കമൽ ഹാസനുമായുള്ള പ്രണയത്തെ കുറിച്ച് മനസ്സ് തുറന്നു ശ്രീവിദ്യ

Date:

പ്രേക്ഷകർ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു കമൽ ഹാസനും ശ്രീവിദ്യയും തമ്മിലുള്ള പ്രണയം. എന്നാൽ പലപ്പോഴും ഇരുവരും ഈ വിഷയത്തത്തിൽ ഒഴിഞ്ഞു മാറുകയായിരുന്നു പതിവ്. എന്നാൽ ഒരു അഭിമുഖത്തിൽ കമൽ ഹാസനുമായുള്ള പ്രണയത്തെ കുറിച്ച് ശ്രീവിദ്യ പറഞ്ഞ വാക്കുകൾ ആണ് പ്രേഷകരുടെ ഇടയിൽ വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നത്. ശ്രീവിദ്യ അന്ന് പറഞ്ഞത് ഇങ്ങനെ, ശരിക്കും ആ സമയം മനസ്സ് വെറും ശൂന്യം ആയിരുന്നു.

കാരണം ഞങ്ങളുടെ പ്രണയം വീട്ടിൽ എല്ലാവര്ക്കും അറിയാമായിരുന്നു. ഞങ്ങളുടെ സുഹൃത്തുക്കൾക്കും അറിയാമായിരുന്നു. എന്നാൽ ഞങ്ങളുടെ ബന്ധം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ഇവരുടെ അറിവ് കൂടാതെ തീരുമാനം എടുക്കാൻ അദ്ദേഹം ശ്രമിച്ചു. എന്നാൽ അവർ ഇല്ലാതെ ഒരു തീരുമാനം എടുക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. അങ്ങനെ ഇരിക്കെ ഒരിക്കൽ കമൽ എന്റെ വീട്ടിൽ വന്നു.

ആ സമയത്ത് എന്റെ ‘അമ്മ വളരെ മാന്യമായി തന്നെ അദ്ദേഹത്തിനോട് സംസാരിച്ചു. നിങ്ങൾ രണ്ടു പേരും ഇപ്പോൾ വളരെ ചെറുപ്പമാണ്. രണ്ടു പേർക്കും ഒരു നല്ല ഭാവി മുന്നിൽ ഉണ്ട്. രണ്ടു പേരും വളരെ മികച്ച അഭിനേതാക്കളും ആണ്. എന്നാൽ ഇപ്പോഴുള്ള ആവേശത്തിൽ ഒരു തീരുമാനം എടുത്തിട്ട് പിന്നീട് അത് വേണ്ടായിരുന്നു എന്ന ഒരു തോന്നൽ ഉണ്ടാകരുത്.

ഇത് ജീവിതമാണ്. ഒന്നിച്ച് ജീവിക്കുമ്പോൾ മാത്രമേ അതിനെ കുറിച്ച് അറിയൂ. അത് കൊണ്ട് രണ്ടു പേരും ഒരു തീരുമാനം എടുക്കുമ്പോൾ വളരെ ആലോചിച്ച് മാത്രം തീരുമാനിക്കുക എന്ന് എന്റെ ‘അമ്മ പറഞ്ഞു. എന്നാൽ ആ സമയത്ത് അദ്ദേഹം എന്തൊക്കയോ പറഞ്ഞു ദേക്ഷ്യപ്പെട്ടു അവിടെ നിന്ന് പോയി. പിന്നീട് ഞങ്ങൾ തമ്മിൽ കോൺടാക്റ്റ് ഒന്നുമുണ്ടായിരുന്നില്ല.

പിന്നീട് ഞാൻ അറിയുന്നത് അദ്ദേഹത്തിന്റെ കല്യാണം കഴിഞ്ഞു എന്നാണു. ശരിക്കും ആ സമയം ജീവിതം നിന്ന് പോയി എന്ന ഒരു തോന്നൽ ആയിരുന്നു. എന്ത് ചെയ്യണം എന്ന് അറിയാത്ത സാഹചര്യം. കാരണം ഞങ്ങളുടെ പ്രണയം സിനിമയിൽ ഒരു പരസ്യമായ രഹസ്യം ആയിരുന്നു. എന്നാൽ എനിക്ക് അന്നും ഇന്നും അദ്ദേഹത്തിനോട് ഒരു ദേക്ഷ്യവും തോന്നിയിട്ടില്ല എന്നുമാണ് ശ്രീവിദ്യ അന്ന് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വരാൻ തുടങ്ങുന്നുവെന്ന് ആലീസ് ക്രിസ്റ്റി

നിരവധി ആരാധകരുള്ള താരമാണ് ആലീസ് ക്രിസ്റ്റി. വളരെ പെട്ടന്ന് ആണ് സോഷ്യൽ...

മോഹൻലാലിനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞത്

നിരവധി ആരാധകരുള്ള താരമാണ് മോഹൻലാൽ. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ പല...

മഹാദേവൻ തന്നോട് പറഞ്ഞതിനെ കുറിച്ച് സുചിത്ര

ഏഷ്യാനെറ്റിൽ  സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന പരമ്പരയിൽ പത്മിനി എന്ന കഥാപാത്രത്തെ...

അമിതമായ ആരാധനയും സ്നേഹവുമൊന്നും ആരോടും വേണ്ടാ

സിനി ഫയൽ ഗ്രൂപ്പിൽ ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച ഒരു...