കല്യാണ ദിവസം ഭാഗ്യയെ വെല്ലുന്ന സൗന്ദര്യവുമായി ഭാവ്നി

Date:

കഴിഞ്ഞ ദിവസമാണ് നടൻ സുരേഷ് ഗോപിയുടെ മൂത്ത മകൾ ഭാഗ്യ സുരേഷ് വിവാഹിത ആയത്. ഗുരുവായൂർ അമ്പലത്തിൽ വെച്ച് വളരെ ആർഭാടമായി രീതിയിൽ തന്നെയാണ് ഭാഗ്യ വിവാഹിത ആയത്. ആർഭാടം എന്ന് പറഞ്ഞാൽ ഉടുത്തിരുന്ന വസ്ത്രത്തിന്റെ അണിഞ്ഞിരുന്ന ആഭരണങ്ങളിലോ ഒന്നും ആയിരുന്നില്ല. വിവാഹത്തിന് പങ്കെടുത്തിരുന്ന അതിഥികളെ കൊണ്ട് ആയിരുന്നു. നിരവധി വിശിഷ്ഠ അതിഥികൾ ആയിരുന്നു നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുത്തത്.

പ്രധാനമന്ത്രി ഉൾപ്പെടെ ഉള്ള വിശിഷ്ട്ട അതിഥികൾ ആണ് വധു വരന്മാരെ ആശിർവദിക്കാൻ ഗുരുവായൂരിൽ എത്തിയത്. എന്നാൽ മറ്റൊരു തരത്തിലും ഒട്ടും ആഡംബരം ഇല്ലാതെയാണ് ഭാഗ്യയുടെ വിവാഹം നടന്നത്. അച്ഛൻ സുരേഷ് ഗോപിയും ‘അമ്മ രാധികയും സഹോദരങ്ങളും ഉൾപ്പെടെ ഉള്ളവർ ഡ്രസ്സ് കോഡ് പോലും ഇല്ലാതെയാണ് വിവാഹത്തിന് ഒരുങ്ങി എത്തിയത്.

എന്നാൽ വിവാഹ ദിവസം സോഷ്യൽ മീഡിയയുടെ കണ്ണ് ഒന്നടങ്കം വധൂവരന്മാരുടെ പുറകെ പോകുന്നതിനേക്കാൾ കൂടുതൽ പോയത് സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൾ ആയ ഭാവ്നിയുടെ പുറകെ ആയിരുന്നു. അധികം പ്രേക്ഷകർക്ക് മുന്നിൽ എത്താതിരുന്ന താര പുത്രി ആയിരുന്നു ഭാവ്നി. വല്ലപ്പോഴും സഹോദരൻ ഗോകുൽ സുരേഷ് ഉൾപ്പെടെ ഉള്ളവർ കുടുബ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോൾ ആണ് ഭാവ്നിയുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നത്.

എന്നാൽ ഭാഗ്യയുടെ വിവാഹ ദിവസം ഏറ്റവും കൂടുതൽ തിളങ്ങി നിന്നത് ഭാവ്നി ആണെന്ന് തന്നെ പറയാം. കരിം പച്ച നിറമുള്ള പട്ടു സാരിയും മുല്ലപ്പൂവും ചൂടി മനോഹരമായി ചിരിച്ച് കൊണ്ടാണ് ഭാവ്നി കല്യാണ തിരക്കിൽ ഓടി നടന്നത്. ശരിക്കും സോഷ്യൽ മീഡിയയെ അത്ഭുതപ്പെടുത്തുന്ന വിധത്തിൽ ഉള്ള സൗന്ദര്യം തന്നെയാണ് ഭാവ്നിയുടേത്. ഇത്രയേറെ സൗന്ദര്യം ഉണ്ടായിട്ടും എന്തുകൊണ്ടാണ് താരം ഇത് വരെ സിനിമയിൽ എത്താതിരുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.

എന്നാൽ പൊതുവേ സ്വകാര്യത ആഗ്രഹിക്കുന്ന കൂട്ടത്തിൽ ആണ് ഭാവ്നി എന്നാണ് താരത്തിന്റെ ഇത് വരെ ഉള്ള രീതികളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. സിനിമയുടെ സ്റ്റാർഡവും താരമായി കഴിഞ്ഞാലുള്ള ജീവിതവും എല്ലാം നന്നായി അറിയാവുന്നത് കൊണ്ടാണ് ഇത്രയേറെ സൗന്ദര്യം ഉണ്ടായിട്ടും ഒരു സൂപ്പർസ്റ്റാറിന്റെ മകൾ ആയിരുന്നിട്ട് കൂടിയും ഭാവ്നി ഇത് വരെ സിനിമയിൽ വരാതിരിക്കുന്നത് എന്നാണ് ചിലർ പറയുന്നത്. എന്നാൽ അധികം വൈകാതെ തന്നെ ഭാവ്നിയെ സിനിമയിൽ കാണാം എന്ന് പറയുന്നവരും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വരാൻ തുടങ്ങുന്നുവെന്ന് ആലീസ് ക്രിസ്റ്റി

നിരവധി ആരാധകരുള്ള താരമാണ് ആലീസ് ക്രിസ്റ്റി. വളരെ പെട്ടന്ന് ആണ് സോഷ്യൽ...

മോഹൻലാലിനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞത്

നിരവധി ആരാധകരുള്ള താരമാണ് മോഹൻലാൽ. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ പല...

മഹാദേവൻ തന്നോട് പറഞ്ഞതിനെ കുറിച്ച് സുചിത്ര

ഏഷ്യാനെറ്റിൽ  സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന പരമ്പരയിൽ പത്മിനി എന്ന കഥാപാത്രത്തെ...

അമിതമായ ആരാധനയും സ്നേഹവുമൊന്നും ആരോടും വേണ്ടാ

സിനി ഫയൽ ഗ്രൂപ്പിൽ ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച ഒരു...