ആ ഒരു നഷ്ട്ടം ഇന്നും മനസ്സിൽ ഒരു മുറിവായി കിടക്കുകയാണ്, കാവ്യ മാധവൻ

Date:

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് കാവ്യ മാധവൻ. വർഷങ്ങൾ കൊണ്ട് സിനിമയിൽ നായികയായി തിളങ്ങുന്ന താരം ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ചെറിയ ഇടവേള എടുത്ത താരം പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടിയാണ് നായികയായി സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്.

പിന്നീട് അങ്ങോട്ട് മലയാള സിനിമയിൽ ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. വളരെ പെട്ടന്ന് ആയിരുന്നു കാവ്യ മാധവന്റെ മലയാള സിനിമയിലെ വളർച്ച. ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ സജീവമായതിനാൽ അഭിനയത്തിനൊപ്പം പഠനവും മുന്നോട്ട് കൊണ്ട് പോകാൻ കാവ്യയ്ക്ക് കഴിഞ്ഞില്ല. പഠനം പാതി വഴിയിൽ നിർത്തുകയായിരുന്നു.

ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ പഠനത്തെ കുറിച്ച് കാവ്യ മാധവൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കാവ്യയുടെ വാക്കുകൾ ഇങ്ങനെ, സ്കൂളിൽ എന്നെ പഠിപ്പിച്ച ടീച്ചറുമാരെ ഒക്കെ ഞാൻ വിളിച്ച് സംസാരിക്കാറുണ്ട്. സംസാരിക്കുമ്പോൾ എല്ലാം അവർ ചോദിക്കുന്നത് എന്ത് നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു മോളെ നീ.

എന്താണ് നീ തുടർന്ന് പഠിക്കാതിരുന്നത് എന്ന്. ശരിക്കും അത് കേൾക്കുമ്പോൾ എനിക്ക് വിഷമം തോന്നാറുണ്ട്. സ്കൂളിൽ അത്യാവശ്യം നന്നായി തന്നെ പഠിക്കുന്ന കുട്ടി ആയിരുന്നു ഞാൻ. അപ്പോഴാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. പത്താം ക്ലാസ്സ് ഞാൻ കംപ്ലീറ്റ് ചെയ്തു. എന്നാൽ പ്ലസ് വൺ, പ്ലസ് ടു കംപ്ലീറ്റ് ചെയ്യാനുള്ള സമയം ഒന്നും എനിക്ക് കിട്ടിയില്ല.

ഡിഗ്രി കംപ്ലീറ്റ് ചെയ്യണം എന്നുണ്ട്. എന്നാൽ എപ്പോഴാണ് എന്ന് അറിയില്ല. ഇന്നും മനസ്സിൽ അതൊരു  വല്ലാത്ത വിഷമമായി കിടക്കുകയാണ്. അത് അങ്ങനെ തന്നെ കിടക്കും. എന്നെ സംബന്ധിച്ചിടത്തോളം അതൊരു വല്ലാത്ത നഷ്ട്ടം ആണ്. ആ നഷ്ടബോധം ജീവിതകാലം മുഴുവൻ എന്നെ അലട്ടികൊണ്ടിരിക്കുകയ്യും ചെയ്യും എന്നുമാണ് കാവ്യ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വരാൻ തുടങ്ങുന്നുവെന്ന് ആലീസ് ക്രിസ്റ്റി

നിരവധി ആരാധകരുള്ള താരമാണ് ആലീസ് ക്രിസ്റ്റി. വളരെ പെട്ടന്ന് ആണ് സോഷ്യൽ...

മോഹൻലാലിനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞത്

നിരവധി ആരാധകരുള്ള താരമാണ് മോഹൻലാൽ. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ പല...

മഹാദേവൻ തന്നോട് പറഞ്ഞതിനെ കുറിച്ച് സുചിത്ര

ഏഷ്യാനെറ്റിൽ  സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന പരമ്പരയിൽ പത്മിനി എന്ന കഥാപാത്രത്തെ...

അമിതമായ ആരാധനയും സ്നേഹവുമൊന്നും ആരോടും വേണ്ടാ

സിനി ഫയൽ ഗ്രൂപ്പിൽ ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച ഒരു...