ഹോളോഗ്രാഫിക്ക് പ്രോജെക്ഷനിലുടെ ലുലു മാളിലെ ആരാധകരുടെ മുന്നിലെത്തി ചിത്ര ചേച്ചി!!കൂടെ ടീം സ്റ്റാർ സിംഗറും

Date:

ലൈഫ് സൈസിഡ് ഹോളോഗ്രാഫിക്ക് ഡിസ്പ്ലേ എന്ന അത്യാധുനിക ടെക്നോളജി ഇപ്പോഴിതാ കേരളത്തിലും. ഏഷ്യാനെറ്റ്‌ ടി വി ചാനലാണ് ലുലു മാളിൽ ഈ ഹോളോഗ്രാഫിക്ക് പ്രൊജക്ഷൻ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ എത്തിച്ചത്. ഈ മാസം 26 മുതൽ ഈ സംവിധാനം ലുലുവിൽ പ്രവർത്തിക്കുന്നുണ്ട്. ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ റിയാലിറ്റി ഷോയുടെ മത്സരാർഥികളുടെ പ്രകടനങ്ങൾ നേരിട്ടെന്ന പോലെ കാണാൻ ഈ നൂതന ടെക്നോളജിയിലൂടെ സാധിക്കും. ഏറെ ജനപ്രിയമായി മാറി കഴിഞ്ഞു ഇതിനോടകം തന്നെ ഹോളോഗ്രാഫിക്ക് ഡിസ്പ്ലേ.

 

 

ജൂൺ 28 നു സ്റ്റാർ സിംഗർ വിധികർത്താക്കളായ കെ എസ് ചിത്രയും വിധു പ്രതാപും ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്ന ഒരു ലൈവ് സെഷനിൽ ആരാധകർക്ക് മുന്നിൽ എത്തുകയും, അവരുമായി സംവദിക്കുകയും പാട്ടുപാടുകയും ചെയ്തു. 3 ഡയമെൻഷനൽ ഇമേജ് ജനറേറ്റ് ചെയ്യാൻ കഴിയുമെന്നതിനാൽ പുത്തൻ അനുഭൂതിയാണ് കാഴ്ചക്കാർക്ക് വേണ്ടി ഈ ഡിസ്പ്ലേ ഒരുക്കുന്നത്

 

ഏഴു അടിയോളം പൊക്കമുണ്ട് ഈ ഡിസ്പ്ലേ സിസ്റ്റത്തിനു.കൊച്ചി ലുലു മാളാണ് ഇവന്റ് പാർട്ണർ. ഉല്ലാസ നിമിഷങ്ങൾ ചിലവഴിക്കാനെത്തുന്നവർക്ക് അപ്രതീക്ഷമായ ഒരു വിസ്മയ കാഴ്ച തന്നെയാണ് ഏഷ്യാനെറ്റ് കൊച്ചി ലുലുവിൽ ഒരുക്കിയിരിക്കുന്നത്. നവീന ആശയങ്ങളെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന മലയാളികൾ കൈയടികളോടെയാണ് ഈ ദൃശ്യ കാഴ്ചയെ വരവേൽക്കുന്നത്

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വരാൻ തുടങ്ങുന്നുവെന്ന് ആലീസ് ക്രിസ്റ്റി

നിരവധി ആരാധകരുള്ള താരമാണ് ആലീസ് ക്രിസ്റ്റി. വളരെ പെട്ടന്ന് ആണ് സോഷ്യൽ...

മോഹൻലാലിനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞത്

നിരവധി ആരാധകരുള്ള താരമാണ് മോഹൻലാൽ. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ പല...

മഹാദേവൻ തന്നോട് പറഞ്ഞതിനെ കുറിച്ച് സുചിത്ര

ഏഷ്യാനെറ്റിൽ  സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന പരമ്പരയിൽ പത്മിനി എന്ന കഥാപാത്രത്തെ...

അമിതമായ ആരാധനയും സ്നേഹവുമൊന്നും ആരോടും വേണ്ടാ

സിനി ഫയൽ ഗ്രൂപ്പിൽ ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച ഒരു...