സൗന്ദര്യം നോക്കിയാണ് ഇന്ന് പലരുടെയും പേരുകൾ പറയുന്നത്

സിനി ഫൈൽ ഗ്രൂപ്പിൽ ഉണ്ണി കൊച്ചേട്ടൻ എന്ന പ്രൊഫൈലിൽ നിന്ന് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പണ്ടൊക്കെ മലയാളത്തിൽ ഇഷ്ടനടി ആരെന്നു ചോദിച്ചാൽ പലർക്കും പല ഉത്തരങ്ങൾ പറയാനുണ്ടായിരുന്നു. ശോഭന, ഉർവശി, രേവതി അങ്ങനെ. എന്നാൽ ഇന്ന് ഇതേ ചോദ്യത്തിന് ഞാൻ ആലോചിക്കുമ്പോൾ എനിക്കും ഉത്തരം പറയാൻ ഒരാളില്ല.

സൗന്ദര്യം നോക്കി പലരുടെയും പേരുകൾ കേൾക്കാമെങ്കിലും ആക്ടിങ് ടാലെന്റ്റ് നോക്കുമ്പോ അങ്ങനെ പേരുകളില്ല. എന്നാൽ ഈയടുത്ത് ഒരു സിനിമ പെർഫോമൻസ് കണ്ടിട്ട് ഒരു നടിയോട് ഇഷ്ടം തോന്നിയത്, ചതുര’ത്തിലെ സ്വാസികയോടാണ്. സെലെന’ എന്ന കഥാപാത്രമായി അതിഗംഭീര പെർഫോമൻസ് ആണ് അവരുടേത്. അതിന്റെ നല്ലൊരു ക്രെഡിറ്റ്‌ ഡയറക്ടർ സിദ്ധാർത്ഥിനും കൊടുക്കണം.

ചിത്രം കാണാത്ത പലരും ഇറോട്ടിക് എന്ന രീതിയിൽ മാത്രം ഈ പടത്തെയും അതിന്റെ പോസ്റ്റുകളെയും സ്മൈലി ഇടുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഓ ടി ടി റിലീസിന് ശേഷം കൂടുതൽ ഓഡിയൻസ് കാണുമ്പോ തീർച്ചയായും സ്വാസിക അപ്പ്രീസിയേറ്റ് ചെയ്യപ്പെടും തീർച്ച. മികച്ച റോളുകൾ ചെയ്യാനുള്ള ടാലെന്റ്റ് ഉണ്ട്. പക്ഷേ ഇനി അവരെ തേടി ചെല്ലുന്ന കാരക്ടർ ആണ് അതിന് വഴിയൊരുക്കേണ്ടത് എന്നുമാണ് പോസ്റ്റ്.

സിനിമയിൽ വന്ന ടൈമിൽ ഓക്കേ ആയിരുന്നു ചെറിയ വേഷം കിട്ടിയാലും ഇപ്പോ എന്തോ പോലെ ദുർഗകൃഷ്ണ ആൻഡ് സ്വാസിക അഭിനയം വളെരെ ബോർ ആണ്, ദുർഗ്ഗ, സംയുക്ത, ഇതുങ്ങളേ പോസ്റ്ററിൽ കാണുമ്പോൾ തന്നെ മൂഡ്‌ പോവും, പഴ്സണലി  ഒട്ടും ഇഷ്ടം തോന്നാത്ത രണ്ടു നടിമാർ സ്വാസിക ആൻഡ് ദുർഗ്ഗ കൃഷ്ണ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

Leave a Comment