മഹാദേവൻ തന്നോട് പറഞ്ഞതിനെ കുറിച്ച് സുചിത്ര

Date:

ഏഷ്യാനെറ്റിൽ  സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന പരമ്പരയിൽ പത്മിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് സുചിത്ര പ്രേഷകരുടെ ശ്രദ്ധ നേടിയത്. അതിനു ശേഷം ബിഗ് ബോസ്സിലും സുചിത്ര പങ്കെടുത്തിരുന്നു. ബിഗ് ബോസ് ഷോയിലെ മികച്ച ഒരു മത്സരാർത്ഥി കൂടിയായിരുന്നു സുചിത്ര. പരുപാടിയിൽ വെച്ച് സുചിത്രയുടെ പേരിൽ പല ഗോസിപ്പുകളും പ്രചരിച്ചിരുന്നു.

എന്നാൽ പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം കുറച്ച് നാളുകൾ സുചിത്ര സോഷ്യൽ മീഡിയയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. ഒരു അഭിമുഖങ്ങളിലും സുചിത്ര പങ്കെടുത്തിരുന്നുമില്ല. തന്റെ മെന്റൽ ഹെൽത്തിന് വേണ്ടിയാണ് താൻ അങ്ങനെ ചെയ്യുന്നത് എന്നാണ് അന്ന് സുചിത്ര പറഞ്ഞത്. എന്നാൽ അതിനു ശേഷം സിനിമയിലേക്കും താരത്തിന് ക്ഷണം ലഭിച്ചിരുന്നു.

മോഹൻലാൽ നായകനായി എത്തിയ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിൽ മികച്ച ഒരു കഥാപാത്രത്തെ തന്നെയാണ് സുചിത്ര അവതരിപ്പിച്ചത്. അഭിനേത്രി എന്നതിനുപരി മികച്ച ഒരു നർത്തകി കൂടി ആണ് താൻ എന്ന് താരം പല തവണയും തെളിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ സുചിത്ര തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്.

ഇത്തരത്തിൽ സുചിത്ര പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സുചിത്രയുടെ വാക്കുകൾ ഇങ്ങനെ, സമാധാനമായി ഇരിക്കൂ, എന്റെ ടൈമിങ് പെർഫക്ടാണ്, നിനക്ക് വേണ്ടി ഞാൻ വലിയ ഒരു കാര്യം പ്ലാൻ ചെയ്തിട്ടുണ്ട്. എന്നെ വിശ്വസിക്കൂ, അത് നിനക്ക് ഇഷ്ടപ്പെടും എന്ന് മഹാദേവൻ എന്നോട് പറഞ്ഞു.

എന്റെ സന്തോഷത്തിന്റെ എല്ലാം കാരണം മഹാദേവനാണ്  എന്നുമാണ് സുചിത്ര പങ്കുവെച്ചിരിക്കുന്ന പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഈ പോസ്റ്റ് ആരാധകരുടെ ശ്രദ്ധ നേടുകയായിരുന്നു. നിരവധി പേരാണ് സുചിത്രയുടെ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വരാൻ തുടങ്ങുന്നുവെന്ന് ആലീസ് ക്രിസ്റ്റി

നിരവധി ആരാധകരുള്ള താരമാണ് ആലീസ് ക്രിസ്റ്റി. വളരെ പെട്ടന്ന് ആണ് സോഷ്യൽ...

മോഹൻലാലിനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞത്

നിരവധി ആരാധകരുള്ള താരമാണ് മോഹൻലാൽ. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ പല...

അമിതമായ ആരാധനയും സ്നേഹവുമൊന്നും ആരോടും വേണ്ടാ

സിനി ഫയൽ ഗ്രൂപ്പിൽ ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച ഒരു...

ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന താരമായിരുന്നു ബിജു കുട്ടൻ

ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന നടൻ ആയിരുന്നു ബിജു...