വളരെ അനായാസം ആയാണ് ഈ രംഗം ലളിത കൈകാര്യം ചെയ്തത്

Date:

ഗോഡ് ഫാദർ സിനിമയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഹരി ചിറ്റാട് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “വല്യ അഞ്ഞൂറാനാണത്രേ,അഞ്ഞൂറാൻ. സ്വന്തം മകനെ തോപ്പിക്കാൻ വേണ്ടി അവരുടെ കല്യാണത്തിന് കാവൽ നിൽക്കാൻ പോകുന്നു.കാവൽ നിൽക്കാൻ നിങ്ങടെ അച്ഛനാരാ ഗൂർഖയോ”.

“സ്വന്തം മക്കടെ കല്യാണം നടത്താത്ത ആ മനുഷ്യന് എന്തവകാശം ഉണ്ടായിട്ടാണ് ആനപ്പാറയിലെ ആ പെണ്ണിന്റെ കല്യാണം നടത്താൻ പോണത്?” “നമുക്ക് പോണമെടാ,അച്ഛനല്ല ഏത് കൊലകൊമ്പൻ വന്നാലും നമുക്ക് പോയി ആ കല്യാണം മുടക്കണം,നീയാ പെണ്ണിനെ കെട്ടണ്ണം” വികാരവിക്ഷോഭത്തോടെ ഇത്രയും ഡയലോഗ് പറഞ്ഞ് നിൽക്കുമ്പോഴാണ് ആനപ്പാറയിലെ അച്ചമ്മയുടെ വണ്ടി വന്ന് നിൽക്കുന്നത്.

പെട്ടെന്ന് ഞെട്ടി ആദ്യമൊരു നിശ്വാസം പുറത്തുവിടുന്നു. അത് കഴിഞ്ഞ് സ്വതസിദ്ധമായ ശൈലിയിൽ പകപ്പോടെ “അച്ഛനോ മറ്റോ ആന്നോ” എന്ന് കൂടി പറയുന്നു. ആകെ ആശയക്കുഴപ്പത്തിലായിരിക്കുന്ന രാമഭദ്രന് ഊർജം കൊടുക്കുന്ന,ഭർത്താവായ സ്വാമിനാഥന്റെ കഴിവുകേടിനെ പരിഹസിക്കുന്ന കൊച്ചമ്മിണിയിൽ നിന്ന്,തങ്ങളെ ആട്ടിയിറക്കിവിട്ട.

എന്തിനും മടിക്കാത്ത അഞ്ഞൂറാനെന്ന വ്യക്തിയുടെ നിഴലിനെ പോലും ഭയക്കുന്ന കൊച്ചമ്മിണിയിലേക്ക് എത്ര പെട്ടെന്നാണ് കെ.പി.എ.സി ലളിത മാറുന്നത് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. ലളിതേച്ചി എനിക്ക് അത്രയ്ക്ക് സങ്കടമുണ്ട്. ഇന്നച്ചൻ: ഞങ്ങൾക്ക് ആവശ്യത്തിൽ കൂടുതൽ സങ്കടമുണ്ട്, പുറത്ത് നിന്ന് എടുക്കുമ്പം നിന്നെ അറിയിക്കാം, അഞ്ഞൂറാൻ ആരാണ് എന്ന് ശരിക്ക് അറിയാത്ത കാലത്ത് അങ്ങേരുടെ വീട്ടിൽ കേറി അലമ്പ് ഉണ്ടാക്കിയിട്ടും ഉണ്ട്.

ലെജൻഡ് ആണ്. അങ്ങനെ എത്ര എത്ര ലെജൻഡറി ആക്ടര്സ് പുറത്തുള്ള ഇൻഡസ്ട്രിയൽ അറിയാതെ ഇവിടെ ജീവിച്ചിരുന്നു, അച്ഛനോ മറ്റോ ആന്നോ എന്ന് പറഞ്ഞുള്ള ഞെട്ടൽ. ചിരി വരും തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വരാൻ തുടങ്ങുന്നുവെന്ന് ആലീസ് ക്രിസ്റ്റി

നിരവധി ആരാധകരുള്ള താരമാണ് ആലീസ് ക്രിസ്റ്റി. വളരെ പെട്ടന്ന് ആണ് സോഷ്യൽ...

മോഹൻലാലിനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞത്

നിരവധി ആരാധകരുള്ള താരമാണ് മോഹൻലാൽ. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ പല...

മഹാദേവൻ തന്നോട് പറഞ്ഞതിനെ കുറിച്ച് സുചിത്ര

ഏഷ്യാനെറ്റിൽ  സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന പരമ്പരയിൽ പത്മിനി എന്ന കഥാപാത്രത്തെ...

അമിതമായ ആരാധനയും സ്നേഹവുമൊന്നും ആരോടും വേണ്ടാ

സിനി ഫയൽ ഗ്രൂപ്പിൽ ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച ഒരു...