20 വർഷം അന്തിയുറങ്ങിയത് കടകളിൽ, സൂര്യയ്ക്ക് തണലായി ഗണേഷ് കുമാർ

Date:

പലപ്പോഴും നടനും രാഷ്ട്രീയ പ്രവർത്തകനുമായ ഗണേഷ് കുമാർ ജനങ്ങളോട് കാണിക്കുന്ന അനുകമ്പയും സ്നേഹവും പ്രേഷകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പതിവ് പോലെ തന്നെ ഈ തവണയും ഗണേഷ് കുമാർ അർഹതപ്പെട്ട വ്യക്തിക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ്. സൂര്യ എന്ന പെൺകുട്ടിക്കാണ് ഗണേഷ് കുമാറിന്റെ ഇടപെടലിൽ തന്റെ സ്വപ്ന ഭവനം നേടിയെടുക്കാൻ കഴിഞ്ഞത്.

കൊല്ലം എസ് എൻ കോളേജ് വിദ്യാർത്ഥിയായ സൂര്യ ഇവിടെ വരെ എത്തിയത് തന്റെ ജീവിതത്തിലെ പല പ്രതിസന്ധികളെയും മറികടന്നാണ്. തന്റെ നാലാം വയസ്സിൽ സൂര്യയ്ക്ക് തന്റെ മാതാവിനെ നഷ്ടമായി. കാൻസർ ബാധിതയായിരുന്ന സൂര്യയുടെ ‘അമ്മ മരണപ്പെടുമ്പോൾ സൂര്യയ്ക്ക് നാല് വയസ്സ് മാത്രമായിരുന്നു പ്രായം. അധികം വൈകാതെ തന്നെ സൂര്യയെ ഉപേക്ഷിച്ച് സൂര്യയുടെ അച്ഛനും പോയി.

അവിടുന്ന് ഇങ്ങോട്ട് സൂര്യയെ വളർത്തിയത് സൂര്യയുടെ അമ്മുമ്മയും വല്യമ്മയും കൂടിയാണ്. ഇരുപത് വയസ് വരെ കടകളിൽ ആയിരുന്നു സൂര്യ രാത്രിയിൽ അഭയം പ്രാപിച്ചത്. പെൺകുട്ടി ആയത് കൊണ്ട് തന്നെ ഒരു വാടക വീട് പോലും കിട്ടാൻ ബുദ്ധിമുട്ട് ആയിരുന്നു. വര്ഷങ്ങളോളം കടകളിൽ അന്തിയുറങ്ങിയ സൂര്യ അഞ്ച് മാസങ്ങൾക്ക് മുൻപാണ് തന്റെ ദുരവസ്ഥ ഗണേഷ് കുമാറിനെ നേരിൽ കണ്ടു അറിയിച്ചത്.

പത്താം ക്ലാസിൽ പത്ത് വിഷയത്തിനും എ പ്ലസ് കിട്ടിയ സൂര്യയ്ക്ക് ഗണേഷ് കുമാർ സമ്മാനം നൽകിയിരുന്നു. സൂര്യയുടെ അവസ്ഥ മനസ്സിലാക്കിയ ഗണേഷ് കുമാർ സൂര്യയുടെ അവസ്ഥ പ്രവാസിയായ ജോസിനോട് പറയുന്നത്. ജോസിന്റെയും ഭാര്യയുടെയും സഹായത്തോടെയാണ് ഗണേഷ് കുമാർ സൂര്യയ്ക്ക് സ്വപ്ന ഭവനം ഒരുക്കിയത്. ഇരുപത് വര്ഷത്തോളമായുള്ള തന്റെ ദുരിതത്തിന് ഒരു പരിഹാരം കിട്ടിയതിന്റെ സന്തോഷത്തിലാണ് സൂര്യ ഇപ്പോൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വരാൻ തുടങ്ങുന്നുവെന്ന് ആലീസ് ക്രിസ്റ്റി

നിരവധി ആരാധകരുള്ള താരമാണ് ആലീസ് ക്രിസ്റ്റി. വളരെ പെട്ടന്ന് ആണ് സോഷ്യൽ...

മോഹൻലാലിനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞത്

നിരവധി ആരാധകരുള്ള താരമാണ് മോഹൻലാൽ. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ പല...

മഹാദേവൻ തന്നോട് പറഞ്ഞതിനെ കുറിച്ച് സുചിത്ര

ഏഷ്യാനെറ്റിൽ  സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന പരമ്പരയിൽ പത്മിനി എന്ന കഥാപാത്രത്തെ...

അമിതമായ ആരാധനയും സ്നേഹവുമൊന്നും ആരോടും വേണ്ടാ

സിനി ഫയൽ ഗ്രൂപ്പിൽ ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച ഒരു...