റൊമാന്റിക്കായി നോക്കുമ്പോൾ എനിക്ക് ഛർദിക്കാനാണ് തോന്നിയത്, സൂരജ്

Date:

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പാടാത്ത പൈങ്കിളി എന്ന സീരിയലിൽ കൂടി ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് സൂരജ്. ആദ്യ സീരിയലിൽ കൂടി തന്നെ വളരെ പെട്ടന്ന് ആരാധകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. എന്നാൽ പരമ്പരയുടെ പകുതിക്ക് വെച്ച് സൂരജ് പിന്മാറിയത് ആരാധകരുടെ ഇടയിൽ വലിയ നിരാശയ്ക്ക് കാരണമായി എന്നതാണ് സത്യം.

എന്നാൽ ഇപ്പോൾ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. താൻ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ മൃദു ഭാവേ ദൃഢ കൃത്യേ എന്ന ചിത്രത്തിൽ ആണ് താരം ഇപ്പോൾ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു റൊമാന്റിക്ക് ഗാനവും പുറത്ത് വന്നിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് സൂരജ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ചിത്രത്തിലെ നായകൻ വളരെ മൃദുവായ സ്വഭാവക്കാരനാണ്. എന്നാൽ കാര്യങ്ങൾ എല്ലാം നല്ല കൃത്യമായി ചെയുന്ന ആളും. അത് കൊണ്ടാണ് അത്തരത്തിൽ ഒരു പേര് സിനിമയ്ക്ക് വന്നിരിക്കുന്നത്. എന്നാൽ ഷൂട്ടിങ് സമയത്ത് പല ആരോഗ്യ പ്രശ്നങ്ങളും തനിക്ക് ഉണ്ടായിരുന്നു. നല്ല പനി ഉള്ള സമയത്ത് ആയിരുന്നു ചിത്രത്തിലെ ചില രംഗങ്ങൾ ഒക്കെ ഷൂട്ട് ചെയ്യുന്നത്.

എനിക്ക് മാത്രമല്ല, നായിക ശ്രാവണയ്ക്കും തീരെ വയ്യാതിരിക്കുമ്പോൾ ആണ് പാട്ട് സീൻ ഷൂട്ട് ചെയ്യുന്നത്. എന്നാൽ റൊമാന്റിക് സീനുകൾ ഷൂട്ട് ചെയ്ത് കൊണ്ടിരുന്നപ്പോൾ ഞാൻ തലകറങ്ങി വീണു. അത്ര സുഖമില്ലായിരുന്നു. റൊമാന്റിക് രംഗങ്ങൾ ഒക്കെ ഷൂട്ട് ചെയ്യുന്ന സമയത്ത് എനിക്ക് ഛർദിക്കാൻ ആണ് തോന്നിയത്. അത് വേറൊന്നും കൊണ്ടല്ല, അത്രയ്ക്ക് സുഖമില്ലാതിരുന്നത് കൊണ്ടാണ് എന്നും സൂരജ് കൂട്ടി ചേർത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വരാൻ തുടങ്ങുന്നുവെന്ന് ആലീസ് ക്രിസ്റ്റി

നിരവധി ആരാധകരുള്ള താരമാണ് ആലീസ് ക്രിസ്റ്റി. വളരെ പെട്ടന്ന് ആണ് സോഷ്യൽ...

മോഹൻലാലിനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞത്

നിരവധി ആരാധകരുള്ള താരമാണ് മോഹൻലാൽ. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ പല...

മഹാദേവൻ തന്നോട് പറഞ്ഞതിനെ കുറിച്ച് സുചിത്ര

ഏഷ്യാനെറ്റിൽ  സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന പരമ്പരയിൽ പത്മിനി എന്ന കഥാപാത്രത്തെ...

അമിതമായ ആരാധനയും സ്നേഹവുമൊന്നും ആരോടും വേണ്ടാ

സിനി ഫയൽ ഗ്രൂപ്പിൽ ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച ഒരു...