൾ ഒന്നും കണ്ണടയുടെ സഹായമില്ലാതെ കാണാൻ കഴിയില്ലായിരുന്നു. എന്നാൽ എന്റെ ആ പ്രശ്നം പരിഹരിക്കാൻ ദൈവം അനുഗ്രഹിക്കുകയാണെങ്കിൽ കഴിയും.

എന്റെ ഒരു കസിന് ഇത്തരത്തിൽ പ്രശ്നം ഉണ്ടായിരുന്നു. അവർ സർജറിയിൽ കൂടി ആ പ്രശ്നത്തിന് പരിഹാരം കണ്ടു. കണ്ണട എന്നന്നേക്കുമായി ഉപേക്ഷിക്കുകയും ചെയ്തു. അത് പോലെ തന്നെ താനും ഇതേ ആവശ്യവുമായി ഡോക്ടറിനെ കണ്ടിരുന്നു. ആദ്യത്തെ പരിശോധനയിൽ എനിക്ക് കുഴപ്പം ഒന്നുമില്ലായിരുന്നു. എന്നാൽ രണ്ടാമത്തെ പരിശോധനയിൽ ചെറിയ ഒരു കുഴപ്പം ഉണ്ടെന്നു പറഞ്ഞു.

ഒരു മാസം മെഡിസിൻ എടുത്തതിന് ശേഷമേ സർജറി ചെയ്യാൻ കഴിയൂ എന്ന് ഡോക്ടർ പറഞ്ഞു. ഒരു മാസം മെഡിസിൻ എടുത്താലും കുഴപ്പമില്ല കണ്ണടയുടെ സഹായം ഇല്ലാതെ കാഴ്ച കിട്ടുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് എന്നും ആ സർജറി കഴിഞ്ഞാൽ കാഴ്ച കിട്ടുമെന്നാണ് തന്റെ പ്രതീക്ഷ എന്നും ഡോക്ടറിനെ കാണാൻ വളരെ പ്രതീക്ഷയോടെയാണ് തങ്ങൾ പോകുന്നത് എന്നുമാണ് ആലീസ് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മോഹൻലാലിനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞത്

നിരവധി ആരാധകരുള്ള താരമാണ് മോഹൻലാൽ. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ പല...

മഹാദേവൻ തന്നോട് പറഞ്ഞതിനെ കുറിച്ച് സുചിത്ര

ഏഷ്യാനെറ്റിൽ  സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന പരമ്പരയിൽ പത്മിനി എന്ന കഥാപാത്രത്തെ...

അമിതമായ ആരാധനയും സ്നേഹവുമൊന്നും ആരോടും വേണ്ടാ

സിനി ഫയൽ ഗ്രൂപ്പിൽ ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച ഒരു...

ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന താരമായിരുന്നു ബിജു കുട്ടൻ

ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന നടൻ ആയിരുന്നു ബിജു...