എടുത്ത് ചാടി എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ ജീവിതത്തെ ദോഷമായി ബാധിക്കും, സീമ ജി നായർ

Date:

വർഷങ്ങൾ കൊണ്ട് അഭിനേത്രിയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് സീമ ജി നായർ. എന്നാൽ അഭിനേത്രി എന്നതിന് പുറമെ ജീവ കാരുണ്യ പ്രവർത്തികളിലും സീമ വളരെ സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ സീമ തന്റെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

മകൻ ആരോമലിനൊപ്പമാണ് സീമ കഴിയുന്നത്. എന്നാൽ ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും സീമ പറഞ്ഞ കാര്യങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സീമയുടെ വാക്കുകൾ ഇങ്ങനെ, സിനിമയുമായി ഏറെ ബന്ധമുള്ള ആൾ ഒന്നുമായിരുന്നില്ല അദ്ദേഹം. എന്നാൽ സിനിമക്കാരുമായെല്ലാം അദ്ദേഹത്തിന് വലിയ ബന്ധമായിരുന്നു.

പരിപാടികൾക്ക് വേണ്ടി താരങ്ങളെ വിദേശത്തേക്ക് കൊണ്ട് പോയിരുന്നത് ഇദ്ദേഹം ആയിരുന്നു. മലയാളത്തിലെ വലിയ താരങ്ങളുടെ അടുത്ത സുഹൃത്ത് ആണ് ഇദ്ദേഹം. ഞങ്ങളുടേത് ലവ് മാര്യേജ്ഉം അല്ല, വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹവുമല്ല. ഇതിന്റെ രണ്ടിൻറെയും ഇടയ്ക്ക് ഉള്ള വിവാഹം ആയിരുന്നു. ഒരു നടിയാൽ ചതിക്കപ്പെട്ടത് ആയിരുന്നു അദ്ദേഹം.

ആ കഥ അറിഞ്ഞപ്പോൾ എന്തിനാണ് വിഷമിക്കുന്നത്, ഞാൻ ഇല്ലേ കൂടെ എന്ന് ഞാൻ അദ്ദേഹത്തിനോട് ചോദിച്ചു. അവിടെ നിന്നാണ് എല്ലാം തുടങ്ങുന്നത്. എന്നാൽ എടുത്ത് ചാടി എടുക്കുന്ന തീരുമാനം നമ്മുടെ ജീവിതത്തെ ബാധിക്കും. ചിലപ്പോൾ നമ്മുടെ ജീവിതത്തെ തന്നെ അത് നശിപ്പിക്കും. എന്നാൽ അദ്ദേഹത്തിന്റെ അമ്മയ്ക്കും സഹോദരിമാർക്കും എന്നോട് നല്ല സ്നേഹമായിരുന്നു.

എന്നാൽ അദ്ദേഹവുമായി അധികനാൾ പൊരുത്തപ്പെട്ടു ജീവിക്കാൻ എനിക്ക് കഴിഞ്ഞില്ല. ആ ബന്ധത്തിൽ ആണ് എനിക്ക് ആരോമൽ ഉണ്ടാകുന്നത്. അവനും എന്നെ ജീവനാണ്. അവൻ എന്ത് കാര്യവും ഒരു സുഹൃത്തിനെ പോലെ എന്നോട് തുറന്നു പറയും. അവൻ ഇപ്പോൾ പാരീസിൽ ആണ് പഠിക്കുന്നത്. ഇപ്പോൾ എല്ലാം ദൈവത്തിന്റെ അനുഗ്രഹത്തിൽ നന്നായി പോകുന്നു എന്നും സീമ ജി നായർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വരാൻ തുടങ്ങുന്നുവെന്ന് ആലീസ് ക്രിസ്റ്റി

നിരവധി ആരാധകരുള്ള താരമാണ് ആലീസ് ക്രിസ്റ്റി. വളരെ പെട്ടന്ന് ആണ് സോഷ്യൽ...

മോഹൻലാലിനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞത്

നിരവധി ആരാധകരുള്ള താരമാണ് മോഹൻലാൽ. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ പല...

മഹാദേവൻ തന്നോട് പറഞ്ഞതിനെ കുറിച്ച് സുചിത്ര

ഏഷ്യാനെറ്റിൽ  സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന പരമ്പരയിൽ പത്മിനി എന്ന കഥാപാത്രത്തെ...

അമിതമായ ആരാധനയും സ്നേഹവുമൊന്നും ആരോടും വേണ്ടാ

സിനി ഫയൽ ഗ്രൂപ്പിൽ ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച ഒരു...