പ്രഭുദേവ കൊറിയോഗ്രാഫി ചെയ്യുന്ന പടങ്ങളിൽ മാത്രമേ ഇതൊക്കെ കാണാൻ പറ്റത്തോളൂ

മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രമായ ആയിഷയിലെ ഒരു വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്ത്ഇറങ്ങിയിരുന്നു. കണ്ണില് കണ്ണില് എന്ന് തുടങ്ങുന്ന ഗാനം ആണ് പുറത്തിറങ്ങിയത്. ഡാൻസിന് പ്രാധാന്യം നൽകി ഒരുക്കിയ ഗാനം കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് പ്രഭു ദേവ ആണ്. എന്നാൽ ഈ ഗാനം പുറത്തിറങ്ങിയതിന് ശേഷം വലിയ രീതിയിൽ ഉള്ള ട്രോളുകളും കമെന്റുകളും ആണ് ഗാനത്തിനും മഞ്ജു വാര്യർക്കും എതിരെ വന്നുകൊണ്ടിരിക്കുന്നത്. പരിഹാസ രൂപേണ ഉള്ള കമെന്റുകൾ ആണ് വരുന്നതിൽ കൂടുതലും.

ഇപ്പോഴിതാ ഈ വിഷത്തിൽ സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ലേഡി സൂപ്പർ സ്റ്റാറുകൾക്ക് ഇത് പോലുള്ള കോപ്രായ സ്റ്റെപ്പുകൾ കൊടുക്കുന്നത് പ്രഭുദേവയുടെ സ്ഥിരം പരിപാടി ആണ് എന്നാണ് നയൻതാരയുടെ നൃത്തം ചെയ്യുന്ന ഒരു ചിത്രം പങ്കുവെച്ച് കൊണ്ട് ജിൽ ജോയ് കുറിച്ചിരിക്കുന്നത്.

ബോഡി ഗാർഡ് ചിത്രത്തിലെ പേരില്ല രാജ്യത്തെ എന്ന ഗാനവും പ്രഭുദേവ തന്നെ ആയിരുന്നു കൊറിയോഗ്രാഫി ചെയ്തത്. നിരവധി ആരാധകർ ആണ് ഇതിനു കമെന്റുകളുമായി എത്തിയത്. ബാലൻസിങ്ങ് ആണോ ജില്ല് കുട്ടാ? പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് ഇവളെ ലാഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നത് എന്ന് കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു, നയൻ‌താരയെ വിളിച്ചത് മനസ്സിലായി സകല ഇൻഡസ്ട്രിയിൽ ഹോൾഡ് നായകൻ ഉണ്ടേൽ പോലും സ്വന്തമായി മാർക്കറ്റ് ഉണ്ട് ഒറ്റയ്ക്ക് അഭിനയിച്ചാലും വിജയിപ്പിക്കും മറ്റേ ലേഡി സൂപ്പർ സ്റ്റാർ ഏതാ അനുഷ്ക ആണോ?

പ്രഭു ദേവക്ക് കോപ്രായം അല്ലാതെ വേറൊന്നും അറിയില്ല, പ്രഭുദേവയുടെ സ്റ്റെപ്പ് ഒക്കെ കിടു ആണെങ്കിലും പുള്ളിയുടെ സിനിമയ്ക്ക് വേണ്ടിയുള്ള എസ്പ്രെഷൻസ് എല്ലാം കോപ്രായം ആണ്, അത് നിങ്ങൾ ആദ്യമായി മലയാളം സിനിമയിൽ കണ്ടത് കൊണ്ടാണ് .. തമിഴ് തെലുഗ് വര്ഷങ്ങള്ക്കു മുന്നേ വിട്ട സീൻ ആണ്. നമ്മൾ മലയാളികൾ ഇപ്പോൾ ഈ ലെവൽ വരെ എത്തിയുള്ളൂ, നല്ല വെറുപ്പിക്കൽ ഡാൻസ് ആയിരുന്നു മഞ്ജു. കണ്ട് മുഴുവൻ ആകാൻ കൂടി പറ്റിയില്ല. അസഹനിയം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനുവരുന്നത്.

Leave a Comment