രണ്ട് സിനിമ പിടിക്കാനുള്ള കോമഡി ഒരു പാട്ടിൽ തന്നെ സെറ്റ് ആക്കിയ ജോണി ആന്റണി

ജോണി ആന്റണിയുടെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ ചിത്രം ആണ് സി ഐ ഡി മൂസ. ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം എക്കാലത്തെയും എവർഗ്രീൻ കോമഡി സിനിമകളിൽ ഒന്നാണ്. ദിലീപിന്റെ മികച്ച ചിത്രങ്ങളിൽ മുൻ പന്തിയിൽ തന്നെ ആണ് ഇന്നും സി ഐ ഡി മൂസയുടെ സ്ഥാനം. ഉദയ കൃഷ്ണയുടെയും സിബി കെ തോമസിന്റെയും തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ഇന്നും പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളിൽ ഒന്നാണ്.

ദിലീപ്, ഭാവന, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, സലിം കുമാർ, തുടങ്ങിയ താരങ്ങൾ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഇന്നും ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുമ്പോൾ ആവേശത്തോടെ ഇന്നും പ്രേക്ഷകർ കണ്ടിരിക്കാറുണ്ട്. റിപ്പീറ്റ് വാല്യൂ ഉള്ള ഈ ചിത്രം എത്ര തവണ കണ്ടാലും യാതൊരു മടുപ്പും കാണില്ല എന്നതാണ് സത്യം. ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ആദർശ് ശിവ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “മലയാളത്തിലെ ആദ്യത്തെയും അവസാനത്തെയും സൈക്കോ കോമഡി സോങ്” രണ്ട് സിനിമ പിടിക്കാനുള്ള കോമഡി ഒരു പാട്ടിൽ തന്നെ സെറ്റ് ആക്കിയ ജോണിആന്റണി. പല സിനിമകളുടെയും പരാജയ കാരണം ലോജിക്കില്ലായ്മയാണ്.

പക്ഷേ സിഐഡി മൂസ എന്ന സിനിമയുടെ വിജയത്തിന് കാരണംലോജിക് ഇല്ലായ്മ തന്നെയാണ്. ഇതുപോലെത്തെ ഒരു സിനിമ മലയാള സിനിമയിൽ ഇനി പ്രതീക്ഷിക്കാൻ കഴിയുമോ എന്ന് തോന്നുന്നില്ല എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്. ഇന്നത്തെ റിവ്യു എഴുത്തുകാരൊന്നും അന്നില്ലാഞ്ഞത് ഭാഗ്യം, മലയാളത്തിലേ എക്കാലത്തെയും മികച്ച കാർട്ടൂൺ സ്റ്റൈൽ സിനിമ.

ഇത് പോലെ ബുദ്ധി വീട്ടിൽ വച്ചിട്ട് പോയി കാണേണ്ട ഇങ്ങനെ ഒരു തരം സിനിമ ഇനി ഉണ്ടാകില്ല . പ്രധാന കാരണം ഇന്നത്തെ സിനിമാ നിരൂപകർ തന്നെ, വളരെ കൃത്യമായ നിരൂപണം ശരിയാണ് പ്രത്യേകിച്ച് ലോജിക് ഒന്നും ഇല്ലാത്തതുകൊണ്ടാണ് ഈ സിനിമ വിജയമായത് സിനിമ റിലീസ് ആകുന്നതിനു മുൻമ്പ് ദിലീപ് വ്യക്തമായി പറയുകയും ചെയ്തു ഇത് ഒരു കാർട്ടൂൺ സിനിമയാണ് എന്ന് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment