പലപ്പോഴും ഈ ഒരു വേർതിരിവ് മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്

Date:

നടി ഗീതയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ആകാശ് എസ് നായർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മറുഭാഷാക്കാർ തഴയപ്പെടുമ്പോൾ! മലയാള സിനിമ ചരിത്രം നോക്കിയാൽ തന്നെ ഒരു കാര്യം ഉറപ്പാണ്, വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രത്തെ കൂടുതലും അനശ്വരമാക്കാൻ നിയോഗിക്കപ്പെട്ടത് അന്യഭാഷ നടിമാരാണ്.

എന്നാൽ മികച്ചു നിന്നിട്ടും സംസ്ഥാന പുരസ്‌കാരത്തിൽ നിന്ന് തഴയപ്പെടാറുണ്ട്. ” ഗീത “എന്ന നടിയാണ് പലപ്പോഴും ഈ വേർതിരിവിന് ഇടയായിട്ടുള്ളത്. 1986 ൽ ഗീതക്ക് പഞ്ചാഗ്നിയിലെ അഭിനയത്തിന് സംസ്ഥാന -ദേശീയ പുരസ്‌കാരത്തിന്റെ അവസാന റൗണ്ട് വരെ മത്സരിച്ചിരുന്നു എന്നാൽ അവരെ തഴഞ്ഞു, മറ്റൊരു അന്യഭാഷക്കാരിയായ ശാരിക്ക് കൊടുത്തു, ദേശീയ പുരസ്‌കാരത്തിന്റെ ഫൈനലിൽ മോനിഷക്കൊപ്പം മത്സരിച്ചു അവിടെയും തഴഞ്ഞു.

ആധാരം എന്ന ഫിലിമിലെ അഭിനയവും തഴഞ്ഞു,ഡബ്ബിങ് ചൂണ്ടി കാണിച്ചണ് അവാർഡ് നിഷേധിച്ചത്. വടക്കൻ വീരഗാഥാ പുരസ്‌കാരങ്ങൾ എല്ലാം തൂത്തു വാരിയപ്പോൾ മാധവി പിന്തള്ളപ്പെട്ടു.. നൊമ്പരത്തിപ്പൂവിലെ പദ്മിനിയെ ഒക്കെ ആർക്കാണ് മികവുറ്റത് ആക്കാൻ പറ്റുന്നത്? നവംബറിന്റെ നഷ്ടതിലെ മീരയേയോ? കൂടുതൽ ഒന്നും പറയാനില്ല,ആകാശദൂതിലെ ആനി അവാർഡിന് മത്സരിച്ചത് നാഗവല്ലികൊപ്പം, അവിടെയും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. മേക്കപ്പ് ആയിരുന്നു പ്രശ്നം പോലും. പരിണയത്തിലെ ഉണ്ണിമായ ” മോഹിനി ” ശെരിക്കും അംഗീകാരങ്ങൾക്ക് അർഹയാണ്.

എന്തുകൊണ്ടോ അവാർഡ് കൊടുത്തില്ല.. അസ്ഥികൾ പൂക്കുന്നു എന്ന ചിത്രത്തിൽ “ചിത്ര” മികച്ച അഭിനയം കാഴ്ച വെച്ചിരുന്നു എന്നിട്ടും പുരസ്‌കാരം നൽകിയില്ല. 2000″ലെ ഏറ്റവും മികച്ച നടിയായ പദ്മപ്രിയയുടെ കാര്യം കഷ്ടം തന്നെ ഒരു വർഷം വ്യത്യസ്ത കഥാപാത്രങ്ങളുമായിട്ടാണ് മത്സരിച്ചത്. വടക്കുംനാഥൻ, കറുത്ത പക്ഷികൾ, യേസ് യുവർ ഓണർ തുടങ്ങിയവയിലെ കഥാപാത്രങ്ങളുമായി മധുചന്ദ്രലേഖയിലെ ഉർവശിക്കൊപ്പം മത്സരിചെങ്കിലും ഉർവശിയെ മികച്ച നടിയായി. ഉർവശിക്ക് പുരസ്‌കാരം കൊടുത്തതിനെ നടൻ ജഗതി രൂക്ഷമായി ജൂറിയെ വിമർശിച്ചിരുന്നു.

2006 ൽ പരദേശി, നാല് പെണ്ണുങ്ങൾ ഇവയിലെ അഭിനയം മീര ജാസ്മിന്റെ ഒപ്പം മത്സരിച്ചു, ജ്യൂറി ചൂണ്ടി കാണിച്ചത് നാല് കഥകൾ ചേരുന്നതായ്ത് കൊണ്ട് അവാർഡ് നൽകാൻ സാധിക്കില്ല എന്നാണ്..2009 ൽ പഴശിരാജ, കുട്ടിസ്രാങ്ക്, ഭൂമി മലയാളം എന്നീ ഫിലിംസ്. ഫൈനലിൽ പഴശ്ശിരാജയിലെ അഭിനയം മികച്ച നടിക്കുള്ള സാധ്യത കൂട്ടി എന്നാൽ ശ്വേത മേനോൻ മികച്ച നടിയായി, ജ്യൂറി പറഞ്ഞത് പദ്മപ്രിയയ്ക്ക് സ്വന്തം ശബ്ദമല്ല,എന്നാണ്. കലി ഫിലിമിൽ സായി പല്ലവിയും തഴയപ്പെട്ടു എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വരാൻ തുടങ്ങുന്നുവെന്ന് ആലീസ് ക്രിസ്റ്റി

നിരവധി ആരാധകരുള്ള താരമാണ് ആലീസ് ക്രിസ്റ്റി. വളരെ പെട്ടന്ന് ആണ് സോഷ്യൽ...

മോഹൻലാലിനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞത്

നിരവധി ആരാധകരുള്ള താരമാണ് മോഹൻലാൽ. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ പല...

മഹാദേവൻ തന്നോട് പറഞ്ഞതിനെ കുറിച്ച് സുചിത്ര

ഏഷ്യാനെറ്റിൽ  സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന പരമ്പരയിൽ പത്മിനി എന്ന കഥാപാത്രത്തെ...

അമിതമായ ആരാധനയും സ്നേഹവുമൊന്നും ആരോടും വേണ്ടാ

സിനി ഫയൽ ഗ്രൂപ്പിൽ ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച ഒരു...